"ഓക്സാലിഡേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

494 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
''[[Oxalis]]''
|}}
സപുഷ്പികളുൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഓക്സാലിഡേസീ (Oxalidaceae). ഏഴോ എട്ടോ ജീനസ്സുകളിലായി ഏകദേശം എണ്ണൂറോളം സ്പീഷിസുകളും ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തിൽ കുറ്റിച്ചെടികളും ചെറുമരങ്ങളും വിരളമായി വൃക്ഷങ്ങളും കാണപ്പെടാറുണ്ട്. പല സസ്യങ്ങളും ഔഷധഗുണമുള്ളവയും (ഉദാ., [[മുക്കുറ്റി]]) ഭക്ഷ്യയോഗ്യവുമാണ്(ഉദാ., [[തോടമ്പുളി]]). ഈ കുടംബത്തിൽ [[ഏകവർഷി|ഏകവർഷസസ്യങ്ങളും]] [[ബഹുവർഷി|ബഹുവർഷസസ്യങ്ങളും]] ഉൾപ്പെടുന്നു.
==സവിശേഷതകൾ==
ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിൽ (alternate or spiral phyllotaxis) ക്രമീകരിക്കപ്പെട്ടതും മിക്കപ്പോഴും സംയുക്ത പത്രങ്ങളോടു കൂടിയവയുമാണ്. ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസമാണ്. ഇവയ്ക്ക് പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല.
==കേരളത്തിൽ==
ഈ കുടുംബത്തിലെ കേരളത്തിൽ സാധാരണ കണ്ടുവരുന്ന അംഗങ്ങൾ [[മുക്കുറ്റി]], [[പുളിയാറില]], [[തോടമ്പുളി]], [[ഇലുമ്പി]] തുടങ്ങിയവയാണ്.
== ചിത്രശാല ==
<gallery>
പ്രമാണം:Carambola_flower.jpg|[[തോടമ്പുളി]]യുടെപൂവ്
പ്രമാണം:ഇലുമ്പിയുടെ ചിത്രം .jpg|[[ഇലുമ്പി]]കായ്കൾ
</gallery>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2318259" എന്ന താളിൽനിന്ന് ശേഖരിച്ചത്