"കോടമ്പുഴ ബാവ മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 5:
 
==ജീവിത രേഖ==
കോണപ്പുഴ മുഹമ്മദ്‌ മുസ്ലിയാരുടേയും<ref>http://www.sirajlive.com/2014/02/02/84235.html</ref> ആഇശയുടെയും മകനായി [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] കോടമ്പുഴയിൽ 1946ലായിരുന്നു ജനനം.<ref name=":1" /> റഹ്മാനിയ്യ മദ്റസ ([[ബേപ്പൂർ]]), [[മാവൂർ]], [[വാഴക്കാട് ഗ്രാമപഞ്ചായത്ത്|വാഴക്കാട്‌]] എന്നിവിടങ്ങളിലായിരുന്നു മതപഠനം. പിതാവായ മുഹമ്മദ്‌ മുസ്‌ലിയാർ, കണ്ണിയത്ത്‌ അഹ്മദ്‌ മുസ്‌ലിയാർ, സി.എച്ച്. അബ്ദുറഹ്മാൻ മുസ്‌ലിയാർ, കുഞ്ഞബ്ദുല്ല മുസ്‌ലിയാർ മേമുണ്ട, ബീരാൻ [[ശൈഖ് സൈനുദീൻ ഇബ്‌നു അലിഹസൻ മഖ്ദൂം|മുസ്‌ലിയാർ]] വാഴക്കാട് എന്നിവരാണ് പ്രധാന ഗുരുക്കന്മാർ. പ്രൈവറ്റായിട്ടായിരുന്നു [[എസ്.എസ്.എൽ.സി.]] എഴുതിയത്.
 
==പ്രവർത്തന മേഖല==
[[സൗദി അറേബ്യ]], [[ഐക്യ അറബ് എമിറേറ്റുകൾ|യു എ ഇ]], [[ഖത്തർ]], [[ഈജിപ്റ്റ്‌|ഈജിപ്ത്]], [[ഉസ്ബെക്കിസ്ഥാൻ]], [[ഇറാഖ്]] അടക്കം നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തുകയും വിവിധ സമ്മേളനങ്ങളിൽ അതിഥിയായി പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.<ref name=":1" /> [[സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ|സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]] കേന്ദ്ര മുശാവറ അംഗം<ref>http://www.syskerala.com/?p=3983</ref>, അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ് അംഗം, കോടമ്പുഴ ദാറുൽ മആരിഫ് ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി നിലകളിൽ സേവനമനുഷ്ഠിക്കുന്നു<ref name=":0" />. നിരവധി രാജ്യാന്തര പരിപാടികളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2014ലെ അബുദാബി രാജ്യന്തര പുസ്തകമേളയിൽ ബാവ മുസ്‌ലിയാർ അതിഥിയായി പങ്കെടുത്തിരുന്നു.<ref>http://hseaforth.blogspot.in/2014/05/730.html</ref>
"https://ml.wikipedia.org/wiki/കോടമ്പുഴ_ബാവ_മുസ്ലിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്