"എട്ടുത്തൊകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Sangam literature}}
ഏറ്റവും പഴക്കമുള്ള രണ്ട് സംഘസാഹിത്യ കൃതികളിൽ ഒന്നാണ് '''എട്ടുത്തൊകൈ'''. [[നറ്റിണൈ]], [[കുറുന്തൊകൈ]], [[ഐങ്കറുനൂറ്]], [[പതിറ്റുപത്തു]], [[പരിപാടൽ]], [[കലിത്തൊകൈ]], [[അകനാനൂറ്]], [[പുറനാനൂറ്]] എന്നീ എട്ട് സമാഹാരങ്ങൾക്കാണ് എട്ടുത്തൊകൈ എന്ന് പറയുന്നത്. പല കാലങ്ങളിലും പല സ്ഥലങ്ങളിലുമായി [[ജീവൻ|ജീവിച്ചിരുന്ന]] നാനൂറോളം കവികളുടെ കൃതികൾ അവയിലടങ്ങിയിരിക്കുന്നു. എട്ടുത്തൊകൈയിൽ ഒട്ടാകെ 2121 ചെറിയ പാട്ടുകളാണുള്ളത്.
 
പുറനാനൂറും പതിറ്റുപ്പത്തും ‘പുറംകൃതി‘കളാണ്. അതായത് [[സാമൂഹികം|സാമൂഹ്യവും]] [[രാഷ്ട്രീയം|രാഷ്ട്രീയവും]] മറ്റുമായ ബാഹ്യവിഷയങ്ങളാണ് അവയിൽ പ്രതിപാദിയ്ക്കപ്പെടുന്നത്. നറ്റിനൈ, കുറുന്തൊകൈ, ഐങ്കറുനൂറ്, കലിത്തൊകൈ, അകനാനൂറ് എന്ന അഞ്ച് സമാഹാരങ്ങൾ ‘അകംകൃതി‘കളാണ്. അതായത് പ്രേമം, കുടുംബജീവിതം, മുതലായ ആന്തരികവിഷയങ്ങളാണ് അവയിൽ ചിത്രീകരിക്കപ്പെടുന്നത്. പരിപാടലിൽ അകവും പുറവും രണ്ടും കലർന്നിരിക്കുന്നു. പതിറ്റുപ്പത്തു, [[അകനാനൂറ്]], [[പുറനാനൂറ്]] എന്നീ കൃതികളിൽ നിന്നും [[ചേരവംശം|ആദിചേരരാജാക്കന്മാരെപ്പറ്റിയും]] അവരുടെ കാലത്തെ സാമൂഹ്യജീവിതത്തെപ്പറ്റിയും അറിയാൻ സാധിക്കും. [[കേരളം|കേരളത്തിലെ]] പ്രാചീനജനങ്ങളുടെ ജീവിതരീതി, തൊഴിൽ, [[വ്യാപാരം]], [[ഭക്ഷണം|ഭക്ഷണരീതി]], വസ്ത്രധാരണം, രാജ്യഭരണം, [[യുദ്ധം|യുദ്ധരീതി]], [[കല]], [[മതം]], [[സംസ്കാരം]] മുതലായവയെപ്പറ്റിയുള്ള പല കാര്യങ്ങളും അവയിൽ നിന്നും നമുക്ക് മനസ്സിലാക്കാം.
"https://ml.wikipedia.org/wiki/എട്ടുത്തൊകൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്