"ദേശാഭിമാനി ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 37:
1948ൽ General Security Act പ്രകാരം ദേശാഭിമാനി പത്രം രണ്ടാമതും നിരോധിച്ചു. മലബാർ കലാപത്തെക്കുറിച്ച് ശ്രീ ഇ.എം.എസ് എഴുതിയ ലേഖനമായിരുന്നു രണ്ടാമത്തെ നിരോധനത്തിന്റെ മൂലകാരണം.{{തെളിവ്}} തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും നിരോധിച്ചു. സ്വാതന്ത്ര്യാനന്തരം 1948 മുതൽ 1951 വരെ കാണാൻ കഴിഞ്ഞത് പാർട്ടിക്കും പൊതു സമരങ്ങൾക്കും എതിരേയുള്ള നടന്ന ക്രൂരമായ അടിച്ചമർത്തലുകളാണ്‌. ഇത്തരം അടിച്ചമർത്തലുകളെ പൊതുജനമധ്യേ തുറന്നു കാട്ടിയിരുന്ന ദേശാഭിമാനി പത്രം നിരോധിച്ചിരുന്നതിനാൽ ഇതൊക്കെ ജനങ്ങളുടെ ഇടയിൽ എത്തിക്കാൻ ആരുമുണ്ടായില്ല. ഈ സ്ഥിതി ഒഴിവാക്കാനും പാർട്ടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും പാർട്ടി മറ്റ് വഴികൾ ആലോചിച്ചു. പുതിയ പ്രസിദ്ധീകരണങ്ങളുടെ ഒരു പരമ്പര തന്നെ പുറത്ത് വരാൻ തുടങ്ങി. 'ദി റിപ്പബ്ലിക്' 'കേരള ന്യൂസ്' 'വിശ്വകേരളം' 'നവലോകം' എന്നിങ്ങനെ ഒന്നിനു പിറകേ ഒന്നായി പുതിയ പുതിയ പ്രസിദ്ധീകരണങ്ങൾ. ഒന്നു നിരോധിക്കുമ്പോൾ മറ്റൊന്ന് എന്ന കണക്കിന്‌ ഈ പ്രസിദ്ധീകരണങ്ങൾ ജനമനസ്സുകളിൽ അലയടിച്ചുകൊണ്ടേയിരുന്നു.
 
1952 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിനു്‌ തോട്ടുമുൻപ്, 1951 ഡിസംബർ 16ന്‌ ദേശാഭിമാനി പത്രം പുനപ്രസിദ്ധീകരിച്ചു തുടങ്ങി. തിരഞ്ഞെടുപ്പ്‌ പ്രചരണത്തിൽ കോൺഗ്രസ് ദുർഭരണം തുറന്നു കാണിക്കുന്നതിൽ ദേശാഭിമാനി കാലോചിതമായി പ്രവർ‍ത്തിച്ചു. 1964ൽ പാർട്ടി പിളർന്നപ്പോൾ ദേശാഭിമാനി പത്രം [[കെ.പി.ആർ ഗോപാലൻ|കെ.പി.ആർ ഗോപാലന്റെ]] നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റിന്റെ മുഖപത്രമായി നിന്നു. 1969ൽ കൊച്ചി എഡിഷൻ നിലവിൽ വന്നു. 1973ൽ പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സ്വരൂപിച്ച് പുതിയ കെട്ടിടം പണിതു. അടിയന്തിരാവസ്ഥക്കാലത്ത്അടിയന്തരാവസ്ഥക്കാലത്ത് പത്രവും പാർട്ടിയും പിന്നേയും കടുത്ത വെല്ലുവിളി നേരിടാൻ തുടങ്ങി. എഡിറ്റോറിയലുകൾ കൃത്യമായി എഴുതാൻ പറ്റാത്തവിധത്തിൽ പ്രീ-സെൻസർഷിപ്പ് നിലവിൽ വന്നു.പത്രം ഇക്കാലത്ത് എഡിറ്റോറിയൽ കോളം ശൂന്യമായിട്ട് പ്രതിക്ഷേധിക്കുകയും, അവകാശപ്പെട്ട ഗവണ്മെന്റ് പരസ്യങ്ങൾ വേണ്ടന്നുവയ്ക്കുകയും ചെയ്തു. ഇതൊക്കെ പല പ്രതിസന്ധികളിലേക്കും പത്രത്തെ നയിച്ചു. ഈ കടമ്പകളൊക്കെ അതിജീവിച്ച് പത്രം മുന്നോട്ട് കുതിച്ചു. തുർക്ക്‌മാൻ കേസിലേയും, രാജൻ കേസിലേയും അകം കാഴ്ചകൾ പത്രം പുറത്തുകൊണ്ടുവരുന്നതിൽ ദേശാഭിമാനി മുന്നിലായിരുന്നു. {{അവലംബം}}
 
1989 ജനുവരി 4നു്‌ തിരുവനന്തപുരം എഡിഷൻ നിലവിൽ വന്നു. 25 ലക്ഷം രൂപ ഒറ്റദിവസത്തെ ബക്കറ്റ് പിരിവിലൂടെ ലക്ഷ്യം വച്ചിറങ്ങിയ പാർട്ടിക്ക് ജനങ്ങൾ നൽകിയത് 45 ലക്ഷം രൂപയായിരുന്നു. അത്പത്രത്തിലും പാർട്ടിയിലുമുള്ള ജനങ്ങളുടെ വിശ്വാസം കാണിക്കുന്നു. 1994 ജനുവരി 30നു്‌ പത്രത്തിന്റെ നാലമത് എഡിഷൻ കന്നൂരിൽ നിലവിൽ വന്നു. അന്നു പിരിഞ്ഞുകിട്ടിയത് 42 ലക്ഷം രൂപയായിരുന്നു. 1997ൽ കോട്ടയം എഡിഷൻ നിലവിൽ വന്നു. അതിനായി നടത്തിയ രണ്ടുദിവസ ബക്കറ്റ് പിരിവിലൂടെ 75 ലക്ഷം രൂപ സ്വരൂപിച്ചു. പുറമേ ഒരു കോടിയോളം രൂപ വാർഷിക വരിസംഖ്യാ ഇനത്തിൽ ജില്ലയിൽ നിന്നുമാത്രമായി ശേഖരിച്ചിരുന്നു. ആറാമത് എഡിഷൻ തൃശൂരിൽ 2000ൽ നിലവിൽ വന്നു. എല്ലാ പ്രിന്റിങ്ങ് ആന്റ് പബ്ലീഷിങ്ങ് കമ്പനികൾക്കും പാർട്ടിയിലെ മൺ‍മറഞ്ഞ മാഹാരഥന്മാരുടെ (പി കൃഷ്ണപിള്ള, [[എ.കെ.ജി]], സി. എച്ച് കണാരൻ, ഇ. എം. എസ്‌ എന്നിവരുടെ) പേരാണ്‌ നൽ‍കിയിരുന്നത്.
"https://ml.wikipedia.org/wiki/ദേശാഭിമാനി_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്