"പി.എസ്. ദിവാകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Orphan|date=നവംബർ 2010}}
{{ആധികാരികത}}
[[മലയാള ചലച്ചിത്രംമലയാളചലച്ചിത്രം|മലയാളചലച്ചിത്രലോകത്തെ]] ഒരു ആദ്യകാല സംഗീത സം‌വിധായകനാണ് '''പി.എസ്. ദിവാകർ'''. [[തമിഴ്]], [[മലയാളം]], [[കന്നട]], [[സിംഹള]] തുടങ്ങിയ ഭാഷകളിൽ സംഗീതസംവിധായകനായി പ്രവർത്തിച്ചു.
 
വേലുപ്പിള്ളയുടേയും ദേവകിയമ്മയുടേയും മകനായി [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ജനിച്ചു. [[കന്യാകുമാരി|കന്യാകുമാരി ജില്ലയിലെ]] [[പത്മനാഭപുരം|പത്മനാഭപുരത്തായിരുന്നു]] കുട്ടിക്കാലം. ചെറുപ്പം മുതൽ നാടകങ്ങളിൽ പാടിയും അഭിനയിച്ചും മദ്രാസ്സിൽലെത്തിച്ചേർന്നു. 1935-ഇൽ മേനക എന്ന തമിഴ് സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പിന്നീട് സംഗീതമഭ്യസിക്കുകയും [[സാക്സഫോൺ]] വായനയിൽ വൈദഗ്ദ്ധ്യം നേടുകയും ചെയ്തു. പിന്നണിഗാനവിഭാഗം സാങ്കേതികമായി മലയാളചലച്ചിത്രത്തിൽ ആദ്യമായി അവതരിപ്പിച്ച "നിർമ്മല" എന്ന ചലച്ചിത്രത്തിന്റെ സംഗീതസംവിധായക ചുമതല ഇ.ഐ വാരിയരോടൊപ്പം ഏറ്റെടുത്തു. കൊച്ചി സ്വദേശികളായ റ്റി കെ ഗോവിന്ദ റാവുവിനേയും സരോജിനി മേനോനേയും പി ലീലയോടൊപ്പം ഇതിൽ പിന്നണിഗായകരാക്കി. മലയാളത്തിലെ പ്രമുഖകവി [[ജി. ശങ്കരക്കുറുപ്പ്|ജി. ശങ്കരക്കുറുപ്പിന്റെ]] വരികളായിരുന്നു ഇദ്ദേഹം "നിർമ്മല"യ്ക്കു വേണ്ടി ചിട്ടപ്പെടുത്തിയത്.
"https://ml.wikipedia.org/wiki/പി.എസ്._ദിവാകർ" എന്ന താളിൽനിന്ന് ശേഖരിച്ചത്