"ശിരോമണി അകാലിദൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 16:
== ഭീകരപ്രവർത്തനങ്ങൾ ==
 
ഇതിനിടയിൽ തീവ്രവാദികളും വിപ്ളവകാരികളുമായ അകാലികൾ ചേർന്ന് അകാലിസിംഹങ്ങൾ എന്നർഥം വരുന്ന ബബ്ബാർ അകാലിദളം എന്നൊരു സംഘം സ്ഥാപിച്ചു. മർദനത്തെ മർദനംകൊണ്ടു നേരിടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. നാങ്കാനായിലെ രക്തസാക്ഷികളോടുള്ള ആദരസൂചകമായി എല്ലാ സിക്കുകാരും കറുത്തതലപ്പാവ്ധരിക്കണമെന്ന് വർനിർദേശിച്ചുവർനിർദ്ദേശിച്ചു. രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനുവേണ്ടി ആശ്വാസപ്രവർത്തനങ്ങളും അവർ സംഘടിപ്പിച്ചു. ഗുരുകാബാഗിലെ പൊലീസ്മർദനം ബബ്ബാർഅകാലികളുടെ സമരത്തെ ഉത്തേജിപ്പിച്ചു. പട്ടാളത്തിൽ നിന്ന് അവധിക്കു വന്നവരും പിരിഞ്ഞുവന്നവരുമായ സിക്കുകാരുടെ സഹായത്തോടുകൂടി അവർസൈനിക പരിശീലനം നേടി. സംഭാവനയായി ലഭിച്ചവയും സർക്കാർ ആയുധപ്പുരകളിൽനിന്നു കവർന്നെടുത്തവയുമായിരുന്നു അവരുടെ ആയുധങ്ങൾ.കുറെക്കാലത്തേക്കു ബബ്ബാർ അകാലികൾ പഞ്ചാബിലെ പൊലീസുകാർക്കും ഹിന്ദുക്കൾക്കും ഒരു വലിയ പേടിസ്വപ്നമായിരുന്നു<ref>http://www.jstor.org/pss/4377397 Sikh Extremist Movement in Punjab</ref>
 
== അകാലികളും രാഷ്ട്രീയപ്രസ്ഥാനവും ==
വരി 22:
ആരംഭകാലംമുതൽതന്നെ വിഭിന്ന ചിന്താഗതിക്കാരായിരുന്നു അകാലി നേതാക്കൻമാർ. അകാലിദളത്തിന്റെ പ്രവർത്തനങ്ങൾ മതപരമായ കാര്യങ്ങളിൽ മാത്രം ഒതുക്കിനിർത്തണമെന്ന് ബാബാ ഖരക്സിങ്, മേത്താസിങ് തുടങ്ങിയവർ അഭിപ്രായപ്പെട്ടു.എന്നാൽ അവരുടെ പ്രവർത്തനമണ്ഡലം വളർന്നു വരുന്ന ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്കും വ്യാപിപ്പിക്കണമെന്ന് മാസ്റ്റർതാരാസിംഗ് വാദിച്ചു. അക്കാലത്തെ പ്രത്യേക രാഷ്ട്രീയ പരിതഃസ്ഥിതിയിൽ താരാസിങിന്റെ അഭിപ്രായം ബഹുഭൂരിപക്ഷം അകാലികൾക്കും സ്വീകാര്യമായി.
 
1923 മുതൽ അകാലികൾ തങ്ങളുടെ ഗുരുദ്വാരകൾ കൈയടക്കുന്നതിനുള്ള ശ്രമം വീണ്ടും ഊർജിതപ്പെടുത്തിഊർജ്ജിതപ്പെടുത്തി. അതോടുകൂടി അവർ സിക്കുകാരുടെ വക്താക്കളാണെന്നപരമാർഥവും അംഗീകരിക്കപ്പെട്ടു. അകാലികൾക്ക് ഗുരുദ്വാരകളുടെ മേലുള്ള അവകാശങ്ങളെ അംഗീകരിച്ചുകൊണ്ട് 1926-ൽ ഗവൺമെന്റ് ഒരു നിയമം പാസ്സാക്കി. ഇതിനകം നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായി അകാലികളിൽ പെട്ട 400 പേർമരിക്കുകയും 2,000 പേർക്കു പരിക്കേല്ക്കുകയും ചെയ്തു. 30,000-ത്തിലധികം അകാലികൾ അറസ്റ്റ് വരിച്ചു; അവരിൽനിന്നും 15 ലക്ഷത്തിലധികം രൂപാ പിഴയിനത്തിൽ ഗവണ്മെന്റ് ഈടാക്കി. ഇതിനെല്ലാം ഉപരിയായി കുറെക്കാലത്തേക്ക് സിക്കുകാരെ ഗവണ്മെന്റ് സർവീസിൽ നിയമിക്കുന്നത് നിരോധിക്കുകയും ചെയ്തു.<ref>http://www.britannica.com/EBchecked/topic/541152/Shiromani-Akali-Dal
Shiromanī Akālī Dal</ref>
 
വരി 31:
1928-നുശേഷം അകാലികൾ കോൺഗ്രസ്സുമായി കൂടുതൽ അടുത്തുപ്രവർത്തിച്ചു തുടങ്ങി. 1929-ലെ ലാഹോർസമ്മേളനത്തിൽ കോൺഗ്രസ് അകാലികളുടെ നിലപാടിനെ പരസ്യമായി അനുകൂലിച്ചു. 1939 വരെ കോൺഗ്രസ്സും അകാലിദളവും അടുത്ത സൌഹാർദമായിരുന്നു പുലർത്തിയിരുന്നത്. എന്നാൽ രണ്ടാം ലോകയുദ്ധം ആരംഭിച്ചപ്പോൾ കോൺഗ്രസ്സുകാർ ബ്രിട്ടിഷ്സർക്കാരിനോട്സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് മാസ്റ്റർ താരാസിങും അദ്ദേഹത്തിന്റെ അനുയായികളായ അകാലികളും കോൺഗ്രസ്സിൽനിന്ന് അകന്നുമാറി. ഉദ്ദംസിങ്നഗോവിന്റെ നേതൃത്വത്തിലുള്ള അകാലികൾ വീണ്ടും കോൺഗ്രസ്സിനോടു കൂറുള്ളവരായി തുടർന്നു.
 
1944-നുശേഷം ഒരു സ്വതന്ത്ര സിക്കുരാജ്യം വേണമെന്ന ആശയം അകാലികൾക്കിടയിൽ പ്രകടമായിത്തുടങ്ങി. മുസ്ളിം ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ ചേർത്ത് പാകിസ്താൻ രൂപവത്കരിക്കുന്നതിനുള്ള നീക്കമായിരുന്നു ഇത്തരം ഒരു ആഗ്രഹമുണ്ടാകാൻ സിക്കുകാർക്ക് പ്രേരകമായിത്തീർന്നത്.സിക്കുകാരുടെ ഈ ആഗ്രഹം ഔദ്യോഗികമായി 1946-ൽ അകാലികൾ പ്രഖ്യാപിച്ചു. അതേവർഷംതന്നെ സംഘടിപ്പിക്കപ്പെട്ട ഭരണഘടനാനിർമാണസമിതിയുടെഭരണഘടനാനിർമ്മാണസമിതിയുടെ പരിഗണനയ്ക്കായി അകാലിദളം സമർപ്പിച്ച ഒരു മെമ്മോറാണ്ടത്തിൽ ഈ രാഷ്ട്രീയാവശ്യങ്ങൾ അവർ വിവരിച്ചിരുന്നു. എന്നാൽ 1947-ൽ ഇന്ത്യ സ്വാതന്ത്യ്രം പ്രാപിച്ചപ്പോൾ ഒരു സ്വതന്ത്ര സിക്കുരാഷ്ട്രം വേണമെന്ന അകാലികളുടെ വാദം അംഗീകരിക്കപ്പെട്ടില്ല; പഞ്ചാബിനെരണ്ടായിവിഭജിച്ച് ഒരുഭാഗം ഇന്ത്യയോടും മറ്റേത് പാകിസ്താനോടും സംയോജിപ്പിക്കുകയാണുണ്ടായത്.<ref>http://festivals.igiftstoindia.com/independence-day/history-of-indian-independence.html History of Indian Independence</ref>
 
== സ്വതന്ത്ര ഇന്ത്യയിൽ ==
വരി 57:
1972-ലെ ലോകസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് അഖിലേന്ത്യാതലത്തിൽതന്നെ ഉണ്ടായ ചരിത്രവിജയത്തെത്തുടർന്ന് മറ്റുപലസംസ്ഥാനങ്ങളിലേയും കോൺഗ്രസ്സിതര കക്ഷികളെപ്പോലെ പഞ്ചാബിൽ അകാലിദളിന്റെ ജനസ്വാധീനം ഗണ്യമായി കുറഞ്ഞു. അതുവരെമാസ്റ്റർതാരാസിങ്ങിനെപ്പോലുള്ള വമ്പന്മാരെ പിൻതള്ളി അകാലികൾക്ക് നേതൃത്വം നൽകിപ്പോന്ന ആത്മീയഗുരുകൂടിയായിരുന്ന സന്ത് ഫത്തേസിങ് രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞുപോവുകയും ചെയ്തു.
 
1972-ലെ കോൺഗ്രസ് വിജയത്തെ തുടർന്ന് 1977 വരെ കോൺഗ്രസ് നേതാവ് സെയിൽസിങ് പഞ്ചാബ് മുഖ്യമന്ത്രിയായി. 1975-77-ലെ അടിയന്തിരാവസ്ഥയ്ക്കുശേഷംഅടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ അകാലികൾ വീണ്ടും പഞ്ചാബിൽ അധികാരമേൽക്കുകയും പ്രകാശ്സിങ് ബാദൽ മുഖ്യമന്ത്രിയാവുകയും ചെയ്തു.<ref>http://www.britannica.com/EBchecked/topic/543916/Sikhism/253166/The-Punjabi-suba The Punjabi suba</ref>
 
== വിഘടനവാദം ==
 
അടിയന്തിരാവസ്ഥയെത്തുടർന്ന്അടിയന്തരാവസ്ഥയെത്തുടർന്ന് നടന്ന ലോകസഭാ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം [[സംസ്ഥാനം|സംസ്ഥാന]] നിയമസഭാ തെരഞ്ഞെടുപ്പിലും സ്വതന്ത്ര [[ഇന്ത്യ|ഇന്ത്യയിൽ]] ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തോൽക്കുകയും ഒരു കോൺഗ്രസ്സിതര സർക്കാർ കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരത്തിലെത്തുകയും ചെയ്തു (1977). ഈ സന്ദർഭത്തിലാണ് സന്ത് ജർണയിൽസിങ് ഭിന്ദ്രൻവാല എന്ന ഒരുപുരോഹിതപോരാളി പൊടുന്നനെ പഞ്ചാബിലെ രാഷ്ട്രീയരംഗത്ത് രംഗപ്രവേശം ചെയ്യുന്നത്.
 
'''ഖാലിസ്ഥാൻ അഥവാ സ്വതന്ത്ര പരമാധികാര മതാധിഷ്ഠിത സിക്ക് രാഷ്ട്രം''' സ്ഥാപിക്കുക എന്നതായിരുന്നു ഭിന്ദ്രൻവാലയുടെ ലക്ഷ്യം. അതിനായി ആയുധമെടുക്കാനും ഭിന്ദ്രൻവാല ആഹ്വാനം ചെയ്തു. അഖിലേന്ത്യ സിക്ക് വിദ്യാർഥി ഫെഡറേഷൻ പ്രവർത്തകരെയും നഗരങ്ങളിലെ ഇടത്തരം തൊഴിൽരഹിതരായ അഭ്യസ്ഥവിദ്യരെയുംഅഭ്യസ്തവിദ്യരെയും ഖാലിസ്ഥാൻ വാദത്തിലേക്ക് ആകർഷിക്കാനും ഇതിലൂടെ ഭിന്ദ്രൻവാലക്ക് ഴിഞ്ഞു.അതിവേഗംഭിന്ദ്രൻവാല ഒരു പ്രസ്ഥാനമായി വളർന്നു. ഭിന്ദ്രൻവാലയും സൈനികാധിഷ്ഠിതമായ ഖാലിസ്ഥാൻ വാദവും തുടർന്ന് വലിയൊരുപ്രസ്ഥാനമായി വളരുകയാണുണ്ടായത്.<ref>http://roadtokhalistan.blogspot.com/ The Road to Khalistan</ref>
 
== ഖാലിസ്ഥാൻവാദം ==
വരി 77:
== ബ്ലൂസ്റ്റാറും ബ്ലാക്ക്തണ്ടറും ==
 
1977-ൽ അകാലിദൾ നേതാവ് പ്രകാശ്സിങ് ബാദൽ രണ്ടാം തവണ പഞ്ചാബ് മുഖ്യമന്ത്രിയായതോടെ ഒരുവശത്ത് അകാലിദളും ദൾഖൽസയും തമ്മിലും മറുവശത്ത് അകാലിദളിനകത്തെ ഗ്രൂപ്പുകൾ തമ്മിലും വഴക്കുകളും മൂർച്ഛിച്ചു. കേന്ദ്രത്തിലെ ഭരണകക്ഷിയായിരുന്ന ജനതാ പാർട്ടി പിളരുകയും 1980-ൽ കോൺഗ്രസ് വൻവിജയം നേടി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദം ഏൽക്കുകയും ചെയ്തതോടെ അകാലിദളവും അധികാരത്തിന് പുറത്തായി. 1981 സെപ്റ്റബറിൽ ഒരിന്ത്യൻ എയർലൈൻസ് വിമാനം ദൾഖൽസ പ്രവർത്തകർ റാഞ്ചിയത് ഭീകരവാദത്തിന് ആക്കം കൂട്ടി. ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ അമൃതസരസ്സിലെ സുവർണക്ഷേത്രം ഖാലിസ്ഥാൻകാർ കൈയേറി വാസമുറപ്പിക്കുകയും അതൊരു ആയുധപുരയായി മാറ്റുകയും ചെയ്തു. പതിനായിരത്തിലേറെ ഭിന്ദ്രൻവാലാ പക്ഷപാതികൾ ക്ഷേത്രത്തിൽ ഒത്തുചേർന്ന് പുണ്യഗ്രന്ഥത്തിൽ കൈവച്ച് ജീവൻ ബലികഴിച്ചും ഖാലിസ്ഥാനുവേണ്ടി പോരാടുമെന്ന് പ്രതിജ്ഞചെയ്തു. നൂറുകണക്കിന് കലാപകാരികളെ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് തടവിലാക്കുകയും സംഘട്ടനങ്ങളിൽ ഇരു വിഭാഗത്തും മരണം സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്തെങ്കിലും ഭിന്ദ്രൻവാലെയെയോ അക്രമികളെയോ അടിച്ചമർത്താൻ കഴിഞ്ഞില്ല. ഒടുവിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരംനിർദ്ദേശപ്രകാരം സൈനികർ 1984 ജൂൺഅഞ്ചിന്ക്ഷേത്രംവളയുകയും കലാപകാരികളുമായി യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു. അഞ്ചുദിവസം നീണ്ടുനിന്ന ഈ പ്രത്യാക്രമണപരിപാടിക്ക് [[ഓപ്പറേഷൻ ബ്ലൂസ്റ്റാർ]] എന്ന പേരാണ് നൽകിയിരുന്നത്. ഭിന്ദ്രൻവാല ഉൾപ്പെടെ കലാപകാരികളും നിരവധി സൈനികരും വധിക്കപ്പെട്ട് സുവർണക്ഷേത്രം മോചിതമായി.ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടർന്ന് അധികാരത്തിൽവന്ന രാജീവ്ഗാന്ധിയും അകാലിദൾ പ്രസിഡന്റായ സന്ത്ഹർചന്ദ്സിങ് ലോംഗെവാളും 1985-ൽ പഞ്ചാബിലെ പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനെ സംബന്ധിച്ച് ഒരു ഉടമ്പടിയിൽ ഒപ്പുവെയ്ക്കുകയുണ്ടായി. എന്നാൽ അധികം വൈകാതെ തന്നെ ലോംഗെവാൾ വധിക്കപ്പെടുകയും തീവ്രവാദ പ്രവർത്തനങ്ങൾ തലപൊക്കുകയും ചെയ്തു. വീണ്ടും സുവർണക്ഷേത്രം കലാപകാരികളുടെ സങ്കേതമായി മാറി. ഈ ഘട്ടത്തിലാണ് 1988 മേയിൽ പഞ്ചാബ് പൊലീസും കേന്ദ്ര അർധ സൈനികരും ചേർന്ന് വീണ്ടും സുവർണക്ഷേത്രത്തിൽപ്രവേശിച്ച് കലാപകാരികളെ അമർച്ച ചെയ്തത്. ഈ നടപടിയെ ഓപ്പറേഷൻ ബ്ളാക്ക്തണ്ടർ എന്ന്‌‌വിളിക്കുന്നു. ഇതേത്തുടർന്ന് സംസ്ഥാനവ്യാപകമായി നടത്തിയ തിരച്ചിലുകളിലൂടെയും നിയമസമാധാന നടപടികളിലൂടെയും പഞ്ചാബിലെ അതിക്രമങ്ങൾ പൂർണമായല്ലെങ്കിലും ഒട്ടൊക്കെ ശമിച്ചു. 1997 ഫെബ്രുവരിയിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ അകാലിദൾ വീണ്ടും ജയിക്കുകയും പ്രകാശ്സിങ്ബാദൽ മൂന്നാം തവണ മുഖ്യമന്ത്രി ആയിത്തീരുകയും ചെയ്തു. പക്ഷേ ഉൾപ്പാർട്ടി കലഹങ്ങളും ദിശാബോധമില്ലായ്മയും കാരണം പഴയ പ്രതാപമൊക്കെ നഷ്ടപ്പെട്ട് അവസരവാദ കൂട്ടുകെട്ടുകളുമായി പിടിച്ചു നിൽക്കാൻ പാടുപെടുന്ന അകാലിദളിന് 2002 ഫെബ്രുവരിയിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ പരാജയംനേരിട്ടു. മൊത്തം 117 സംസ്ഥാനനിയമസഭാസ്ഥാനങ്ങളിൽ 64 എണ്ണം നേടിയ കോൺഗ്രസ് ജയിക്കുകയും കോൺഗ്രസ് നേതാവ് അമരീന്ദർ സിങ് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. അകാലിദൾ നിയമസഭയിൽ മുഖ്യപ്രതിപക്ഷമായി.<ref>http://www.sikh-history.com/sikhhist/events/attack842.html Operation Blue Star</ref><ref>http://www.sikhlionz.com/operationblackthunder.htm OPERATION BLACK THUNDER</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ശിരോമണി_അകാലിദൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്