"പെരിക്ലിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 62 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q80398 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 19:
'പെരിക്ലിയൻ' നേതൃത്വത്തിന്റെ അവസാനത്തെ രണ്ടരവർഷം, [[പെലപ്പൊന്നേഷൻ യുദ്ധം|പെലൊപ്പൊന്നേഷൻ യുദ്ധത്തിന്റെ]] ആദ്യഘട്ടമായിരുന്നു. ഡീലിയൻ സഖ്യത്തെ [[ആഥൻസ്|ആഥൻസിന്റെ]] സാമ്രാജ്യമാക്കി മാറ്റിയ പെരിക്ലിസ്, യുദ്ധത്തിന് വഴിയൊരുക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചു. ബി.സി. 431-ൽ തുടങ്ങിയ യുദ്ധത്തിലെ തിരിച്ചടികളെ തുടർന്നുണ്ടായ ജനരോഷത്തിൽ പിഴശിക്ഷയോടെ അധികാരഭ്രഷ്ടനാക്കപ്പെട്ട പെരിക്ലിസ് അടുത്തവർഷം മാപ്പു നേടി പദവികളിൽ തിരികെയെത്തി. എങ്കിലും യുദ്ധത്തിനൊപ്പം മറ്റൊരു ദുരന്തമായി [[ആഥൻസ്|ആഥൻസിനെ]] പിന്തുടർന്ന പ്ലേഗുബാധയിൽ ബിസി 429-ൽ അദ്ദേഹം മരിച്ചു. പിന്നെയും കാൽനൂറ്റാണ്ടിലധികം തുടർന്ന പെലെപ്പൊന്നേഷ്യൻ യുദ്ധം ദുർബ്ബലന്മാരും നയചാതുര്യമില്ലാത്തവരുമായ പെരിക്ലീസിന്റെ പിൻഗാമികളുടെ നടത്തിപ്പിൽ [[ആഥൻസ്|ആഥൻസിനു]] വലിയ നഷ്ടത്തിലും അപമാനത്തിലും കാലശിച്ചു.
 
കലയേയും സാഹിത്യത്തേയും പെരിക്ലിസ് പ്രോത്സാഹിപ്പിച്ചു; [[ആഥൻസ്|ആഥൻസിനെ]] പുരാതന യവനലോകത്തിലെ വിജ്ഞാന-സംസ്കാരകേന്ദ്രമാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന്റെ പങ്കു വലുതായിരുന്നു. പാർത്തനൻ ഉൾപ്പെടെ, [[ആഥൻസ്|ആഥൻസിലെ]] അക്രോപ്പോലിസിൽ ഇപ്പോഴും നിലവിലുള്ള ചരിത്രസാക്ഷ്യങ്ങളുടെ സൃഷ്ടിയിലേക്കു നയിച്ച നിർമ്മാണയജ്ഞത്തിനു തുടക്കമിട്ടത് അദ്ദേഹമാണ്. ഈ സംരംഭം നഗരത്തെ സുന്ദരമാക്കുകയും, അതിന്റെ മഹത്വംമഹത്ത്വം പ്രഘോഷിക്കുകയും, ജനങ്ങൾക്കു തൊഴിൽ നൽകുകയും ചെയ്തു.<ref name="Blois">L. de Blois, ''An Introduction to the Ancient World'' 99</ref> [[ആഥൻസ്|ആഥൻസിലെ]] [[ജനാധിപത്യം|ജനാധിപത്യക്രമത്തെ]] പോഷിപ്പിച്ച പെരിക്ലിസ് 'ജനപ്രീണനവാദി' (Populist) എന്നു വിളിക്കപ്പെടുകപോലും ചെയ്തു.<ref name="Muhl">S. Muhlberger, [http://www.nipissingu.ca/department/history/MUHLBERGER/2055/L23ANC.HTM Periclean Athens].</ref><ref name = "Ruden 80">S. Ruden, ''Lysistrata'', 80.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പെരിക്ലിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്