"സിറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
വരി 41:
== ഇവ കൂടി കാണുക ==
[[ശാം|വിശാല സിറിയ]]
 
സിറിയ ഇസ്‌ലാമിക ചരിത്രത്തിൽ
 
 
 
അബൂഅയ്‌മൻ
 
 
അറബികളുടെ ഭരണകാലത്ത്‌ ശാം എന്ന പേരിൽ ഒറ്റ രാഷ്‌ട്രമായിരുന്നതിനെ സിറിയ, ലബനാൻ, ജോർദാൻ, ഫലസ്‌തീൻ എന്നീ പ്രദേശങ്ങളായി വേർപെടുത്തി വിഭജിച്ചത്‌ പാശ്ചാത്യ ശക്തികളാണ്‌. ജൂതന്മാരുടെയും ക്രിസ്‌ത്യാനികളുടെയും താല്‌പര്യങ്ങൾ സംരക്ഷിക്കാനായി ഫലസ്‌തീൻ ഭൂമിയെ തന്നെ ഭൂപടത്തിൽ നിന്ന്‌ നിഷ്‌കാസനം ചെയ്‌ത്‌ ഇസ്‌റാഈലിനെ കുടിയിരുത്തിയ ഇവർ സിറിയയെ മൂന്നു പരമാധികാരങ്ങളുള്ള രാഷ്‌ട്രങ്ങളാക്കി വെട്ടിനുറുക്കുകയും ചെയ്‌തു.
സിറിയയിൽ പത്തുലക്ഷം വർഷങ്ങൾക്കു മുമ്പുതന്നെ ജനവാസമുള്ളതായി കണക്കാക്കപ്പെടുന്നു. ഫിനീഷ്യർ, ആറാമികൾ, ആശൂരികൾ, കൽദാനികൾ, പേർഷ്യക്കാർ തുടങ്ങി പല വംശക്കാരും ഇവിടെ കുടിയേറി പാർത്തിട്ടുണ്ട്‌. പിന്നീട്‌ റോമാ സാമ്രാജ്യത്തിന്റെ പിടിയിലമർന്ന സിറിയയിൽ ഇസ്‌ലാം കടന്നുവരുമ്പോൾ ക്രിസ്‌ത്യാനികളാണുണ്ടായിരുന്നത്‌. പൂർവകാലം മുതൽക്കുതന്നെ ശാമുമായി ബന്ധമുണ്ടായിരുന്ന അറബികൾ അങ്ങോട്ട്‌ കച്ചവടയാത്ര നടത്തിയിരുന്നുവെന്നും കഅ്‌ബയുടെ സംരക്ഷകർ എന്ന നിലക്ക്‌ അവർക്കു സുരക്ഷിതത്വം ലഭിച്ചിരുന്നുവെന്നും ഖുർആൻ സൂചിപ്പിക്കുന്നുണ്ട്‌.
മുഹമ്മദ്‌ നബി, പിതൃവ്യൻ അബൂത്വാലിബുമൊത്തു ശാമിലേക്കു യാത്ര ചെയ്‌ത സംഭവം ചരിത്ര ഗ്രന്ഥങ്ങൾ വിവരിക്കുന്നു. നബി(സ) വിദേശ രാജാക്കന്മാർക്കു കത്തയച്ച കൂട്ടത്തിൽ സിറിയൻ അതിർത്തിയിലെ ഗസ്സാൻ രാജാവിനും കത്തയച്ചിരുന്നു. റോമാചക്രവർത്തിയായ ഹിറഖലിന്റെ കീഴിൽ ഭരണം നടത്തിയിരുന്ന ഗസ്സാൻ, നബിയുടെ കത്തിനെ അവഹേളിക്കുകയും അതു കൊണ്ടുവന്ന ആളെ വധിക്കുകയുമാണുണ്ടായത്‌. അതിനു പ്രതികാരം ചെയ്യേണ്ടത്‌ ആവശ്യമാണെന്ന്‌ കണ്ട നബി സൈദ്‌ബ്‌നു ഹാരിസയുടെ നേതൃത്വത്തിൽ അയച്ച സേനക്ക്‌ വിജയം നേടാൻ കഴിയാതെ വരികയും, മുഅ്‌തയിൽ നിന്നു ഖാലിദുബ്‌നുൽ വലീദ്‌ സൈന്യത്തെയും കൊണ്ട്‌ തിരിച്ചുവരികയും ചെയ്‌ത ചരിത്രം സുപ്രസിദ്ധമാണ്‌. പിന്നെ ഖലീഫ അബൂബക്കറിന്റെ കാലത്ത്‌ ഖാലിദ്‌ബ്‌നു വലീദിന്റെയും അബൂ ഉബൈദുബ്‌നുൽ ജർറാഹിന്റെയും നേതൃത്വത്തിലുള്ള സൈന്യമാണ്‌ സിറിയയിൽ ഇസ്‌ലാം മതപ്രബോധനം നടത്തിയത്‌.
രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത്‌ ആ രാജ്യത്തെ മുസ്‌ലിം ഭരണത്തിൻ കീഴിലാക്കുന്ന പ്രക്രിയ പൂർത്തിയാവുകയും ചെയ്‌തു. മുആവിയയുടെ നേതൃത്വത്തിൽ സിറിയയിൽ ഹി. 40 (ക്രി. 661)ൽ ഉമവീ ഭരണം നിലവിൽ വന്നപ്പോൾ അതിന്റെ തലസ്ഥാനമായി ദമസ്‌കസ്‌ (ദിമശ്‌ഖ്‌) നിർണയിക്കപ്പെട്ടു. ഹലബ്‌, ഹിംസ്‌, ഖൻതീറ, ഹമാ, ലാദഖിയ തുടങ്ങി പത്ത്‌ പട്ടണങ്ങൾ സിറിയയിലുണ്ടെങ്കിലും ചരിത്രത്തിൽ ദിമശ്‌ഖിനു സുപ്രധാനമായ സ്ഥാനം ലഭിച്ചു. ഏറ്റവും വലിയ മുസ്‌ലിം രാഷ്‌ട്രത്തിന്റെ തലസ്ഥാനം എന്ന നിലക്ക്‌ ഉമവികളുടെ കാലത്തുണ്ടായിരുന്ന അതേ സ്ഥാനം തന്നെ അബ്ബാസികളുടെ കാലത്തും, അവരുടെ തലസ്ഥാനം ബഗ്‌ദാദായിട്ടും ദിമശ്‌ഖിനു (ദമസ്‌കസ്‌) നല്‌കപ്പെട്ടു. സാഹിത്യം, കല, സംസ്‌കാരം, നാഗരികത തുടങ്ങിയ രംഗങ്ങളിലെല്ലാം ദമസ്‌കസ്‌ ശോഭിച്ചുനിന്നു.
ഹി. 132 (ക്രി. 750) ൽ അബ്ബാസി ഭരണം നിലവിൽ വന്നപ്പോൾ സിറിയക്കു ഒരു പ്രവിശ്യയുടെ സ്ഥാനം മാത്രമാണ്‌ ഉണ്ടായിരുന്നത്‌. അബ്ബാസികൾക്കു ശേഷം പലരും ആധിപത്യം നടത്തിയ സിറിയ ക്രി. 1516-ൽ ആണ്‌ ഉസ്‌മാനിയാ ഭരണത്തിൻ കീഴിലായത്‌. നാല്‌ നൂറ്റാണ്ട്‌ നീണ്ടു നിന്ന അവരുടെ ഭരണത്തിൽ പറയത്തക്ക പുരോഗതിയൊന്നും സിറിയക്കുണ്ടായിട്ടില്ലെങ്കിലും നാഗരികതയുടെ നിരവധി സ്‌മാരകങ്ങൾ സിറിയയിൽ അവർ പണിതിട്ടുണ്ട്‌. ഹലബി (ആലപ്പോ) ലെ 347 കടകളടങ്ങിയ മാർക്കറ്റ്‌ 1574-ൽ പ്രധാനമന്ത്രി സുഖലുലു സ്ഥാപിച്ചതാണ്‌. ഹിംസിലെ ഖാലിദ്‌ബ്‌നുൽ വലീദ്‌ പള്ളി സുൽത്താൻ അബ്‌ദുൽഹമീദ്‌ രണ്ടാമന്റെ കാലത്ത്‌ നിർമിക്കപ്പെട്ടതാണ്‌. സുൽത്താൻ അബ്‌ദുൽഹമീദ്‌ സിറിയയുടെ പുരോഗതിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇദർന മുതൽ ദമസ്‌കസ്‌ വരെ റയിൽപാളം നിർമിക്കുകയും പിന്നെ അത്‌ മദീന വരെ നീട്ടുകയും ചെയ്‌തു. എട്ടു വർഷം കൊണ്ട്‌ പൂർത്തിയാക്കിയ ഈ ഹിജാസ്‌ റെയിൽപാളം 1908-ലാണ്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌.
ഒന്നാം ലോക മഹായുദ്ധത്തിൽ സിറിയ ഒരു സമര മുഖമായി മാറി. 1916-ൽ ഈജിപ്‌ത്‌ ആസ്ഥാനമാക്കിയുള്ള ബ്രിട്ടീഷ്‌ സൈന്യം ഫ്രഞ്ച്‌ സഹായത്തോടെ ഫലസ്‌തീൻ ആക്രമിച്ചു. ജനറൽ എഡ്‌മണ്ട്‌ അലൻ ബി 1917 അവസാനത്തോടെ ജറൂസലമും അടുത്ത വർഷം സിറിയയുടെ മറ്റു ഭാഗങ്ങളും പിടിച്ചെടുത്തു. യുദ്ധാവസാനം ജനറൽ അലൻബി, ഹുസൈൻ ശരീഫിന്റെ പുത്രൻ ഫൈസലിന്റെ നേതൃത്വത്തിൽ ദമസ്‌കസിൽ സൈനിക ഭരണം ഏർപ്പെടുത്തി. 1920-ൽ സിറിയ ഫ്രഞ്ച്‌ മാൻഡേറ്റിൻ കീഴിലായി. സിറിയക്കാരുടെ സ്വാതന്ത്ര്യസമരം രൂക്ഷമായി. ഫ്രഞ്ചുകാർ സിറിയയെ വിഭജിച്ചു ലബനൻ എന്ന പുതിയ രാഷ്‌ട്രം സ്ഥാപിച്ചു. അവിടെ മുസ്‌ലിംകൾ ന്യൂനപക്ഷമായി. നാടു കടത്തപ്പെട്ട സയ്യിദ്‌ റഷീദ്‌ രിദാ, അമീർ ശകീബ്‌ അർസലാൻ, രിയാദ്‌ ബക്‌സുൽഹി എന്നിവർ കയ്‌റോ, പാരിസ്‌, ന്യൂയോർക്ക്‌, ജനീവ എന്നിവിടങ്ങളിൽ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വാല ആളിക്കത്തിച്ചുകൊണ്ടിരുന്നു. രാജ്യത്തിനകത്തെ പോരാട്ടത്തിൽ ശകീബ്‌ അർസലാന്റെ സഹോദരൻ അമീർ ആദിൽ അർസലാൻ സുപ്രധാന പങ്കുവഹിച്ചു.
വിപ്ലവകാരികൾ ഒരു ഭരണഘടനയ്‌ക്കുവേണ്ടി ആഹ്വാനം ചെയ്‌തു. ഫ്രാൻസ്‌ അപൂർണമായ ഒരു ഭരണഘടന കൊണ്ടുവന്നെങ്കിലും അത്‌ വിപ്ലവകാരികളെ തൃപ്‌തിപ്പെടുത്തിയില്ല. അവർ ഒമ്പതുദിവസം നീണ്ടു നിന്ന ബന്ദ്‌ നടത്തി. അവസാനം ഫ്രാൻസ്‌ വിപ്രവാസികളായ നേതാക്കളെ പാരീസിൽ വിളിച്ചുചേർത്ത്‌ മാസങ്ങളോളം ചർച്ച ചെയ്‌ത്‌ 1936-ൽ ഒരു ഉടമ്പടിയിൽ എത്തിച്ചേർന്നു. അതനുസരിച്ച്‌ പൊതു തെരഞ്ഞെടുപ്പ്‌ നടത്തുകയും ദേശീയ ഗവൺമെന്റ്‌ രൂപീകരിക്കുകയും ചെയ്‌തു. ഹാശി അത്താശി പ്രസിഡന്റും ജമീൽ മർദം ബേക്‌ പ്രധാനമന്ത്രിയുമായി. പ്രവാസ ജീവിതം നയിച്ചിരുന്ന അമീർ ശകീബ്‌ അർസലാൻ, രിയാദ്‌ സുൽഹ്‌ തുടങ്ങിയവർ തിരിച്ചുവന്നു. ആഭ്യന്തര സ്വയംഭരണം ലഭിച്ചുവെങ്കിലും ഫ്രാൻസിന്റെ മേൽക്കോയ്‌മ അപ്പോഴും തുടർന്നിരുന്നു. അതിനിടയ്‌ക്ക്‌ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാൽ 1941 മുതൽ 1944 വരെ സിറിയക്കു ഫ്രാൻസിന്റെയും ബ്രിട്ടന്റെയും സൈനികാധിപത്യത്തിൽ കഴിയേണ്ടിവന്നു. ഒടുവിൽ 1944 ജനുവരി ഒന്നിന്‌ സിറിയക്ക്‌ പൂർണ സ്വാതന്ത്ര്യം ലഭിച്ചു.
സ്വാതന്ത്ര്യത്തിനു നേതൃത്വം നൽകിയ ശുക്‌രീ അൽഖുത്‌ലി(1891-1967) പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം പ്രസിഡന്റായിരിക്കെ 1947ൽ ആദ്യത്തെ അറബ്‌-ഇസ്‌റാഈൽ യുദ്ധം നടന്നു. സിറിയയുടെ പരാജയം ഖുത്‌ലിക്കുനേരെയുള്ള ജനരോഷം ഇളക്കിവിട്ടു. 1949ൽ സിറിയ പട്ടാള ഭരണത്തിൻ കീഴിലായി. സിറിയൻ പട്ടാളത്തിന്റെ കമാന്റർ ഇൻ ചീഫ്‌ ഹുസ്‌നീ അസ്സഈമാണ്‌ ഈ വിപ്ലവത്തിന്‌ നേതൃത്വം നൽകിയത്‌. 1948-ൽ അൽഖുത്‌ലി വീണ്ടും പ്രസിഡന്റായി. ഒരു വർഷം കഴിഞ്ഞു വീണ്ടും സ്ഥാനഭ്രഷ്‌ടനായി. തുടർന്ന്‌ ഹുസ്‌നി നഈം, സാമീഹന്നാവി, ഹാശിമുൽ അത്താശി, അദീബ്‌ ശശ്‌കലി തുടങ്ങിയവരെല്ലാം പ്രസിഡന്റ്‌ സ്ഥാനം വഹിച്ചുവെങ്കിലും അവസാനം 1954 ഒക്‌ടോബറിൽ ജനാധിപത്യത്തിലും ഭരണഘടനയിലും അധിഷ്‌ഠിതമായ ഒരു ഭരണം നിലവിൽവന്നു. ശുക്‌രി അൽഖുത്‌ലി മൂന്നാമതും പ്രസിഡന്റായി.
1958-ൽ സിറിയയും ഈജിപ്‌തും ഏകീകരിക്കപ്പെട്ടു. ഐക്യ അറബ്‌ റിപ്പബ്ലിക്കായി. ഇതോടെ സിറിയൻ ഗവൺമെന്റ്‌ ഇല്ലാതായി. ശുക്‌രി രാജിവെച്ചു. മൂന്നു വർഷവും ഏഴു മാസവും പിന്നിട്ടപ്പോഴേക്കും ഐക്യം തകർന്നു. തുടർന്ന്‌ നടന്ന തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റിതര കക്ഷികൾ ജയിച്ചു. അവർ അധികാരത്തിൽ വരുമെന്ന്‌ കണ്ടപ്പോൾ പട്ടാളം വിപ്ലവം നടത്തി. വിപ്ലവത്തിന്റെ സൂത്രധാരകർ ബഅസ്‌ പാർട്ടിക്കാരായിരുന്നു. മൈക്കൽ അഫ്‌ലക്‌ എന്ന ഒരു ക്രിസ്‌ത്യാനി രൂപം കൊടുത്ത പ്രസ്ഥാനമാണിത്‌. മാർക്‌സിസവും ഇസ്‌ലാം വിരുദ്ധ പ്രവണതകളും ഗൂഢരൂപത്തിൽ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന പ്രസ്ഥാനമാണ്‌ ബഅസ്‌.
1963ൽ ബഅസ്‌ പാർട്ടി അധികാരത്തിൽ വന്നതിനെ തുടർന്ന്‌ ജനറൽ അമീനുൽ ഹാഫിസ്‌ സിറിയയുടെ പ്രസിഡന്റായി. പാർട്ടിയിലെ ഇടതുപക്ഷ വാദികൾ അമീനെ അട്ടിമറിച്ചു. നൂറുദ്ദീൻ അത്താശിയെ പ്രസിഡന്റാക്കി. വലതുപക്ഷ ചിന്താഗതിക്കാരെ മുഴുവൻ നിഷ്‌കാസനം ചെയ്‌തു. 1967-ൽ ബഅസിസ്റ്റ്‌ ഗവൺമെന്റിന്റെ ഔദ്യോഗിക വാരികയായ `ജൈശുശ്ശഅ്‌ബി' ഇസ്‌ലാമിനെതിരിൽ പരസ്യമായി ആക്രമണം ആരംഭിച്ചപ്പോൾ മുസ്‌ലിംകൾ രാജ്യവ്യാപകമായി ബന്ദ്‌ പ്രഖ്യാപിച്ചുകൊണ്ട്‌ പ്രതിഷേധിച്ചു. ഗവൺമെന്റ്‌ അക്രമംകൊണ്ട്‌ സമരം അടിച്ചമർത്തി. ആ വർഷം തന്നെയാണ്‌ ഇസ്‌റാഈൽ ആക്രമണമുണ്ടായത്‌. ബഅസ്‌ പാർട്ടി എതിരാളികളെ തുരത്തുന്ന തിരക്കിലായിരുന്നു. പട്ടാളത്തിനു ഗവൺമെന്റിനെ ആഭ്യന്തര കലാപകാരികളിൽ നിന്നു രക്ഷിക്കുന്നതിലായിരുന്നു ശ്രദ്ധ. ഇസ്‌റാഈൽ സേന സിറിയൻ പ്രദേശത്തേക്ക്‌ അതിക്രമിച്ചു കടന്നു. ഗോലാൻകുന്ന്‌ മേഖലയിലെ പരശ്ശതം ചതുരശ്രനാഴിക വരുന്ന ഭൂമി കൈവശപ്പെടുത്തുകയും ചെയ്‌തു.
സിറിയയുടെ സ്വാതന്ത്ര്യത്തിനും വികസനത്തിനും വേണ്ടി മഹത്തായ സംഭാവനകൾ അർപ്പിച്ച ദേശസ്‌നേഹികളായ നേതാക്കളെല്ലാം പ്രവാസ ജീവിതം നയിക്കാൻ നിർബന്ധിതരായി. ശുകരീ അൽഖുത്‌ലി, നാസിമുൽ ഖുദ്‌സി, മുസ്‌തഫസ്സിബാഈ, മഅ്‌റൂഫുദ്ദുവാലബി തുടങ്ങിയവരെല്ലാം അതിൽ പെടുന്നു.
എന്നാൽ ബഅസ്‌ പാർട്ടിക്കെതിരിൽ ജനരോഷം കത്തിപ്പടരുകയായിരുന്നു. 1970ൽ മിതവാദികളായി അറിയപ്പെടുന്ന വലതുപക്ഷ ഗ്രൂപ്പ്‌ ഇടതുപക്ഷ മേധാവിത്വമുള്ള ഭരണകൂടത്തെ അട്ടിമറിക്കുകയും ഹാഫിദുൽ അസദിനെ പ്രസിഡന്റായി നിശ്ചയിക്കുകയും ചെയ്‌തു.
മിതവാദിയും പ്രായോഗിക ചിന്തയുടെ ഉടമയുമായ ഹാഫിദുൽ അസദ്‌ ഇസ്‌റാഈലുമായി ഉടമ്പടിയുണ്ടാക്കുകയും ഗോലാൻകുന്നിലെ കുറേ ഭാഗങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്‌തു. ഈജിപ്‌തുമായുള്ള ബന്ധവും മെച്ചപ്പെടുത്തി. അഞ്ച്‌ പ്രാവശ്യം പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിച്ച അസദ്‌ ഓരോ പ്രാവശ്യവും 99 ശതമാനം വോട്ടുനേടി വിജയിക്കുകയായിരുന്നു. 2000-ൽ അസദ്‌ നിര്യാതനായതിനെ തുടർന്ന്‌ അദ്ദേഹത്തിന്റെ പുത്രൻ ബശ്ശാറുൽ അസദ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഇപ്പോൾ ബശ്ശാർ ഗവൺമെന്റിനെതിരെയുള്ള പ്രക്ഷോഭം നിരവധി പേരുടെ ജീവൻ അപഹരിച്ച്‌ മുന്നേറുകയാണ്‌.
തൊണ്ണൂറ്‌ ശതമാനം മുസ്‌ലിംകളും പത്തുശതമാനം ക്രിസ്‌ത്യാനികളുമുള്ള സിറിയയിൽ ജനതയുടെ 79 ശതമാനം സാക്ഷരരാണ്‌. ഒറോണ്ട്‌, യൂഫ്രട്ടീസ്‌ എന്നീ രണ്ട്‌ നദികൾ കാരണം ഭൂമി ഫലഭൂയിഷ്‌ഠമായതിനാൽ ജനങ്ങൾ കൃഷി ഉപജീവന മാർഗമായി സ്വീകരിക്കുന്നു.
ചരിത്രത്തിൽ ബഗ്‌ദാദിന്റെയും അൻദലൂസിന്റെയും കയ്‌റോയുടെയും സ്ഥാനമുള്ള ദമസ്‌കസ്‌ പ്രധാന സ്വഹാബികളായ ബിലാൽ, അബൂഉബൈദത്തുബ്‌നുൽ ജർറാഹ്‌, ഖാലിദുബ്‌നുൽവലീദ്‌, മുആവിയ തുടങ്ങിയവരുടെ കർമഭൂമിയാണ്‌. കേരളത്തിലെ യാക്കോബായെ സുറിയാനി സഭയുടെ പരമാധ്യക്ഷനായ അന്തോഖ്യാപാത്രിയാർക്കീസിന്റെ ആസ്ഥാനവും ദമസ്‌കസ്‌ ആണ്‌.
(ഇസ്‌ലാമിന്റെ ചരിത്രപാതയിലൂടെ പതിനാല്‌ നൂറ്റാണ്ട്‌ എന്ന കൃതിയിൽ നിന്ന്‌)
 
== അവലംബം ==
"https://ml.wikipedia.org/wiki/സിറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്