"ഉദൽ മഹോബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
കലിയുഗത്തിലെ അതിശക്തനായ രാജാവായിരുന്നു ഭോജൻ. അദ്ദേഹത്തിൻറെ മരണശേഷം 300 കൊല്ലത്തിനിടയിൽ , ആ വംശത്തിൽ ആയുസ്സ് കുറഞ്ഞവരും , ബുദ്ധിഹീനരുമായ 7 രാജാക്കന്മാർ കൂടിയുണ്ടായി .ഏഴാമത്തെ രാജാവായ വീരസിംഹ്ന്റെ വംശത്തിൽ , 200 കൊല്ലത്തിനിടയിൽ 3 രാജാക്കന്മാർ മരിച്ചു .പത്താമത്തെ ഗംഗാസിംഹൻ കല്പക്ഷേത്രത്തിൽ സ്വന്തം രാജ്യം ധാര്മ്മികമായി ഭരിച്ചു .കന്യാകുബ്ജത്തിൽ [ കാബൂൾ ] ജയചന്ദ്രനും , ഇന്ദ്രപ്രസ്ഥത്തിൽ നംഗപാലനും ഉണ്ടായിരുന്നു .ഇത്തരത്തിൽ അഗ്നിവംശം വിസ്തൃതമായി .
കാപിലത്തിന്റെ [ യൂറോപ്പ് ] കിഴക്കും , വാഹീകത്തിന്റെ [ ബാഗ്ദാദ്] പടിഞ്ഞാറും ,ചീനദേശം മുഴുവനും , തെക്ക് സേതുബ്ന്ധവും ശക്തരായ അഗ്നിവംശ രാജാക്കന്മാർ ഉണ്ടായിരുന്നു .ആറു ലക്ഷത്തോളം ഗ്രാമാധിപന്മാർ , രാജാക്കന്മാർ , തേജസ്സുറ്റ ബ്രാഹ്മണർ എന്നിവരെല്ലാം ചേർന്ന് ദ്വാപരയുഗത്തിനു തുല്യമായി അഗ്നിഹോത്രാദികളും , ഉത്തമയാഗങ്ങളും നടത്തി . ജനങ്ങള് ധനാഡ്യരും ധര്മ്മിഷ്ട്ടരുമായി തീര്ന്നു . ഗ്രാമങ്ങൾ തോറും ദേവാലയങ്ങളും , ദേശങ്ങൾ തോറും യാഗങ്ങളും ഉണ്ടായിരുന്നു . മ്ളേച്ചന്മാര് പോലും ധര്മ്മം ആചരിച്ചു . ഇതോടെ കലി ക്ഷയിച്ചു .
 
ഇതുകണ്ടു കലി ഭയന്ന്വിറച്ചു നീല പർവ്വതത്തിൽ പോയി ,12 കൊല്ലം വിഷ്ണുവിനെ തപസ്സു ചെയ്തു . അപ്പോൾ അവൻ രാധാസഹിതനായ ശ്രീകൃഷ്ണനെ ദർശിച്ചു . കലി പറഞ്ഞു : " ഹേ സ്വാമിൻ ! എന്നെ സാഷ്ടാംഗം സ്വീകരിച്ചാലും .അങ്ങയുടെ ചരണങ്ങളെ ശരണം പ്രാപിച്ച എന്നെ രക്ഷിക്കൂ .അങ്ങ് സര്വ്വപാപഹരനും കാലരൂപിയുമല്ലേ ? സത്യയുഗത്തിൽ അങ്ങ് വെളുത്തരൂപത്തിലും , ത്രേതായുഗത്തിൽ രക്തവർണ്ണത്തിലും, ദ്വാപരത്തിൽ മഞ്ഞനിറത്തിലും, എന്റെ കാലത്ത് നീ കൃഷ്ണനും [ കറുത്ത വര്ണ്ണം ] ആണല്ലോ ? എന്റെ മക്കളായ മ്ളേച്ചന്മാര് ആര്യധര്മ്മം പ്രാപിച്ചിരിക്കുന്നു . ഹേ സ്വാമിൻ , ദ്യൂതം , മദ്യം , സ്വര്ണ്ണം ,സ്ത്രീ എന്നീ എന്റെ 4 ഗൃഹങ്ങളും അഗ്നിവംശക്കാരായ ക്ഷത്രിയർ നശിപ്പിച്ചു .ദേഹം ,കുലം , രാഷ്ട്രം എന്നിവ ഉപേഷിച്ച് അങ്ങയുടെ പാദങ്ങളെ ഞാൻ ശരണം പ്രാപിച്ചിരിക്കുന്നു .
 
ഇതുകേട്ട് ചിരിച്ചുകൊണ്ട് ഭഗവാൻ പറഞ്ഞു : " ഹേ കലീ ! നിന്റെ രക്ഷയ്ക്കായി ഞാൻ മഹാവതിയിൽ ജനിക്കും . എന്റെ അംശം ഭൂമിയിലെത്തി ബലവാന്മാരെ നശിപ്പിക്കും . മ്ളേച്ചവംശക്കാരായ രാജാക്കന്മാരെ ഭൂമിയില് സ്ഥാപിക്കും ." ഇത് പറഞ്ഞു ഭഗവാൻ മറഞ്ഞു .കലിക്കു വലിയ സന്തോഷമായി .
ഇതുപ്രകാരം ഭഗവാൻ കൃഷ്ണൻ , തന്റെ ഉദയസിംഹാവതാരം സ്വീകരിച്ചു .
---------------------------------------------------------------
അഗ്നിവംശം, പാണ്ഡവരുടെ പുനർജ്ജന്മം,ബലരാമന്റെ പുനര്ജന്മം :-
---------------------------------------------------------------
കലിയുഗത്തിൽ ആദ്യഘട്ടത്തിൽ അഗ്നിവംശം പ്രബലമായിരുന്നു . ഈ വംശത്തിൽ ധര്മ്മിഷ്ട്ടന്മാര് ജനിക്കയാൽ , ദുഖിതനായ കലി, ഭഗവാൻ കൃഷ്ണനോട് പരാതി പറഞ്ഞിരുന്നല്ലോ ? അതനുസരിച്ച് അഗ്നിവംശക്കാരെ സംഹരിക്കാമെന്നും , ഭൂമിയില് കലിയെ സ്ഥാപിക്കാമെന്നും കൃഷ്ണൻ കലിക്കു വാക്ക് കൊടുത്തിരുന്നു . അതനുസരിച്ച് , കൃഷ്ണൻ അഗ്നിവംശത്തിൽ ജനിച്ചു .
അക്കാലത്ത് അഗ്നിവംശത്തിൽ, ദേശരാജൻ [ desraj], വത്സരാജൻ[bajraj] എന്നീ രാജാക്കന്മാർ ജനിക്കുന്നു . ഇതുകൂടാതെ ഒരു യോഗിയായ ബ്രാഹ്മണൻ , ജയചന്ദ്രൻ [ Jayachand] എന്നാ രാജാവായി ദേഹളിക്ക് [ ഡല്ഹി ] സമീപമുള്ള രാജ്യത്ത് ജനിച്ചിരുന്നു . ഇന്ദ്രപ്രസ്ഥത്തിലെ അനംഗപാലനു, പ്രിഥ്വീരാജൻ [ Prithwiraj chauhan] എന്ന ഒരു പുത്രനുണ്ടായി . അദ്ദേഹത്തിൻറെ മൂന്നുപുത്രരിൽ , ഏറ്റവും ഇളയവനായ പ്രിഥ്വീരാജന് , നല്ല പരാക്രമവും , ഭരണനൈപുണിയുമുള്ളതിനാൽ അവനെ രാജാവാക്കി . ജയചന്ദ്രന്റെ പുത്രിയായ സംയോഗിനിയെ [ സംയുക്ത ] പ്രിധ്വീരാജൻ അപഹരിച്ചു കൊണ്ടുപോയി വിവാഹം ചെയ്തു . ഇതുകാരണം , ജയചന്ദ്രനും പ്രിധ്വീരാജനും കടുത്ത ശത്രുക്കളായിത്തീര്ന്നു.
----------------------------------------------------------------
Line 23 ⟶ 26:
കുരുക്ഷേത്രയുധത്തിന്റെ 18- ആം ദിവസം , രാത്രിയില് അശ്വദ്ഥാമാവ്‌ ശിവന്റെ അനുഗ്രഹത്താൽ പാണ്ഡവശിബിരത്തിൽ കയറി ധൃഷ്ട്ടദ്യുമ്നനെയും പാണ്ടവസന്തതികളെയും കൊന്നൊടുക്കുന്നു . ഇതിൽ കുപിതരായ ഭീമാദികൽ, ശിവന് നേരെ അസ്ത്രം പ്രയോഗിക്കയും ശിവൻ അവരെ ശപിക്കുകയും ചെയ്തു . പാണ്ടവരും കൃഷ്ണനും കലിയുഗത്തിൽ ജനിക്കുമെന്നും , ചീത്ത വാക്കുച്ചരിച്ച ഭീമൻ മ്ലേച്ചനായി ജനിക്കുമെന്നും ആയിരുന്നു ശാപം . അതനുസരിച്ച് അവർ കലിയിൽ പുനർജ്ജന്മം പ്രാപിച്ചു .
--------------------------------------------------------------
വനരസമെന്ന [ Banaras] മ്ലേച്ചരാജ്യത്തെ രാജാവായ ശതയത്തനു ഭീമസേനന്റെ അംശത്തിൽ വീരണൻ എന്ന പുത്രനുണ്ടായി . അവൻ പിന്നീട് താലനൻ [ Talha sayyeed] എന്ന പേരില് അറിയപ്പെട്ടു .
ഗുര്ജ്ജരത്തിലെ രാജാവായ ഭീഷ്മസിംഹന്റെ പുത്രനായി സഹദേവൻ ദേവസിംഹൻ[ dev singh] എന്ന പേരില് ജനിച്ചു .
പരിമളനെന്ന [ Parimardi dev burman ] രാജാവിന്റെ പുത്രനായി അര്ജുനൻ ബ്രഹ്മാനന്ദൻ [ brahma] എന്ന പേരില് ജനിക്കുന്നു .
"https://ml.wikipedia.org/wiki/ഉദൽ_മഹോബ" എന്ന താളിൽനിന്ന് ശേഖരിച്ചത്