"ആൽബർട്ട് ഐൻസ്റ്റൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Fixing dates in citations
(ചെ.) ആൽബർട്ട് ഐൻസ്‌റ്റൈൻ
വരി 1:
ആൽബർട്ട് ഐൻസ്‌റ്റൈൻ
20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനാണ് ആൽബർട്ട് ഐൻസ്‌റ്റൈൻ. അദ്ദേഹം രൂപംനൽകിയ സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ടു അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു. ദ്രവ്യവും ഊർജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ സമവാക്യമായ E = mc2 പ്രസിദ്ധമാണ്. ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഈ സമവാക്യമാണ്. പ്രകാശത്തിന്റെ താപഗുണത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ ഗവേഷണങ്ങൾ ഫോട്ടോൺ സിദ്ധാന്തത്തിന് അടിത്തറയിട്ടു. ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച 'ദ ഹൻഡ്രഡ്' എന്ന പുസ്തകത്തിൽ പത്താം സ്ഥാനം ഐൻസ്‌റ്റൈനാണ്.
നാടു വിടുന്നു
1933ൽ ഹിറ്റ്‌ലറുടെ ക്രൂരതകൾ മൂലം ഐൻസ്‌റ്റൈൻ യൂറോപ്പ് വിട്ടു. ഇതിനുശേഷം 1940ൽ അദ്ദേഹം അമേരിക്കൻ പൗരത്വം സ്വീകരിച്ചു. രണ്ടാം ലോകയുദ്ധം തുടങ്ങുന്നതിനു മുമ്പായി ഇദ്ദേഹം പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ ഡി റൂസ്‌വെൽറ്റിനെ ജർമനി ആണവായുധം വികസിപ്പിക്കാനുള്ള സാധ്യത ധരിപ്പിച്ചു. അമേരിക്കയും ഇത്തരം പഠനം നടത്തണമെന്ന് ഐൻസ്‌റ്റൈൻ അഭ്യർഥിച്ചു. ഇതാണ് അണുബോംബിനു ജന്മംനൽകിയ മാൻഹട്ടൻ പ്രൊജക്റ്റിന് വഴിതെളിച്ചത്. അദ്ദേഹത്തിന്റെ പ്രശസ്തമായ E = mc2 എന്ന ഊർസമവാക്യം ഉപയോഗിച്ചച്ചാണ് അമേരിക്ക അണുബോംബ് യാഥാർഥ്യമാക്കിയത്. എന്നാൽ പിന്നീട് അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. താൻ ജീവിതത്തിൽ ചെയ്ത ഒരു പിഴവാണ് അണുബോംബ് എന്ന് അവസാനകാലത്ത് ഐൻസ്‌റ്റൈൻ പറയുകയുണ്ടായി. 1955 ഏപ്രിൽ 18ന് യുദ്ധത്തിനും അണുബോംബിനുമെതിരേയുള്ള പ്രസംഗം തയ്യാറാക്കിക്കൊണ്ടിരുന്ന കാലത്താണ് അന്തരിച്ചത്. മരണം വരെ ഐൻസ്‌റ്റൈൻ പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി എന്ന സ്ഥാപനത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 300ലധികം ശാസ്ത്രപ്രബന്ധങ്ങളും 150 ശാസ്‌ത്രേതര ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു.
പരീക്ഷണങ്ങൾ
ഒഴിവുസമയത്ത് ഐൻസ്‌റ്റൈൻ പരീക്ഷണങ്ങളിൽ മുഴുകി. 1905ൽ അഞ്ച് ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. അതിലെ വിപ്ലവകരമായ ചില ആശയങ്ങൾ ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. അതിലൊരു പ്രബന്ധം പ്രശസ്തമായ 'ആപേക്ഷികതാ സിദ്ധാന്തം' ആയിരുന്നു. പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം അതിലൂടെ വാദിച്ചു. മറ്റൊരു പ്രബന്ധത്തിൽ അദ്ദേഹം വസ്തുവും ഊർജവും തമ്മിലുള്ള ബന്ധം ചർച്ചചെയ്തു. ഈ പ്രസിദ്ധ നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ് 1945ൽ ആറ്റംബോംബ് ഉണ്ടാക്കിയത്. ജീവിതം മുഴുവനും അദ്ദേഹം കണക്കിലെയും ഭൗതികശാസ്ത്രത്തിലെയും സങ്കീർണമായ സമസ്യകൾക്ക് ഉത്തരം തേടിക്കൊണ്ടിരുന്നു.
ജീവിതരേഖ
ആധുനിക ഭൗതികശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ആൽബർട്ട് ഐൻസ്‌റ്റൈൻ 1879 മാർച്ച് 14ൽ ജർമനിയിലെ ഉൽമിൽ (ഡഹാ) ആണ് ജനിച്ചത്. പിതാവ് ഹെർമൻ ഐൻസ്‌റ്റൈൻ ഒരു ഇലക്ട്രിക്കൽ കട ഉടമയായിരുന്നു. ആൽബർട്ട് വളരെ വൈകിയാണ് സംസാരിക്കാൻ തുടങ്ങിയത്. അമ്മ പൗളിൻ മനോഹരമായി പിയാനോ വായിക്കുമായിരുന്നു. ബാലനായ ഐൻസ്‌റ്റൈൻ അത് അവരിൽനിന്ന് പഠിച്ചു. ഐൻസ്‌റ്റൈൻ കണക്കിൽ അതീവ മിടുക്കനായിരുന്നു. 15ാം വയസ്സിൽ കുടുംബം ഇറ്റലിയിലേക്ക് താമസം മാറി. സ്വിറ്റ്‌സർലൻഡിലെ സൂറിച്ച് സർവകലാശാലയിലായിരുന്നു ഐൻസ്‌റ്റൈന്റെ പഠനം. അവിടെ ഊർജതന്ത്രത്തിലും കണക്കിലും അദ്ദേഹം അസാമാന്യ മിടുക്ക് കാട്ടി. 1900ൽ പഠനം പൂർത്തിയാക്കിയ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട അധ്യാപകജോലി കിട്ടിയില്ല. തുടർന്ന് ബെർനിയിലെ സ്വിസ്സ് പേറ്റന്റ് ഓഫിസിൽ ജോലിക്ക് ചേർന്നു. 1903ൽ ശാസ്ത്രവിദ്യാർഥിനിയായ യൂഗോസ്ലാവിയക്കാരി മിലോവാ മാറക്കിനെ അദ്ദേഹം വിവാഹം ചെയ്തു. 1919ൽ മിലോവയുമായി പിരിഞ്ഞ ശേഷം എൽസ ലൊവൻതാലിനെ ഐൻസ്‌റ്റൈൻ വിവാഹം കഴിച്ചു. ഇരു ഭാര്യമാരിലുമായി അദ്ദേഹത്തിന് മൂന്നു മക്കളുണ്ടായി.1906ൽ സൂറിച്ച് സർവകലാശാല ഐൻസ്‌റ്റൈനെ പ്രഫസറാക്കി. 1916ൽ അദ്ദേഹം 'ആപേക്ഷികതയുടെ പൊതുസിദ്ധാന്തം' പ്രസിദ്ധീകരിച്ചു. 1921ൽ ഐൻസ്‌റ്റൈൻ നൊബേൽ സമ്മാനത്തിനർഹനായി. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെക്കുറിച്ചുള്ള പഠനമാണ് അദ്ദേത്തെ നൊബേൽ സമ്മാനത്തിന് അർഹനാക്കിയത്.
Reportershan 12:05, 9 മാർച്ച് 2016 (UTC)
 
{{prettyurl|Albert_Einstein}}
{{ആധികാരികത}}
"https://ml.wikipedia.org/wiki/ആൽബർട്ട്_ഐൻസ്റ്റൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്