"സച്ചിൻ തെൻഡുൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 224:
അതിനുശേഷം നടന്ന [[ബംഗ്ലാദേശ് ക്രിക്കറ്റ് ടീം|ബംഗ്ലാദേശ്]] പരമ്പരയിൽ സച്ചിൻ ടെസ്റ്റിൽ മാൻ ഓഫ് ദ സീരീസായി. ഏകദിന പരമ്പരയിൽ നിന്നും സച്ചിൻ ഒഴിവാക്കപ്പെട്ടു. [[ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം|ദക്ഷിണാഫ്രിക്കക്കെതിരെ]] നടന്ന ഫ്യൂച്ചർ കപ്പിൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ സച്ചിൻ 90ന് മുകളിൽ റൺസ് നേടി. 66 റൺസ് ശരാശരിയോടെ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസെടുത്ത സച്ചിനുതന്നെയായിരുന്നു മാൻ ഓഫ് ദ സീരീസ് പുരസ്കാരം.<ref>{{cite web|url=http://stats.cricinfo.com/rsavind/engine/records/batting/most_runs_career.html?id=3258;type=tournament |title=Cricket Records &#124; Future Cup, 2007 &#124; Records &#124; Most runs &#124; ESPN Cricinfo |publisher=Stats.cricinfo.com |date= |accessdate=2011-12-17}}</ref>
 
2007 ജൂലൈ 28ന് [[ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടിനെതിരെ]] [[നോട്ടിങ്ഹാം സ്റ്റേഡിയം|നോട്ടിങ്ഹാമിൽ]] നടന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം സച്ചിൻ 11000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമായി..<ref>{{cite web|url=http://content-usa.cricinfo.com/engvind/content/current/story/304149.html |title=Tendulkar gets to 11,000 Test runs &#124; Cricket Features &#124; England v India 2007 &#124; ESPN Cricinfo |publisher=Content-usa.cricinfo.com |date= |accessdate=2011-12-17}}</ref> അതിനു തുടർച്ചയായി ഇംഗ്ലണ്ടിനെതിരെ തന്നെ നടന്ന ഏകദിന പരമ്പരയിൽ സച്ചിൻ 53.4 എന്ന ശരാശരിയിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസെടുത്തു.<ref>NatWest Series [India in England], 2007</ref> 2007 ഒക്ടോബറിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിലും 278 റൺസോടെ സച്ചിൻ ഇന്ത്യയുടെ ഉയർന്ന സ്കോററായി.<ref>{{cite web|url=http://stats.cricinfo.com/ci/engine/records/batting/most_runs_career.html?id=3250;type=series |title=Cricket Records &#124; Records &#124; Australia in India ODI Series, 2007/08 &#124; Most runs &#124; ESPN Cricinfo |publisher=Stats.cricinfo.com |date= |accessdate=2011-12-17}}</ref>
 
2007ൽ 90 റൺസിനും 100 റൺസിനുമിടയിൽ സച്ചിൻ 7 തവണ പുറത്തായി. അതിൽ 3 തവണ 99 റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത്. തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതത്തിൽ സച്ചിൻ 90-100 റൺസിനിടയിൽ 23 തവണയാണ് പുറത്താക്കപ്പെട്ടിട്ടുള്ളത്. 2007 നവംബർ 28ന് [[പാകിസ്താൻ ക്രിക്കറ്റ് ടീം|പാകിസ്താനെതിരെ]] [[മൊഹാലി സ്റ്റേഡിയം|മൊഹാലിയിൽ]] നടന്ന ഏകദിന മത്സരത്തിൽ 99 റൺസിൽ നിൽക്കുമ്പോൾ [[ഉമർ ഗുൽ|ഉമർ ഗുലിന്റെ]] ബൗളിങ്ങിൽ [[കമ്രാൻ അക്മൽ|കമ്രാൻ അക്മലിന്]] ക്യാച്ച് കൊടുത്തുകൊണ്ട് സച്ചിൻ പുറത്തായി. ആ പരമ്പരയിലെ നാലാം മത്സരത്തിൽ 97 റൺസുമായി നിൽക്കുമ്പോൾ ഉമർ ഗുലിന്റെ തന്നെ പന്ത് വിക്കറ്റിലേക്ക് വലിച്ചിട്ടുകൊണ്ട് സച്ചിൻ മറ്റൊരു സെഞ്ച്വറിയും നഷ്ടമാക്കി.
 
2007-08ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ മികച്ച ഫോമിലായിരുന്ന സച്ചിൻ 4 ടെസ്റ്റുകളിൽ നിന്ന് 493 റൺസുമായി ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടി. പക്ഷെ രണ്ടാം ഇന്നിംങ്സുകളിൽ സച്ചിൻ തുടർച്ചയായി പരാജയപ്പെട്ടു. [[എം.സി.ജിമെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്|മെൽബണിലെ എം.സി.ജിയിൽ]] നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ സച്ചിൻ 62 റൺസ് നേടിയെങ്കിലും ഓസ്ട്രേലിയയുടെ 337 റൺസിന്റെ കനത്ത വിജയം തടയാനായില്ല. [[സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്|സിഡ്നിയിൽ]] പുതുവത്സരത്തിൽ നടന്ന വിവാദപരമായ ടെസ്റ്റിൽ സച്ചിൻ 154 റൺസ് നേടി പുറത്താകാതെ നിന്നെങ്കിലും ഇന്ത്യ പരാജയപ്പെട്ടു. എസ്.സി.ജി.യിലെ സച്ചിന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു അത്. 221.33 ആണ് ആ സ്റ്റേഡിയത്തിലെ സച്ചിന്റെ ശരാശരി. പെർത്തിലെ വാക്കയിൽ നടന്ന മൂന്നാം ടെസ്റ്റിലെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 330 റൺസിൽ 71 റൺസുമായി സച്ചിൻ മുഖ്യ പങ്കുവഹിച്ചു. സച്ചിനെ പുറത്താക്കിയ [[എൽ.ബി.ഡബ്ലിയു]] തീരുമാനം സംശയാസ്പദമാണെന്ന് പിന്നീട് തെളിഞ്ഞു. ഓസ്ട്രേലിയയുടെ, തുടർച്ചയായ 17ആം ടെസ്റ്റ് വിജയമെന്ന റെക്കോർഡിന് തടയിട്ടുകൊണ്ട് ഇന്ത്യ വാക്കയിൽ വിജയിച്ചു. സമനിലയിൽ അവസാനിച്ച [[അഡലെയ്ഡ് സ്റ്റേഡിയം|അഡലെയ്ഡ്]] ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ 153 റൺസെടുത്ത സച്ചിൻ മാൻ ഓഫ് ദ മാച്ചായി.
 
ഓസ്ട്രേലിയ, ശ്രീലങ്ക ടീമുകളുമായി നടന്ന കോമൺ‌വെൽത്ത് ബാങ്ക് ത്രിരാഷ്ട്ര ടൂർണമെന്റിൽ സച്ചിൻ ഏകദിനത്തിൽ 16000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനായി. 2008 ഫെബ്രുവരി 5ന് [[ശ്രീലങ്കൻ ക്രിക്കറ്റ് ടീം|ശ്രീലങ്കക്കെതിരെ]] നടന്ന മത്സരത്തിലാണ് സച്ചിൻ ഈ നേട്ടം കൈവരിച്ചത്. സി.ബി സീരീസിൽ ആദ്യ മത്സരങ്ങളിൽ മികച്ച തുടക്കം നേടാനായെങ്കിലും വൻ സ്കോറുകൾ നേടാൻ സച്ചിനായില്ല. 10,35,44,32 എന്നിങ്ങനെയായിരുന്നു ആദ്യ മത്സരങ്ങളിൽ സച്ചിന്റെ സ്കോറുകൾ. ടൂർണമെന്റിന്റെ ഇടയിൽ വച്ച് ഫോം നഷ്ടമായെങ്കിലും ഇന്ത്യക്ക് വിജയം അനിവാര്യമായ മത്സരത്തിൽ സച്ചിൻ ശക്തമായ തിരിച്ചുവരവ് നടത്തി. ശ്രീലങ്കക്കെതിരെ ഹോബർട്ടിൽ നടന്ന മത്സരത്തിൽ സച്ചിൻ വെറും 54 പന്തുകളിൽനിന്ന് 63 റൺസ് നേടി. ആദ്യ ഫൈനലിൽ 117ഉം<ref>[http://content-www.cricinfo.com/cbs/engine/match/291371.html]</ref> രണ്ടാം ഫൈനലിൽ 91ഉം<ref>[http://content-www.cricinfo.com/cbs/engine/current/match/291372.html]</ref> റൺസ് നേടിക്കൊണ്ട് ഇന്ത്യയുടെ ടൂർണമെന്റ് വിജയത്തിൽ സച്ചിൻ നിർണായക പങ്ക് വഹിച്ചു.
"https://ml.wikipedia.org/wiki/സച്ചിൻ_തെൻഡുൽക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്