"ഫുൽകാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PU
(ചെ.) →‎അവലംബം: {{commons category|Phulkari}}
വരി 14:
ഈ തുന്നൽ പണി ഗാർഹികമായി പഞ്ചാബിലെ സ്ത്രീകൾ അവരുടെ ഒഴിവ് സമയങ്ങളിലാണ് ചെയ്തു വരുന്നത്. വ്യാവസായികമായ നിർമ്മാണവും ഉണ്ട്. കൈ കൊണ്ട് നെയ്തെടുത്ത ഖദർ ആണ് ഇതിന്റെ അടിസ്ഥാന നിർമ്മാണ് വസ്തു. പ്രധാനമായും മൂന്നു തരത്തിലുള്ള ഖദർ ഇതിനായി ഉപയോഗിക്കുന്നു - അയഞ്ഞ രീതിയിൽ നൂൽ നൂറ്റെടുത്ത പരുക്കൻ തുണിയിലുള്ള ഖദർ, പകിട്ടാർന്ന നൂലുകൊണ്ടുള്ള ചൗൻസ ഖദർ (ബാഗ്(bagh) നിർമ്മാണത്തിനുപയോഗിക്കുന്നു), ഭാരം കുറഞ്ഞ ഇഴയടുപ്പത്തോട് കൂടിയ ഹൽവൻ ഖദർ (പടിഞ്ഞാറൻ പഞ്ചാബിലെ ഹസാര, റാവൽപിണ്ടി പ്രദേശങ്ങളിൽ പ്രചാരമുള്ള ഈയിനം ഫുൽകാരിക്ക് മാത്രം ഉപയോഗിക്കുന്നു). എന്നിരിക്കിലും കൂടുതലായും ഉപയോഗിക്കുന്നത് പ്രാദേശികമായി ലഭിക്കുന്നതും വിലകുറഞ്ഞതും എന്നാൽ ഈട് നിൽക്കുന്നതുമായ ഖദർ ആണ്. മൃദുവും തിളക്കമുള്ളതുമായ പിരിക്കാത്ത പട്ടുനൂലാണ് തുന്നുവാൻ ഉപയോഗിക്കുന്നത്. കാശ്മീർ, അഫ്ഗാനിസ്ഥാൻ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ഈ നൂൽ ലഭ്യമാകുന്നത്. പട്ട്നൂലിന് പകരം പരുത്തി നൂലും കമ്പിളി നൂലും ഉപയോഗിക്കാറുണ്ട്. ചുവപ്പ്, ഓറഞ്ച്, പച്ച, വെള്ള, സുവർണ മഞ്ഞ, കടും നീല നിറങ്ങളിലുള്ള നൂലകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
==അവലംബം==
{{commons category|Phulkari}}
{{reflist}}
 
"https://ml.wikipedia.org/wiki/ഫുൽകാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്