"ഇനെസ്സാ അർമാന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
1917 മാർച്ച് രണ്ടിന് നിക്കോളാസ് രണ്ടാമൻ സ്ഥാനമൊഴിഞ്ഞതോടെ, നാടുകടത്തപ്പെട്ടിരുന്ന ബോൾഷെവിക്ക് അംഗങ്ങൾ റഷ്യയിലേക്കു തിരിച്ചുവരാനൊരുങ്ങി. രാജ്യത്തിന്റെ പുരോഗതിക്ക് തങ്ങളുടെ സംഭാവനകൾ ആവശ്യമായ സമയമാണിതെന്ന് അവർ കരുതി. ലെനിനും ഇനെസ്സയും ഉൾപ്പടെ 26 ബോൾഷെവിക് പാർട്ടി അംഗങ്ങൾ പ്രത്യേക ട്രെയിനിർൽ പെട്രോഗ്രാഡിലേക്കു മടങ്ങിയെത്തി.
 
[[ഒക്ടോബർ വിപ്ലവം|ഒക്ടോബർ വിപ്ലവത്തിനുശേഷം]], ഇനെസ്സ സോവിയറ്റ് കൗൺസിലിൽ എക്സിക്യൂട്ടീവ് അംഗമായിരുന്നു. കേന്ദ്രീയ ശക്തികളുമായി റഷ്യൻ സർക്കാർ ഒപ്പിട്ട സമാധാന ഉടമ്പടിയെ ഇനെസ്സ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലും, സോവിയറ്റ് ട്രേഡ് യൂണിയനിലും, സ്ത്രീകൾക്ക് അർഹതപ്പെട്ട സ്ഥാനങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി രൂപീകരിച്ച സംഘനടയായ സെനോത്ഡെലിന്റെ ഡയറക്ടറായി ഇനെസ്സ സ്ഥാനമേറ്റെടുത്തു. 1920 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന വനിതകളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്തു.
 
==മരണം==
1920 സെപ്തംബർ 24 ന് ഇനെസ്സ മരണമടഞ്ഞു. ഒക്ടോബർ വിപ്ലവത്തിലെ രക്തസാക്ഷികളെ അടക്കം ചെയ്ത ക്രെംലിൻ വാൾ നെക്രോപോളിസിലാണ് ഇനെസ്സയുടെ മൃതദേഹവും അടക്കം ചെയ്തിരിക്കുന്നത്.
"https://ml.wikipedia.org/wiki/ഇനെസ്സാ_അർമാന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്