"പരീശന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{prettyurl|Pharisees}}
ക്രിസ്തുമതത്തിന്റെ ആരംഭത്തിനടുത്ത കാലത്ത് യഹൂദമതത്തിൽ പ്രബലമായിരുന്ന വിഭാഗങ്ങളിലൊന്നാണ് '''പരീശന്മാർ''' അഥവാ '''ഫരിസേയർ''' (Pharisees). "വേർതിരിക്കപ്പെട്ടവർ" എന്നാണ് ഈ വാക്കിന്റെ അർത്ഥം. ക്രി.മു. രണ്ടാം നൂറ്റാണ്ടിലെ മക്കബായ യുഗത്തിൽ യഹൂദമതത്തിന്റെ യവനീകരണത്തിനെതിരെ പൊരുതിയ തീഷ്ണധാർമ്മികരിലാണ്തീക്ഷ്ണധാർമ്മികരിലാണ് ഇവരുടെ തുടക്കം എന്ന വിശ്വാസം പ്രബലമാണ്.<ref name = "oxford">പരീശന്മാർ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറങ്ങൾ 588-90)</ref> മറ്റുള്ളവരേക്കാളധികം ധാർമ്മികരായിരിക്കാനും മതനിയമത്തെ കൂടുതൽ കൃത്യതയോടെ വ്യാഖ്യാനിക്കാനും ശ്രമിച്ച ഒരു യഹൂദവിഭാഗമെന്ന്, ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരനും സ്വയം ഫരീസേയനുമായിരുന്ന [[ജോസെഫസ്]] ഇവരെ നിർവചിക്കുന്നു.<ref name = "durant">[[വിൽ ഡുറാന്റ്]], സീസറും ക്രിസ്തുവും, [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കരത്തിന്റെ കഥ]], മൂന്നാം ഭാഗം (പുറങ്ങൾ 536-37)</ref> [[മോശ|മോശയുടെ]] അനുശാസനങ്ങളിൽ അചഞ്ചലമായി വിശ്വസിച്ചിരുന്ന ഇവർ ന്യായപ്രമാണത്തിന്റെ കാവൽഭടന്മാരായി തങ്ങളെ കണക്കാക്കി. എങ്കിലും മോശെയുടെ പുസ്തകങ്ങളായ പഞ്ചഗ്രന്ഥിയിലുള്ള ലിഖിതനിയമങ്ങൾക്കു പുറമേ പരമ്പരാഗതമായി കിട്ടിയ വാചികനിയമത്തിലും(Oral Torah) അവർ വിശ്വസിച്ചിരുന്നു. ആത്മാവിന്റെ അമർത്ത്യതയിലും പുനരുത്ഥാനത്തിലും, ശിക്ഷാസമ്മാനങ്ങൾ ചേർന്ന മരണാനന്തരജീവിതത്തിലും, മാലാഖമാരിലും മറ്റുമുള്ള വിശ്വാസം വാചികനിയമത്തിന്റെ ഭാഗമായി അവർ സ്വീകരിച്ചു. അലിഖിതപാരമ്പര്യത്തിലുള്ള ഈ വിശ്വാസം, മറ്റൊരു യഹൂദവിഭാഗമായ [[സദൂക്യർ|സദൂക്യരിൽ]] നിന്ന് ഇവരെ വേർതിരിക്കുന്നു.
 
==ചരിത്രം==
ക്രി.മു. ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ മക്കബായ യുഗത്തിൽ [[യവനൻ|യവനസംസ്കാരത്തിന്റെ]] സ്വാധീനത്തിൽ നിന്നു [[യഹൂദമതം|യഹൂദമതത്തെ]] സംരക്ഷിച്ചു നിർത്തുവാൻ ശ്രമിച്ച തീഷ്ണധാർമ്മികരുടെതീക്ഷ്ണധാർമ്മികരുടെ ഹാസിദീയ(Hasideans) പ്രസ്ഥാനത്തിൽ നിന്നാണ് പരീശവിഭാഗത്തിന്റെ ഉത്ഭവമെന്നു കരുതപ്പെടുന്നു.<ref name = "oxford"/> എങ്കിലും മക്കബായ യുഗത്തിലെ ആദിമപരീശന്മാരെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. മക്കബായയുഗത്തിനും, ക്രി.വ. 200-നടുത്തു നടന്ന റബൈനികലിഖിതങ്ങളുടെ ക്രോഡീകരണത്തിനും ഇടയ്ക്കുള്ള കാലദൈർഘ്യം പരിഗണിക്കുമ്പോൾ, റബൈനികസാഹിത്യത്തിൽ പരീശന്മാരെക്കുറിച്ചുള്ള പരാമർശങ്ങൾ ആദിമപരീശന്മാരെക്കുറിച്ചല്ല എന്നാണു കരുതപ്പെടുന്നത്. അവരുടെ ഉല്പത്തിയുടെ സാമൂഹ്യപശ്ചാത്തലത്തെക്കുറിച്ച് പണ്ഡിതന്മാർ പല അഭിപ്രായക്കാരാണ്. ആരംഭകാലത്തെ പരീശർ നഗരങ്ങളിലെ തൊഴിൽക്കൂട്ടങ്ങളിൽ പെട്ടവരായിരുന്നെന്നും, ഭക്തരായ ഗ്രാമീണരായിരുന്നെന്നും കരുതുന്നവരുണ്ട്. <ref>പുരാതന ഇസ്രായേൽ, അബ്രാഹം മുതൽ റോമാക്കാർ ദേവാലയം നശിപ്പിക്കുന്നതു വരെയുള്ള കാലത്തിന്റെ ഒരു ലഘുചരിത്രം, സംശോധനം ഹെർഷൽ ഷാങ്ക്സ്(പുറങ്ങൾ 200-202)</ref>
 
ലിഖിതനിയമത്തിനൊപ്പം അലിഖിതമായ പാരമ്പര്യങ്ങളുടേയും കൂടി പ്രാമാണികമായി കരുതിയ പരീശന്മാർ, ആത്മാവിന്റെ അമർത്ത്യതയിലും പുനരുദ്ധാനത്തിലും, മരണാനന്തരവിധിയെ തുടർന്നുള്ള ശിക്ഷാസമ്മാനങ്ങളിലും മാലാഖമാരിലും വിശ്വസിച്ചു. പൗരോഹിത്യത്തിലും, നയതന്ത്രത്തിലും, സൈന്യത്തിലും മറ്റും ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്ന [[സദൂക്യർ|സദൂക്യരെപ്പോലെ]] ഔപചാരികമായ പദവികൾ ഒന്നുമില്ലാതിരുന്നിട്ടും ഇവർ ജനസാമാന്യത്തിന്റെ, പ്രത്യേകിച്ച്, മദ്ധ്യവർഗ്ഗത്തിന്റെ പിന്തുണ നേടി. ഇവരുടെ വിശ്വാസങ്ങളിൽ പലതും ആരംഭത്തിൽ വിവാദപരമായിരുന്നെങ്കിലും ഒടുവിൽ അംഗീകരിക്കപ്പെട്ടു. സീനായ് മലയിൽ ദൈവം മോശയ്ക്ക് ലിഖിതനിയമമായ തോറയ്ക്കൊപ്പം അലിഖിതമായ മറ്റൊരു തോറ കൂടി കൊടുത്തിരുന്നെന്ന് അവർ പഠിപ്പിച്ചു.
"https://ml.wikipedia.org/wiki/പരീശന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്