"വിശുദ്ധ മെസ്രോബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
 
==രാഷ്ട്രീയപശ്ചാത്തലം==
ഏറെക്കാലം ബൈസാന്തിയ, പേർഷ്യൻ സാമ്രാജ്യങ്ങളുടെ മത്സരവേദിയായിരുന്ന അർമീനിയയ്ക്ക് ക്രി.വ. 387-ൽ സ്വാതന്ത്ര്യം നഷ്ടമായി. ഇരുസാമ്രാജ്യങ്ങൾക്കുമിടയിൽ വിഭജിക്കപ്പെട്ട അർമീനിയയുടെ അഞ്ചിൽ നാലു ഭാഗം പേർഷ്യൻ നിയന്ത്രണത്തിലായി. അവിടെ അർമീനിയൻ ചക്രവർത്തി അവരുടെ സാമന്തനായി ഭരിച്ചു. പറിഞ്ഞാറൻ അർമീനിയ ബൈസാന്തിയ സൈന്യത്തിന്റെ നിയന്ത്രണത്തിലുമായി. ക്രിസ്തുമതത്തെ ഔദ്യോഗികമതമായി അംഗീകരിച്ച(ക്രി.വ. 303-ൽ) ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായിരുന്നു അർമീനിയ.<ref>വിശ്വാസത്തിന്റെ യുഗം, [[സംസ്കാരത്തിന്റെ കഥ|ദ സ്റ്റോറി ഓഫ് സിവിലിസേഷൻ]], നാലാം ഭാഗം(പുറങ്ങൾ 204-205)</ref> <ref>പരിശുദ്ധ കരേക്കിൻ രണ്ടാമൻ, പ്രൊഫ. പി.സി. ഏലിയാസ്, പി.ആർ.ഓ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, [http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=9&programId=1073998194&contentId=5131128&contentType=EDITORIAL&articleType=Malayalam%20News മനോര ഓൺലൈൻ]</ref> രാഷ്ട്രത്തിന്റെ വിഭജനവും പരതന്ത്രതയും അർമീനിയയിലെ പുരാതനക്രിസ്തീയ സഭയേയും ബാധിച്ചെങ്കിലും അതിന്റെ സംഘടനാവ്യവസ്ഥയും തീഷ്ണതയുംതീക്ഷ്ണതയും നിലനിന്നു. അടിച്ചമർത്തൽ അതിന്റെ കാര്യക്ഷമതയുടെ വർദ്ധനവിന്‌ കാരണമാവുകയും പുരോഹിതന്മാർക്കും പ്രഭുവർഗ്ഗത്തിനും സാധാരണക്കാർക്കുമിടയിൽ ഐക്യത്തിന്‌ വഴിതെളിക്കുകയും ചെയ്തു. അർമീനിയൻ അക്ഷരമാലയുടെ സൃഷ്ടി, ആരാധനാക്രമത്തിന്റെ പരിഷ്കരണം, മതപരവും ദേശീയവുമായ ഒരു സാഹിത്യത്തിന്റെ വികാസം തുടങ്ങിയവ ഇക്കാലത്തെ നിർണ്ണായക സംഭവങ്ങളായിരുന്നു. അർമീനിയൻ സഭയുടെ തലവനായിരുന്ന പാത്രിയർക്കീസ് ഐസക്ക്, ക്രി.വ. 394-ൽ കോസ്രോസ് മൂന്നാമന്റെ മരണത്തിനു ശേഷം അർമീനിയരുടെ രാജാവായ വ്രാംഷാപ്പു എന്നിവർക്കൊപ്പം ഈ സംഭവപരമ്പരയിൽ മെസ്രോബ് മുഖ്യപങ്കു വഹിച്ചു.
 
==ജീവിതാരംഭം==
വരി 22:
==അക്ഷരമാലയുടെ പ്രചാരണം==
[[Image:Dzeragir.jpg|left|thumb|150px|മെസ്രോബിന്റെ പദ്യങ്ങൾ]]
ക്രി.വ. 406-ൽ അന്തിമരൂപം കിട്ടിയ മെസ്രോബിന്റെ അക്ഷരമാല, അർമീനിയൻ ഭാഷയിൽ ലിഖിതസാഹിത്യത്തിന്റെ യുഗം ഉത്ഘാടനംഉദ്ഘാടനം ചെയ്യുകയും ദേശീയബോധം വളർത്തുകയും ചെയ്തു. "അർമീനിയക്കാരെ പൗരസ്ത്യദേശത്തെ ഇതര ജനതകളിൽ നിന്ന് വേർതിരിച്ച് മറ്റൊരു ജനതയുംരാഷ്ട്രവുമായി നിലനിർത്തിയതും, [[സൊറോസ്ട്രിയൻ മതം|സൊരോസ്ട്രിയരുടേയും]] മറ്റും മതസാഹിത്യങ്ങളിൽ നിന്ന് വേർതിരിച്ചറിയാവുന്ന ഒരു ക്രിസ്തീയസാഹിത്യം അവരുടെ ഭാഷയിൽ രൂപപ്പെടുത്തി അർമീനിയൻ ക്രിസ്തീയതയെ പരിരക്ഷിച്ചതും ഈ അക്ഷരമാലയാണെന്ന്" പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിന്തകൻ ലൂയി ക്ലാഡ് ഡി സെയിന്റ് മാർട്ടിൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, "അർമീനിയ അതിന്റെ ഭാഷയുടേയും സാഹിത്യത്തിന്റേയും നിലനില്പിന്‌ മെസ്രോബിനോട് കടപ്പെട്ടിരിക്കുന്നു. മെസ്രോബിന്റെ പ്രവർത്തനങ്ങൾ നടന്നില്ലായിരുന്നെങ്കിൽ പേർഷ്യൻ, സിറിയൻ ജനതകൾക്കിടയിൽ അലിഞ്ഞുചേർന്ന് വ്യക്തിത്വം നഷ്ടപ്പെട്ട്, പൗരസ്ത്യദേശത്തെ മറ്റു പല ജനതകളേയും പോലെ അർമീനിയൻ ജനത അപ്രത്യക്ഷമാകുമായിരുന്നു."<ref>കത്തോലിക്കാ വിജ്ഞാനകോശം [http://www.newadvent.org/cathen/10211a.htm മെസ്രോബ്].</ref> തന്റെ പ്രയത്നം പൂർണ്ണമായും പ്രയോജനപ്പെടാനായി, അക്ഷരമാലയുടെ പ്രചാരണത്തിനായി മെസ്രോബ് അർമീനിയയിലുടനീളം വിദ്യാലയങ്ങൾ തുടങ്ങി. പേർഷ്യൻ മേൽക്കോയ്മയിൽ അർമീനിയൻ രാജാക്കന്മാർ ഭരിച്ചിരുന്ന കിഴക്കൻ അർമീനിയയിൽ മാത്രമല്ല അക്ഷരമാല പ്രചരിച്ചത്. പാത്രിയർക്കീസ് ഐസക്കിന്റെ ശുപാർശക്കത്തുമായി കോൻസ്റ്റാന്റിനോപ്പിളിലെത്തിയ മെസ്രോബ്, ബൈസാന്തിയ ഭരണത്തിൽകീഴിലിരുന്ന അർമീനിയൻ പ്രദേശങ്ങളിൽ അക്ഷരമാല പ്രചരിപ്പിക്കാൻ ചക്രവർത്തിയുടെ പിന്തുണ നേടി.
 
==പുതിയ സാഹിത്യം==
"https://ml.wikipedia.org/wiki/വിശുദ്ധ_മെസ്രോബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്