"വിക്കിപീഡിയ:ശൈലീപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

424 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
== അവലംബം (References) ==
വിശ്വസനീയവും ആധികാരികവുമായ ഉറവിടങ്ങൾ റഫറൻ‌സായി ചേർക്കുക എന്നതാണ് പൊതുവായ കീഴ്‌വഴക്കം.
 
 
അതായത് “സി.പി.എം. തീവ്രവാദ സംഘടനയാണ്” എന്നൊരു പ്രസ്താവന എഴുതിയശേഷം ആ വാദം ഉന്നയിക്കുന്ന ഏതെങ്കിലും സി.പി.എം. വിരുദ്ധ പ്രസിദ്ധീകരണങ്ങളുടെ ലിങ്കു നൽകുകയല്ല ശരിയായ നടപടി. തീവ്രവാദ സംഘടനകളെപ്പോലുള്ള വിവാദ വിഷയങ്ങളിൽ കോടതി ഉത്തരവുകൾ, വിവിധ സർക്കാർ ഉത്തരവുകളുടെയോ റിപ്പോർട്ടുകളുടെയോ ലിങ്കുകൾ, അവ സംബന്ധിച്ച വാർത്തകൾ, അംഗീകൃത വർത്തമാന പത്രങ്ങളുടെ ലിങ്കുകൾ ഇവയൊക്കെ നൽകുകയാണുത്തമം.
 
ഒരു സംഘടനയെക്കുറിച്ചുള്ള വിവാദ വിഷയം കൈകാര്യം ചെയ്യുമ്പോൾ ആ സംഘടനയുടെ മുഖപത്രത്തേക്കാൾ അതു സംബന്ധിച്ച് സ്വതന്ത്ര മാധ്യമങ്ങളുടെ ലേഖനങ്ങൾ ലിങ്കുകളായി നൽകുകയാണുചിതം. മുഖപത്രങ്ങൾ തങ്ങളുടെ താല്പര്യങ്ങളെ മാത്രമായിരിക്കും എല്ലായ്പ്പോഴും മുറുകെപിടിക്കുക എന്നതാണ് ഇതിനു കാരണമായിരിക്കുന്നത്കാരണം.
 
രാജ്യാന്തര പ്രശ്നങ്ങളിൽ നിഷ്പക്ഷ ഏജൻ‌സികളുടെ ലിങ്കുകൾ നൽകുമ്പോൾനൽകുന്നതു് കൂടുതൽ വ്യക്തത കൈവരുമെന്നു തോന്നുന്നുഅഭികാമ്യമാണു്.
 
'''ഓപ്പൺ ഡിസ്കഷൻ ഫോറങ്ങൾ, ചാറ്റ് ഫോറങ്ങൾ, ബ്ലോഗുകളിലെ കമന്റുകൾ''' ഇവ ആധികാരിക തെളിവുകളായി സ്വീകരിച്ച് അവതരിപ്പിക്കരുത്. എന്നാൽ വ്യക്തമായ തെളിവുകളോടെയും റഫറൻ‌സുകളുടെയും എഴുതപ്പെട്ട ബ്ലോഗ് ലേഖനങ്ങൾ തെളിവുകളായി സ്വീകരിക്കാം. ഇത്തരം ഇന്റർനെറ്റ് ലേഖനങ്ങൾ പിന്നീട് തിരുത്തപ്പെടുകയോ അപ്രത്യക്ഷമാവുകയോ ചെയ്യാനുള്ള സാദ്ധ്യത പരിഗണിച്ച് അവയുടെ വെബ് ആർക്കൈവ് കണ്ണികൾ കൂടി ഉൾപ്പെടുത്തുന്നതു് കൂടുതൽ നന്നായിരിക്കും.
 
'''നമ്മുടെ അഭിപ്രായങ്ങൾക്ക് ബലം വർദ്ധിപ്പിക്കാനല്ല, മറിച്ച് ലേഖനത്തിന്റെ ആധികാരികത ഉറപ്പുവരുത്താനാണ് റഫറൻ‌സുകൾ എന്ന കാര്യം മറക്കാതിരിക്കുക.'''
 
അവലംബങ്ങൾ സാധ്യമാകുന്നത്രയും മലയാളത്തിൽ തന്നെ നൽകാൻ ശ്രമിക്കുക.<ref>[http://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:പഞ്ചായത്ത്_(നയരൂപീകരണം)&diff=1677988&oldid=1677977 അവലംബം മലയാളത്തിലാക്കുന്നതിനെക്കുറിച്ചുള്ള നയരൂപീകരണചർച്ച]</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2338973" എന്ന താളിൽനിന്ന് ശേഖരിച്ചത്