"വാരണക്കോട്ടില്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കണ്ണൂർ ജില്ലയിൽ ചിറക്കൽ കോവിലകത്തിന്റെ പരിധ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
കണ്ണൂർ ജില്ലയിൽ ചിറക്കൽ കോവിലകത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന [[ചെറുതാഴം]] പ്രദേശത്തെ നമ്പൂതിരി ജന്മികുടുംബം.ഇവരുടെ കുടിയാന്മാരായിരുന്നു ഇവിടത്തെ കൃഷിക്കാർ മുഴുവനും. 1921 ലെ ഖിലാഫത്ത് പ്രസ്ഥാനവും മാപ്പിള ലഹളയും വാരണക്കോട്ടില്ലത്തെ ജന്മിമാരിലും വലിയ ആശങ്കകൾ ഉണ്ടാക്കിയിരുന്നു.കൃഷിക്കാരെ സഹായിക്കാനായി ഈ ഇല്ലക്കാർ മുങ്കൈയെടുത്ത് ചെറുതാഴത്ത് ഐക്യ നാണ്യ സംഘം രൂപീകരിച്ചു.<ref>http://lsgkerala.in/cheruthazhampanchayat/history/</ref> എട്ടാം നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിൽ ചിറക്കൽപ്രദേശം ഭരിച്ചിരുന്ന [[ഉദയവർമ്മൻ കോലത്തിരി]] ഗോകർണ്ണത്ത് നിന്നും 237 വൈജ്ഞാനിക ബ്രാഹ്മണകുടുംബങ്ങളെ ചെറുതാഴത്തും പരിസരപ്രദേശങ്ങളിലുമായി പാർപ്പിച്ചുവെന്നും ശ്രീരാഘവപുരേശസഭായോഗം എന്നറിയപ്പെട്ടിരുന്ന പ്രസ്തുതസംഘത്തിന്റെ ആരാധനയ്ക്കായി പരശുരാമനാൽ പ്രതിഷ്ഠിതമായ ശ്രീരാഘവപുരം ക്ഷേത്രം ദാനം ചെയ്തുവെന്നും ജംബുദ്വീപോല്പത്തി എന്ന പ്രാചീനഗ്രന്ഥം പ്രതിപാദിക്കുന്നു.[[ശ്രീരാഘവപുരം ക്ഷേത്രം]] ഊരാളന്മാരാണ് വാരണക്കൂട്ടില്ലത്തെ നമ്പൂതിരിമാർ
 
 
==പ്രത്യേക സംഭവങ്ങൾ==
നെഹ്രു 28.5.1927 ൽ ചെറുതാഴത്ത് വന്നിരുന്നു. അന്ന് പയ്യന്നൂർ റെയിൽവേസ്റ്റേഷനിൽ വണ്ടിയിറങ്ങിയ നെഹ്രുവിനെ വാരണംകോട്ടില്ലം വക കാളവണ്ടിയിലായിരുന്നു വിളയാങ്കോട്ട് എത്തിച്ചത്.തുടർന്ന് അദ്ദേഹം ചാത്തുക്കുട്ടിനായരുടെ വീട്ടിൽ താമസിച്ചു.<ref>http://lsgkerala.in/cheruthazhampanchayat/history/</ref>
==കലാരംഗം==
പ്രശസ്ത ചിത്രകാരനായ [[രാജാ രവിവർമ്മ]] ഇവിടെ താമസിച്ച് ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കൂടാതെ ഇല്ലത്തോടനുബന്ധിച്ച് കഥകളിയോഗവും കഥകളി അരങ്ങുകളും നടന്നുവന്നിരുന്നു. ലോകപ്രശസ്ത കഥകളികലാകാരന്മാരായ ഗുരു ചന്തുപ്പണിക്കരും, [[കലാമണ്ഡലം കൃഷ്ണൻനായർ|കലാമണ്ഡലം കൃഷ്ണൻനായരും ]]വാരണക്കോട്ടില്ലം കഥകളിയോഗത്തിലൂടെ വളർന്നുവന്നവരാണ്.
==അവലംബം==
<references />
"https://ml.wikipedia.org/wiki/വാരണക്കോട്ടില്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്