"ഹെബ്രായർക്കെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 57 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q128608 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 8:
ഈ ലേഖനത്തിന്റെ പാഠം രചയിതാവിനെക്കുറിച്ച് സൂചനയൊന്നും തരുന്നില്ല. സഭാചരിത്രത്തിലെ ആദിമകാലം മുതലേ ഇതിന്റെ കർതൃത്വത്തെക്കുറിച്ച് തർക്കം നിലനിന്നിരുന്നു. നാലാം നൂറ്റാണ്ടിൽ [[ജെറോം|ജെറോമും]], [[അഗസ്റ്റിൻ|ഹിപ്പോയിലെ ആഗസ്തീനോസും]] ഇതിനെ [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] രചനയായി കണ്ടു: അവരോടു പൊതുവേ യോജിച്ച സഭ, പ്രൊട്ടസ്റ്റന്റ് നവീകരണകാലം വരെ ഇതിനെ [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] പതിനാലാമത്തെ ലേഖനമായി കണക്കാക്കിയിരുന്നു. എന്നാൽ ആ നിലപാട് ഇന്നു മിക്കവാറും തിരസ്കരിക്കപ്പെട്ടിരിക്കുകയും ഇതിന്റെ കർതൃത്വം അജ്ഞാതമായി തുടരുകയും ചെയ്യുന്നു.<ref name="NewAdvent">Fonck, Leopold. "Epistle to the Hebrews." ''The Catholic Encyclopedia.'' Vol. 7. New York: Robert Appleton Company, 1910. Web: 30 Dec. 2009.</ref>
 
ദൈവമഹത്വത്തിന്റെദൈവമഹത്ത്വത്തിന്റെ പ്രകാശവും, ദൈവികസത്തയുടെ മുദ്രപേറുന്നവനും, തന്റെ ശക്തിയുടെ വചനത്താൽ പ്രപഞ്ചത്തെ നിലനിർത്തുന്നവനും ആയി യേശുവിനെ വിശേഷിപ്പിച്ചുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. <ref>ഹെബ്രായർക്കെഴുതിയ ലേഖനം 1:3</ref>ആദിമൻ, പുത്രൻ, ദൈവപുത്രൻ, പുരോഹിതൻ, മഹാപുരോഹിതൻ തുടങ്ങി ഒട്ടേറെ വിശേഷണങ്ങൾ ഈ ലേഖനം യേശുവിനു നൽകുന്നു.<ref name="Mason">Mason, Eric F. ''നീ നിത്യപുരോഹിതനാകുന്നു: രണ്ടാം ദേവാലയകാലത്തെ യഹൂദരുടെ രക്ഷകപ്രതീക്ഷയും ഹെബ്രായർക്കെഴുതിയ ലേഖനത്തിലെ പുരോഹിതക്രിസ്തുശാസ്ത്രവും" (STDJ 74; Leiden/Boston: Brill, 2008). ISBN 978-90-04-14987-8</ref> പുതിയനിയമത്തിലെ ഒരു സങ്കീർണ്ണഗ്രന്ഥം എന്നു ഇതു വിശേഷിക്കപ്പെട്ടിട്ടുണ്ട്.<ref name="Mackie">Mackie, Scott D. ''Eschatology and Exhortation in the Epistle to the Hebrews.'' Tübingen: Mohr Siebeck, 2007. ISBN 978-3-16-149215-0</ref>
 
ലേഖനം ക്രിസ്തുവിനെ മഹത്വീകരിക്കപ്പെട്ടമഹത്ത്വീകരിക്കപ്പെട്ട പുത്രനും മഹാപുരോഹിതനുമായി കണ്ട് അതുല്യമായ ഒരു ദ്വിമുഖക്രിസ്തുശാസ്ത്രം അവതരിപ്പിക്കുന്നു.<ref>Mackie, Scott D. "Confession of the Son of God in the Exordium of Hebrews." ''Journal for the Study of the New Testament," 30.4 (2008)</ref> ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയതയുടെ ലോകത്ത് ഈ ലേഖനത്തിന്റെ സ്ഥാനം എവിടെയെന്നതിനെക്കുറിച്ചുള്ള ചർച്ച തുടരുകയാണ്. ഈ വിഷയത്തിൽ ഒട്ടേറെ രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അഭിപ്രായൈക്യം സാധ്യമായിട്ടില്ല. കർതൃത്വം ഉൾപ്പെടെ, ഇതുമായി ബന്ധപ്പെട്ട പലവിധം തർക്കങ്ങളിൽ നിഗമനങ്ങളിലേക്ക് എടുത്തുചാടാതിരിക്കുന്നതാണ് ബുദ്ധിപൂർവമായിരിക്കുകയെന്ന് ഒരെഴുത്തുകാരൻ നിരീക്ഷിച്ചിട്ടുണ്ട്.<ref name="Schenck">Schenck, Kenneth L. ''Cosmology and Eschatology in Hebrews The Settings of the Sacrifice.'' Cambridge University Press, 2008. ISBN 978-0-521-88323-8</ref>
 
== പശ്ചാത്തലം ==
വരി 30:
ദൈവത്തിന്റെ സവിശേഷമായ ഇടപെടലിലൂടെയുള്ള ലോകസൃഷ്ടിയെ(special creation) ലേഖനം എടുത്തു പറയുന്നു. ദൈവം തന്റെ പുത്രൻ യേശുക്രിസ്തു വഴി ലോകങ്ങളെ സൃഷ്ടിച്ചു എന്നു ലേഖകൻ പറയുന്നു. "ദൈവം...ഈ അന്തിമനാളുകളിൽ തന്റെ പുത്രനിലൂടെ സംസാരിച്ചു...അവനിലൂടെ തന്നെ അവൻ ലോകങ്ങളേയും സൃഷ്ടിച്ചു."(1:1-2) ലോകങ്ങൾ സ്വയം, ദൈവം അവയെ എങ്ങനെ സൃഷ്ടിച്ചുവെന്നു വെളിവാക്കുന്നില്ല എന്നു ലേഖനം പറയുന്നു. "ലോകങ്ങൾ ദൈവവചനത്തിലൂടെ സൃഷ്ടിക്കപ്പെട്ടു; അങ്ങനെ അദൃശ്യമായവയിൽ നിന്നു ദൃശ്യമായവ ഉണ്ടായി എന്നും നാം വിശ്വാസത്തിലൂടെ അറിയുന്നു.(11:3).
 
ദൈവപുത്രൻ വഴിയുള്ള [[പുതിയനിയമം|പുതിയനിയമത്തിലെ]] വെളിപാടിന് പ്രവചകർ മുഖാന്തിരമുള്ളമുഖാന്തരമുള്ള [[പഴയനിയമം|പഴയനിയമത്തിലെ]] വെളിപാടിനുപരിയുള്ള മഹത്വത്തെക്കുറിച്ചുമഹത്ത്വത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്.1:1-4). തുടർന്ന്, പുതിയ ഉടമ്പടിയ്ക്ക് പഴയതിന്മേലുള്ള മേന്മ സ്ഥാപിക്കാൻ, ദൈവപുത്രന് പഴയ ഉടമ്പടിയുടെ ഉടമ്പടിയിലെ മദ്ധ്യസ്ഥരായ (1:5-2:18; 3:1-4:16) മോശെയ്ക്കും യോശുവായ്ക്കും മേലും, മെൽക്കിസദേക്കിന്റെ പരമ്പരയിൽ പെട്ട മഹാപുരോഹിതനായ യേശുവിന് അഹറോന്റെ പിന്തുടർച്ചയിലുള്ള ലേവ്യപുരോഹിതന്മാർക്കു മേലും ഉള്ള മഹത്വംമഹത്ത്വം അദ്ദേഹം എടുത്തുകാട്ടുന്നു.(5:1-10:18) <ref name="NewAdvent" />
 
== ശൈലി ==
ഈ ലേഖനം ബോധപൂർവം നിർവഹിക്കപ്പെട്ട ഒരു സാഹിത്യരേഖയാണ്. ഇതിലെ യവനഭാഷയുടെ 'ശുദ്ധി' അലക്സാണ്ഡ്രിയയിലെ ക്ലെമന്റിനെ ആകർഷിച്ചിരുന്നുവെന്ന് സഭാചരിത്രകാരനായ [[കേസറിയായിലെ യൂസീബിയസ്]] സാക്ഷ്യപ്പെടുത്തുന്നു. പൗലോസിന്റെ രചനയായി ഇതിനെ കരുതിയ ക്ലെമന്റ്, യഹൂദർക്കു വേണ്ടി എബ്രായ ഭാഷയിൽ പൗലോസ് ഇതു രചിക്കുകയും പിന്നീട് സുവിശേഷകനായ ലൂക്കാ യവനഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്തതായി കരുതി. [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ലേഖനങ്ങളിൽ നിന്ന് ഇതിനുള്ള വ്യതിരിക്തത മനസ്സിലാക്കാൻ അറിവുള്ള നിരൂപകർക്കൊക്കെ സാധിക്കുമെന്ന [[ഒരിജൻ|ഒരിജന്റെ]] സാക്ഷ്യവും [[കേസറിയായിലെ യൂസീബിയസ്|യൂസീബിയസ്]] രേഖപ്പെടുത്തുന്നു. ഇതിന്റെ ആശയം പൗലോസിന്റേതായിരിക്കാമെങ്കിലും വാക്കുകൾ മറ്റാരുടേതോ ആണെന്നും ഇതെഴുതിയതാരെന്ന് ദൈവത്തിനു മാത്രമേ അറിയൂ എന്നും [[ഒരിജൻ]] കരുതി.<ref>[[കേസറിയായിലെ യൂസീബിയസ്]], ക്രിസ്തുമുതൽ കോൺസ്റ്റന്റൈൻ വരെയുള്ള സഭാചരിത്രം VI, xiv, xxv; Dorset പ്രസാധനം(പുറങ്ങൾ 254, 266)</ref>
 
വ്യത്യസ്ഥമായവ്യത്യസ്തമായ രണ്ടിഴകൾ ചേർന്ന ഘടനയാണ് ഈ ലേഖനത്തിനുള്ളത്: വിശ്വാസപരമെന്നോ താത്ത്വികമെന്നോ വിശേഷിപ്പിക്കാവുന്നതാണ് ഇവയിൽ ആദ്യത്തെ ഇഴ.<ref>ഹെബ്രായർക്കെഴുതിയ ലേഖനം 1:1–14; 2:5–18; 5:1–14; 6:13–9:28;13:18–25</ref> ശക്തമായ ഉദ്ബോധനങ്ങൾ അല്ലെങ്കിൽ ആഹ്വാനങ്ങളുടെ ഇഴയാണ് രണ്ടാമത്തേത്. ഇവിടെ പ്രബോധനധാരയിലെ വിരാമങ്ങളിൽ വായനക്കാർക്കുള്ള മുന്നറിയിപ്പുകൾ ചേർത്തിരിക്കുന്നു.<ref>ഹെബ്രായർക്കെഴുതിയ ലേഖനം 2:1–4; 3:1–4:16; 6:1–12;10:1–13:17</ref>
 
ആരംഭാഭിവാദനം ഇല്ലാത്തെ 'ഹെബ്രായർ' പരമ്പരാഗതമായ ലേഖനശൈലിയിൽ എഴുതപ്പെട്ടതല്ല. മൂലരൂപത്തിൽ ഒരു പ്രഭാഷണമായിരുന്ന ഈ കൃതി, അതിന്റെ നിർവഹണത്തിനു ശേഷം സമാപനാശംസകളും മറ്റും ചേർത്ത് ലേഖനരൂപത്തിലാക്കിയതാണെന്ന് കരുതുന്ന ആധുനികനിരൂപകരുണ്ട്.(13:20-25) <ref>{{cite book |last=Ehrman |first=Bart D.|authorlink=Bart D. Ehrman |title=The New Testament: A Historical Introduction to the Early Christian Writings |year=2004 |publisher=Oxford |location=New York |isbn=0-19-515462-2 |page=411 }}</ref>
"https://ml.wikipedia.org/wiki/ഹെബ്രായർക്കെഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്