"ഒനാഗ്രേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
}}
 
[[ദ്വിബീജപത്ര സസ്യങ്ങൾ|ദ്വിബീജ പത്രകവിഭാഗത്തിലെ]] ഒരു [[സസ്യകുടുംബം|സസ്യകുടുംബ]]മാണ് '''ഒനാഗ്രേസി (Onagraceae)'''. ചെടികൾ മുഖ്യമായും ഔഷധി (herb) കളാണ്. ഏകദേശം 38 [[ജനുസ്|ജിനസുകളിലായി]] 500 [[സ്പീഷിസ്|സ്പീഷീസുകളുള്ള]] ഇതിലെ മിക്ക സസ്യങ്ങളും സമശീതോഷ്ണ മേഖലയിൽ കണ്ടുവരുന്നു. ''എപിലോബിയം(Epilobium) ക്ലാർക്കിയ (Clarkia)'' മുതലായ ചില സ്പീഷീസുകൾ [[ഏകവർഷി]] (annal) കളാണ്;<ref>http://en.wikipedia.org/wiki/Willow_herb Epilobium</ref><ref>http://en.wikipedia.org/wiki/Clarkia Clarkia</ref> ''ഈനോത്തീറാ ബയനീസ് '' പോലുള്ള ചിലത് [[ദ്വിവർഷി]] (biennial) കളും. <ref> [http://en.wikipedia.org/wiki/Oenothera_biennis[ബഹുവർഷി|ചിരസ്ഥായിക]] Oenothera biennis</ref> ചിരസ്ഥായിക (perennials) കളാണ് ഭൂരിപക്ഷം സ്പീഷീസുകൾ. ചില ജീനസുകളിൽ കുറ്റിച്ചെടികളും ചെറു [[വൃക്ഷം|വൃക്ഷങ്ങളും]] കാണാറുണ്ട് (ഉദാ. [[ഫ്യൂഷിയ]]). കട്ടിയുള്ള കാണ്ഡത്തോടു കൂടിയ ''ഫ്യൂഷിയ ആപെറ്റാല (Fushia apetala)'' എന്നയിനം [[സസ്യം]] പടർന്നു വളരുന്നു.<ref>http://en.wikipedia.org/wiki/Fuchsia Fuchsia</ref> ചതുപ്പു നിലങ്ങളിലും വെള്ളത്തിലും വളരുന്ന ജസിയ (Jussieua) ലഡ്‌‌വിജിയ (Ludwigia) എന്നിവയ്ക്ക് വേരിലെ കോർട്ടക്സി(cortex)ൽ വായൂഅറകളുണ്ട്.<ref>http://en.wikipedia.org/wiki/Ludwigia Ludwigia</ref> ചിലപ്പോൾ വെള്ളത്തിനടിയിലുള്ള കാണ്ഡങ്ങളിൽ നിന്നു ശ്വസന വേരുകൾ (respiratory roots) രൂപം പ്രാപിച്ച് ജലനിരപ്പിനു മുകളിൽ കാണപ്പെടാറുണ്ട്. വെള്ളത്തിൽ ഒഴുകിനടക്കുന്ന ട്രാപാ (Trapa) എന്ന ചെടിയുടെ ഇലകൾ ഒരു പ്രത്യേകരീതിയിൽ ക്രമീകരിച്ചിരിക്കുന്നു. [[ജലം|ജലനിർപ്പിൽ]] കാണപ്പെടുന്ന ഇലയുടെ ഞെട്ട് വീർത്തതാണ്. ഇത് വെള്ളത്തിൽ ഒഴുകിനടക്കാൻ ചെടിയെ സഹായിക്കുന്നു. ഈ ചെടിക്ക് പല അസാധാരണ സ്വഭാവങ്ങളുമുണ്ട്. വിത്തുകൾ വലുതാണ്. ഉള്ളിൽ വലിപ്പവ്യത്യാസമുള്ള രണ്ടു ബീജപത്രങ്ങൾ (cotyledons) കാണാം. ധാരാളം അന്നജമുള്ള് വലിയ ബീജപത്രംകൊണ്ട് വിത്തിന്റെ പൂരിഭാഗവും നിറഞ്ഞിരിക്കും.<ref>http://en.wikipedia.org/wiki/Trapa Water caltrop</ref>
 
== പ്രത്യേകതകൾ ==
വരി 35:
== വിവിധയിനങ്ങൾ ==
[[പ്രമാണം:Moonglow0.jpg|thumb|200px|ഫ്യൂഷിയ മൂൺഗ്ലോ]]
200 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ''എപ്പിലോബിയം'' ജീനസാണ് ധാരാളമായി കണ്ടുവരുന്നത്.<ref>http://en.wikipedia.org/wiki/Willow_herb Epilobium</ref> വിത്തിന്റെ അഗ്രഭാഗത്ത് കുടുമപോലെ കാണുന്ന രോമങ്ങൾ വിത്തു വിതരണത്തിനു സഹായിക്കുന്നു. നിരവധി സങ്കരയിനങ്ങൾ ഉദ്യാനങ്ങളിൽ നട്ടുവളർത്തുന്നുണ്ട്.<ref>[http://www.ask.com/bar?q=epilobium&page=1&qsrc=2445&dm=all&ab=9&u=http%3A%2F%2Fwww.suncrestnurseries.com%2Fdescriptgeo%2Fepilobium.html&sg=ISAJ%2Ba%2B6dBI78Wp2eMvJ7GgNaKUxBkN%2FQBCFlaWPWDk%3D&tsp=1275885207014] EPILOBIUM</ref> ''ഇനോത്തീരാ'' ജിനസിൽ 100 സ്പീഷീസുകൾ ഉണ്ട്.<ref>[http://en.wikipedia.org/wiki/Pink_primrose] Oenothera speciosa</ref> പുഷ്പപടങ്ങൾ മഞ്ഞയോ വെളുപ്പോ ആയിരിക്കും. ജനിതകപഠനത്തിൽ ഈ ജീനസിന് പ്രമുഖമായ സ്ഥാനമുണ്ട്. ഡി വ്രീസിന്റെ മ്യൂട്ടേഷൻ (mutation) പഠനവുമായുള്ള ബന്ധം മൂലം ''ഈനോത്തീറ ലാമാർക്കിയാന (Oenothera lamarckiana)'' എന്ന സസ്യം വളരെയധികം പ്രാധന്യമർഹിക്കുന്നു.<ref>[http://www.wildflowerinformation.org/Wildflower.asp?ID=68] Evening Primrose (Oenothera lamarckiana)</ref> ''ഫ്യൂഷിയ'' ജീനസിലെ നിരവധി സങ്കരയിനങ്ങൾ പൂന്തോട്ടങ്ങളിൽ ചട്ടികളിൽ നട്ടു വളർത്തുന്നു. നർത്തകി (dancing girl) എന്ന അപരനാമമുള്ള ''ഫ്യൂഷിയാ ഫുൾജെൻസിന്റെ'' പൂക്കൾ അതിമനോഹരങ്ങളാണ്. ചിലതിന്റെ മാംസളമായ കായ്കൾ ഭക്ഷ്യയോഗ്യമാകുന്നു. ''ഈനോത്തിറ, ക്ലാർക്കിയ, ഗോഡെലിയ'' എന്നിവ വേലിച്ചെടികളായി വച്ചുപിടിപ്പിക്കാറുണ്ട്.<ref>http://en.wikipedia.org/wiki/Fuchsia#Gallery Fuchsia</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഒനാഗ്രേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്