"യുറേനിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 9:
യുറേനിയം-238 ഐസോട്ടോപ്പ് പ്രധാനമായും അടങ്ങിയിരിക്കുന്ന [[ഡിപ്ലീറ്റഡ് യുറേനിയം]], [[കൈനറ്റിക് എനർജി പെനട്രേറ്റർ]] എന്നറിയപ്പെടുന്ന ആയുധങ്ങളിൽ ഉപയോഗിക്കുന്നു. യുറേനിയം ഗ്ലാസിൽ നിറം കൊടുക്കുന്നതിനായാണ്‌ ഈ മൂലകം ഉപയോഗിക്കപ്പെടുന്നത്.ആദ്യകാലത്ത് ഛായാഗ്രഹണമേഖലയിലും ഇത് ഉപയോഗിച്ചിരുന്നു.
 
[[പിച്ച്ബ്ലെൻഡ്]] എന്ന ധാതുവിൽ 1789-ൽ [[മാർട്ടിൻ ഹെൻ‌റിച്ച് ക്ലാപ്രോത്ത്]] ആണ്‌ യുറേനിയം കണ്ടെത്തിയത്. സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹമായ യുറാനസിന്റെ പേരിൽ നിന്നും യുറേനിയം എന്ന പേര്‌ ഈ മൂലകത്തിന്‌ അദ്ധേഹംഅദ്ദേഹം നൽകി. 1841-ൽ ഫ്രഞ്ച് രസതന്ത്രജ്ഞനായ [[യൂജിൻ മെൽഷർ പീലിയറ്റ്]] ആദ്യമായി യുറേനിയം ലോഹം വേർതിരിച്ചെടുത്തു. 1896-ൽ [[ഹെൻറി ബെക്കറൽ]] യുറേനിയത്തിന്റെ [[റേഡിയോആക്റ്റിവിറ്റി]] കണ്ടെത്തി. എൻറിക്കോ ഫെർമിയടക്കമുള്ളവരുടെ ഗവേഷണങ്ങൾ ഈ ലോഹത്തെ ആണവോർജ്ജമേഖലയിലും അണുബോംബിലുമുള്ള ഇന്ധനമാക്കി മാറ്റി.
== ഗുണഗണങ്ങൾ ==
ശുദ്ധീകരിച്ച് യുറേനിയത്തിന്‌ വെള്ളിയുടെ നിറമാണ്‌. [[ഉരുക്ക്|ഉരുക്കിനേക്കാൾ]] മൃദുവായ ഈ ലോഹം വളരെ കുറഞ്ഞ അളവിൽ റേഡിയോആക്റ്റിവിറ്റി പ്രകടമാക്കുന്നു. ശക്തമായ ഇലക്ട്രോപോസിറ്റീവ് ആയ ഇതിന്‌ വൈദ്യുതചാലകത കുറവാണ്‌. എളുപ്പത്തിൽ രൂപഭേദം വരുത്താവുന്ന ഇത് നേരിയ തോതിൽ പാരാമാഗ്നറ്റിക് കാന്തികഗുണം പ്രകടിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/യുറേനിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്