"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
[[പ്രമാണം:Rabindranath Tagore Untitled Dacing Girl.jpg|thumb|right|ടാഗോറിന്റെ "നൃത്തമാടുന്ന പെൺകുട്ടി", ink-on-paper രചന.]]
 
[[സംഗീതം|സംഗീതത്തിൽ]] ബാല്യകാലം മുതൽ തത്പ്പരനായിരുന്ന രബീന്ദ്രനാഥ് ആ കലയിൽ കാലക്രമേണ കൂടുതൽ പ്രാവീണ്യം ആർജിച്ചു. തന്റെ കവിതകളും ഗാനങ്ങളും ആലപിക്കാൻ സവിശേഷമായ ഒരു സംഗീത ശൈലി തന്നെ ഇദ്ദേഹം ആവിഷ്കരിച്ചു. '[[രബീന്ദ്ര സംഗീത്']]({{lang|bn|রবীন্দ্র সংগীত}}) എന്ന പേരിൽ അറിയപ്പെടുന്ന ആ ഗാനശൈലി ബംഗാളികൾ ഇന്നും ഹൃദിസ്ഥമാക്കി സൂക്ഷിക്കുകയും അഭിമാനപൂർവം പ്രയോഗിക്കുകയും ചെയ്തുവരുന്നു. ഒഴുകിക്കൊണ്ടിരുന്ന നദീജലത്തിനു മുകളിൽ ഒരു വള്ളത്തിൽ നിവർന്നു കിടന്ന് പ്രകൃതി പ്രതിഭാസങ്ങളെ നിരീക്ഷിച്ചുകൊണ്ട് നദീജലത്തിന്റെ താളലയങ്ങൾക്ക് അനുഗുണമായ ഈണത്തിലും താളത്തിലും ഗാനങ്ങൾ ചമച്ച് ഇദ്ദേഹം സ്വയം ഉറക്കെ ച്ചൊല്ലുകയും ആ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ കൂടെയുള്ളവർ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുക പതിവായിരുന്നു. പ്രത്യേക ശൈലിയിലുള്ള ഒരു ഗാന സഞ്ചയം ഇപ്രകാരം രൂപം കൊള്ളുവാനിടയായി. രബീന്ദ്ര സംഗീതം ഇന്നും സവിശേഷമായ ഒന്നായി ലോകമെങ്ങും ആസ്വദിക്കപ്പെടുന്നുണ്ട്. ടാഗോർ 2230 നടുത്ത്‌ ഗാനങ്ങൾ രചിച്ചു. <!--ഇവ ബംഗാളി [[സംസ്കാരത്തിൽ]] ഒഴിച്ചുകൂട്ടാനാകാത്ത "രബീന്ദ്ര സംഗീത്‌" എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.--> അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളിൽ നിന്ന് സംഗീതത്തെ വേർതിരിച്ചു കാണുവാൻ സാധിക്കാത്ത വിധം അവയെ സംയോജിപ്പിച്ചിരിക്കുന്നു.ബംഗാളിലെ നാടോടി സംഗീതം പ്രത്യേകിച്ച് [[ബാവുൾ]] സംഗീതം ടാഗോറിന്റെ കവിതയെ പക്വവും മൌലികവുമാക്കി.[[ലാലൻ ഫക്കീർ ‍]] അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ടാഗോറിന്റെ സാഹിത്യ കൃതികളിൽ പലതും ഗാനങ്ങളുടെ വരികളായിട്ടുണ്ട്‌. അവയ്ക്ക്‌ പ്രാഥമികമായി ഹിന്ദുസ്ഥാനി സംഗീതത്തിലെ [[തുമ്രി]] ശൈലിയുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്‌. പിൽക്കാലത്ത്‌ പ്രശസ്ത സംഗീതജ്ഞരായ [[ഉസ്താദ് വിലായത്ത് ഖാൻ|വിലായത്ത്‌ ഖാൻ]] (സിത്താർ, സരോദ്‌), [[ബുദ്ദദേവ്‌ ദാസ്‌ ഗുപ്ത]], [[അംജദ്‌ അലി ഖാൻ]] തുടങ്ങിയവരെ രബീന്ദ്ര സംഗീതം സ്വാധീനിച്ചിട്ടുണ്ട്‌.<ref name=Dasgupta_2001>Dasgupta, A. (2001-07-15), "[http://www.parabaas.com/rabindranath/articles/pAnirban1.html Rabindra-Sangeet As A Resource For Indian Classical ''Bandishes'']", ''Parabaas''. Retrieved 2009-08-13.</ref>[[പ്രമാണം:394 baul-singers-sml.jpg|thumb|right|ഹോളി ആഘോഷങ്ങൾക്കിടയിൽ ബൌൾ ഗായകർ .]]
 
അറുപതാം വയസ്സിൽ ചിത്ര രചന ആരംഭിച്ച ടാഗോർ ‍, യൂറോപ്പിൽ പലയിടത്തും തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2367490" എന്ന താളിൽനിന്ന് ശേഖരിച്ചത്