"പബ്മെഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|PubMed}}
മുഖ്യമായും, ആരോഗ്യശാസ്ത്രത്തിലും ജീവശാസ്ത്രത്തിലുമുള്ള ആധികാരികമായ അവലംബങ്ങളുടെ വിവരസഞ്ചയമായ [[മെഡ്‌ലൈൻ]] (Medline) ഡാറ്റാബേസിന്റെ ഉള്ളടക്കം തെരയുവാൻ സഹായിക്കുന്ന ഒരു സൗജന്യ ഇന്റർനെറ്റ് [[വെബ് സെർച്ച് എഞ്ചിൻ|ഇന്റർനെറ്റ് തെരച്ചിൽ യന്ത്രം]] അഥവാ സെർച്ച് എഞ്ചിൻ ആണു് '''പബ്‌മെഡ് (PubMed).''' അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഭാഗമായ യുണൈറ്റെഡ് സ്റ്റേറ്റ്സ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ ([[United States National Library of Medicine]] -  NLM) ആണു് [[എൻട്രെസ്]] (Entrez) എന്ന വിവരശേഖരണവ്യവസ്ഥയുടെ ഒരു ഘടകമായി മെഡ്‌ലൈൻ ഡാറ്റാബേസ് പരിപാലിക്കുന്നതു്. 1971 മുതൽ 1997 വരെ, മെഡ്‌ലൈൻ വിവരങ്ങൾ വായിച്ചറിയുവാനുള്ള വഴി അക്കാദമിൿ സ്ഥാപനങ്ങളുടെയോ ലൈബ്രറികളുടേയോ ഓൺലൈൻ ചാനലുകളിലൂടെ മാത്രമായിരുന്നു. എന്നാൽ 1996 ജനുവരി മുതൽ പബ്മെഡ് സംവിധാനം നിലവിൽ വന്നു. 1997 ജൂണിൽ അമേരിക്കൻ വൈസ് പ്രസിഡണ്ട് [[അൽ ഗോർ]] ഒരു പൊതുപരിപാടിയിൽ വെച്ച് പബ്‌മെഡ് സേവനം സൗജന്യവും സാർവ്വത്രികവുമായി പ്രാപ്യമാക്കിയതായി പ്രഖ്യാപിച്ചു. ഇതോടെ, ഇന്റർനെറ്റ് വഴി ആർക്കും സ്വന്തം വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ വിദ്യാലയത്തിൽനിന്നോ മറ്റിടങ്ങളിൽനിന്നോ പബ്മെഡ് ഉപയോഗിച്ച് ആധികാരികമായ മെഡിക്കൽ ലേഖനങ്ങൾ വായിച്ചെടുക്കാമെന്നായി.
 
== പബ്‌മെഡിന്റെ ഉള്ളടക്കം ==
വരി 10:
2015ന്റെ തുടക്കത്തിലെ കണക്കനുസരിച്ച് പബ്-മെഡിൽ 1996 മുതലുള്ള രണ്ടരക്കോടിയോളം രേഖകൾ ലഭ്യമാണു്. ഇതിനുപുറമേ, 1865 മുതലുള്ള തെരഞ്ഞെടുത്ത ചിലരേഖകളും  1809 മുതൽക്കുള്ള ഏതാനും ലേഖനങ്ങളും ഈ വിവരസഞ്ചയത്തിൽ ഉൾപ്പെടുന്നു. കൂടാതെ, ഓരോ വർഷവും അഞ്ചു ലക്ഷത്തോളം പുതിയ ലേഖനങ്ങളുടെ കണ്ണികൾ കൂടി ഈ പട്ടികയിൽ ചേർക്കപ്പെടുന്നുണ്ടു്. മൊത്തം ലേഖനങ്ങളിൽ പകുതിയോളം എണ്ണത്തിനു് സംക്ഷിപ്തങ്ങളും (abstract)  മറ്റുള്ളവയ്ക്കു് പൂർണ്ണരൂപത്തിലേക്കുള്ള കണ്ണികളും ലഭ്യമാണു്. ഏകദേശം 40 ലക്ഷത്തോളം ഗവേഷണരേഖകൾ പൂർണ്ണരൂപത്തിൽ തന്നെ ഏതു വായനക്കാരനും ലഭ്യമാണു്.
 
==അവലംബം==
 
{{Reflist|35em}}
 
==പുറത്തേക്കുള്ള കണ്ണികൾ ==
 
{{CC|PubMed}}
"https://ml.wikipedia.org/wiki/പബ്മെഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്