"തോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 73 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q12796 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 19:
[[small arms|ചെറുതോക്കുകൾ]] (കൈത്തോക്കുകൾ) ഒരാൾക്ക് വസ്ത്രത്തിനുള്ളിൽ സൂക്ഷിക്കുവാനും കൊണ്ടുനടക്കുവാനും സാധിക്കുന്ന തരം തോക്കുകളാണ്. സാധാരണഗതിയിൽ 15 മില്ലീമീറ്ററിനു താഴെ വ്യാസമുള്ള വെടിയുണ്ടകൾ നിറയ്ക്കുന്ന തോക്കുകളെയാണ് ചെറുതോക്കുകൾ എന്ന് വിളിക്കുന്നത്. പിസ്റ്റളുകൾ 50 മീറ്റർ ദൂരം വരെയേ കൃത്യത കാണിക്കുകയുള്ളൂവെങ്കിൽ റൈഫിളുകൾകൊണ്ട് 500 മീറ്റർ വരെ ദൂരത്തിൽ കൃത്യമായി വെടിവയ്ക്കാൻ സാധിക്കും. രണ്ടു കിലോമീറ്ററിലധികം ദൂരം കൃത്യതയോടെ വെടിവയ്ക്കാനാവുന്ന സ്നൈപ്പർ റൈഫിളുകളുണ്ട്.
 
തോക്കുകളുടെ നിർമാണംനിർമ്മാണം വലിയ വ്യവസായമേഖലയാണ്. <ref>{{cite web|url=http://www.nssf.org/PDF/2010EconomicImpact.pdf|title=Firearms and Ammunition industry Economic Impact Report|publisher=National Shooting Sports Foundation|accessdate=2010}}</ref>
 
==ചരിത്രം==
ചൈനയിലെ [[Sichuan|സിച്ചുവാനിലെ]] ഒരു ഗുഹയിലെ ശിൽപ്പമാണ് തോക്കിന്റെ ആദ്യ ദൃശ്യാവിഷ്കാരം. പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ് ഈ ശില്പം. കൂജ പോലെയുള്ള ഒരു വസ്തു ഒരാൾ പിടിച്ചിരിക്കുന്നതും തീജ്വാലകളും ഒരു പീരങ്കിയുണ്ടയും ഇതിൽ നിന്ന് പുറത്തുവരുന്നതുമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. <ref>{{Harvcolnb|Chase|2003|pp=31–32}}</ref> ലഭിച്ചിട്ടുള്ളതിൽ ഏറ്റവും പഴയ തോക്ക് ലഭിച്ചിട്ടുള്ളതും ചൈനയിൽ നിന്നാണ്. 1288-ലേതെന്നു കരുതുന്ന ഈ പീരങ്കി ഓടുകൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്നിർമ്മിക്കപ്പെട്ടിരിക്കുന്നത്. <ref name="needham volume 5 part 7 293 294">{{Harvcolnb|Needham|1986|pp=293–294}}</ref> ഒരിഞ്ച് വ്യാസമുള്ളതായ കുഴലാണ് ഈ പീരങ്കിക്കുണ്ടായിരുന്നത്. <ref name=Chase1>{{Harvcolnb|Chase|2003|pp32}}</ref>
 
പതിനാലാം നൂറ്റാണ്ടിലാണ് യൂറോപ്യന്മാർക്കും അറബുകൾക്കും തോക്കുകൾ ലഭ്യമായത്. <ref name=Chase1>{{Harvcolnb|Chase|2003|p=1}} "The Europeans certainly had firearms by the first half of the 1300s. The Arabs obtained firearms in the 1300s too, and the Turks, Iranians, and Indians all got them no later than the 1400s, in each case directly or indirectly from the Europeans. The Koreans adopted firearms from the Chinese in the 1300s, but the Japanese did not acquire them until the 1500s, and then from the Portuguese rather than the Chinese."</ref> തുർക്കികൾ, ഇറാൻ‌കാർ, ഇന്ത്യക്കാർ എന്നിവർക്ക് പതിനഞ്ചാം നൂറ്റാണ്ടുവരെ തോക്കുകൾ ലഭിച്ചിരുന്നില്ല. ഇവരെല്ലാം നേരിട്ടോ അല്ലാതെയോ യൂറോപ്യന്മാരിൽ നിന്നാണ് തോക്കുകൾ കരസ്ഥമാക്കിയത്. <ref name=Chase1/> പതിനാറാം നൂറ്റാണ്ടുവരെ ജപ്പാൻകാർക്ക് വെടിമരുന്ന് ലഭ്യമായിരുന്നില്ല. ജപ്പാന് വെടിമരുന്ന് ലഭ്യമായത് ചൈനക്കാരിൽ നിന്നല്ല, മറിച്ച് പോർച്ചുഗീസുകാരിൽ നിന്നാണ്. <ref name=Chase1/>
 
1800കളിലും, 1900ങ്ങളിലും തോക്കുകളുടെ വികാസം വേഗതയാർജ്ജിച്ചു. തോക്കിന്റെ മുന്നറ്റത്തുകൂടി വെടിയുണ്ടനിറയ്ക്കുന്നതിനു (മസിൽ ലോഡിംഗ്) പകരം പിന്നറ്റത്തുകൂടി (ബ്രീച്ച് ലോഡിംഗ്) നിറയ്ക്കുന്ന സംവിധാനം ചെറിയ തോക്കുകളിൽ പ്രചാരം നേടി. മോർട്ടാറുകൾ ഒഴികെ മറ്റു തോക്കുകളിൽ ഇപ്പോഴും ഈ സംവിധാനമാണ് ഉപയോഗിക്കപ്പെടുന്നത്. ഓരോ പ്രാവശ്യവും തിര നിറയ്ക്കുന്നതിനു പകരം ധാരാളം കാട്രിഡ്ജുകൾ കൊള്ളുന്ന മാഗസിനുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇവ പെട്ടെന്ന് തോക്കിൽ തിര നിറച്ച് വെടിവയ്ക്കാനുള്ള സാദ്ധ്യത തുറന്നുകൊടുത്തു. ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് എന്നീ സംവിധാനങ്ങൾ ഒരു സൈനികന് മിനിട്ടിൽ വളരെക്കൂടുതൽ വെടിയുതിർക്കാനുള്ള കഴിവ് നൽകി. തോക്കുകൾ നിർമിക്കുന്നതിൽനിർമ്മിക്കുന്നതിൽ പുതിയ ലോഹക്കൂട്ടുകളും പോളിമറുകളും ഉപയോഗിക്കുന്നത് തോക്കുകളുടെ ഭാരം കുറച്ചു കൊണ്ടുവന്നു. ഗോളാകൃതിയിലുള്ള വെടിയുണ്ടകൾക്ക് പകരം വായുവിന്റെ ഘർഷണം കുറയ്ക്കുന്ന തരം രൂപമുള്ള ബുള്ളറ്റുകൾ നിലവിൽ വന്നു. കൃത്യതയും ക്രമേണ കൂടിവരുകയാണ് ചെയ്യുന്നത്. തോക്കുകൾ ധാരാളമായി ഉണ്ടാക്കാനുള്ള സംവിധാനങ്ങളാണ് തോക്കുകളുടെ വ്യാപനത്തിന് പ്രധാന കാരണം.
 
തോക്കുകളുടെ പ്രവർത്തനത്തിനുപിന്നിലുള്ള പ്രധാന തത്വംതത്ത്വം തുടക്കം മുതൽ ഇതുവരെ മാറിയിട്ടില്ല. കത്തുന്ന വെടിമരുന്നിൽ നിന്നുണ്ടാകുന്ന വാതകങ്ങളുടെ സ്ഫോടനമാണ് അന്നും ഇന്നും വെടിയുണ്ടയെ തോക്കിൻ കുഴലിൽ നിന്ന് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്.
 
==തോക്കുകളുടെ പരിണാമം==
വരി 35:
 
====തീക്കുന്തങ്ങൾ====
ചൈനക്കാർ ഉപയോഗിച്ചിരുന്ന [[fire lance|തീക്കുന്തങ്ങളാണ്]] (ഫയർ ലാൻസ്) ഇന്നുപയോഗിക്കുന്ന തോക്കുകളുടെ പൂർവ്വികൻ. ഇത് ഒരു തോക്കായിരുന്നില്ല, കുന്തത്തിൽ ഘടിപ്പിച്ച ഒരധിക ഉപാധിയായിരുന്നു. മുളയോ, പേപ്പറോ കൊണ്ടുണ്ടാക്കിയ കുഴലിനകത്ത് വെടിമരുന്ന് നിറച്ച് തീകൊളുത്തി കുന്തം ചാണ്ടുകയായിരുന്നു ചെയ്തിരുന്നത്. ശത്രുക്കൾക്കെതിരേ തീതുപ്പുന്ന ഒരു യന്ത്രം എന്ന നിലയ്ക്കായിരുന്നു പ്രയോഗം. ചിലപ്പോൾ തെറിച്ചു ചെന്ന് ശത്രുവിന്റെ മേൽ കൊള്ളാനുദ്ദേശിച്ചുകൊണ്ട് ചെറിയ വസ്തുക്കളും കുഴലിനകത്ത് നിറയ്ക്കുമായിരുന്നു. പിന്നീട് കുഴൽ ഉരുക്കുകൊണ്ട് നിർമിക്കാൻനിർമ്മിക്കാൻ തുടങ്ങി. <ref name=Chase1>{{Harvcolnb|Chase|2003|pp31-32}}</ref>
 
====കൈപ്പീരങ്കികൾ====
വരി 58:
 
====വീൽ ലോക്ക്====
കത്തുന്ന തിരി വെടിമരുന്നു സൂക്ഷിക്കുന്ന സ്ഥലത്തു വയ്ക്കുക എന്നതായിരുന്നു മാച്ച് ലോക്കിന്റെ ഒരു പ്രശ്നം. വീൽ ലോക്കിൽ സിഗററ്റ് ലൈറ്ററുകളിൽ ഉപയോഗിക്കുന്നതുമാതിരി ഒരു ചക്രം കറങ്ങുകയും അത് ഒരു ഫ്ലിന്റുമായി ഉരസി ഉണ്ടാകുന്ന തീപ്പൊരികൾ വെടിമരുന്നിന് തീ കൊടുക്കുകയുമായിരുന്നു ചെയ്തിരുന്നത്. [[Leonardo da Vinci|ഡാ വിഞ്ചിയാണത്രേ]] ഇത് കണ്ടുപിടിച്ചത്. ക്ലോക്കിന്റേതുപോലുള്ള സ്പ്രിംഗുകളും മറ്റും വേണ്ടതിനാൽ ഈ സംവിധാനത്തിന്റെ ചിലവ്ചെലവ് അധികമായിരുന്നു. അതിനാൽ ഇതിന് വലിയ പ്രചാരം ലഭിച്ചില്ല.
 
====ഫ്ലിന്റ് ലോക്ക്====
ചെറുതോക്കുകളുടെ നിർമാണചരിത്രത്തിലെനിർമ്മാണചരിത്രത്തിലെ ഒരു പ്രധാന മുന്നേറ്റമായിരുന്നു [[flintlock|ഫ്ലിന്റ് ലോക്കിന്റെ]] കണ്ടുപിടുത്തം. ഒരു കഷണം ക്വാർട്ട്സ് മിനറൽ (ഫ്ലിന്റ്) കാഞ്ചിവലിക്കുമ്പോൾ ഉരുക്കിൽ (ഫ്രിസ്സൺ) തട്ടി തീപ്പൊരികളുണ്ടായാണ് വെടിമരുന്നിന് തീ പിടിക്കുന്നത്. ഓരോ പ്രാവശ്യവും വെടിവച്ച ശേഷം ഫ്ലിന്റ് തിരികെ വലിച്ചുവയ്ക്കേണ്ടിയിരുന്നു. ഫ്ലിന്റ് ഇടയ്ക്കിടെ മാറ്റി വയ്ക്കേണ്ടിയും വരുമായിരുന്നു. പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ ഫ്ലിന്റ് ലോക്ക് മസ്കറ്റുകളിലും റൈഫിളുകളിലും ധാരാളമായി ഉപയോഗിക്കാറുണ്ടായിരുന്നു.
 
====പെർക്യൂഷൻ ക്യാപ്പ്====
വരി 71:
===കാട്രിഡ്ജുകൾ===
{{main|കാട്രിഡ്ജ്}}
പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിവരെ വെടിയുണ്ടകളും വെടിമരുന്നും പ്രത്യേകം പ്രത്യേകമാണ് വിതരണം ചെയ്യപ്പെട്ടിരുന്നത്. ഇവ ഒറ്റ സിലിണ്ടറിൽ വിതരണം ചെയ്യപ്പെടാൻ തുടങ്ങിയത് തോക്കുകളുടെ നിർമാണത്തിൽനിർമ്മാണത്തിൽ ഒരു കുതിച്ചുചാട്ടമായിരുന്നു. ഇതിൽ വെടിയുണ്ടയും പെർക്കഷൻ ക്യാപ്പും വെടിമരുന്നും ഒരുമിച്ച് നിറയ്ക്കപ്പെട്ടിരുന്നു. വെടിമരുന്ന നനഞ്ഞുപോകാനുള്ള സാദ്ധ്യതയും ഏറ്റവും കുറവ് ഈ സംവിധാനത്തിനായിരുന്നു. വെടിമരുന്ന് കത്തുമ്പോളുണ്ടാകുന്ന വാതകങ്ങൾ പിന്നിലേയ്ക്ക് ചോർന്നുപോകാതെ സൂക്ഷിക്കാനും ഈ സംവിധാനം കൊണ്ട് സാധിച്ചിരുന്നു. തുടർച്ചയായി വെടിയുതിർക്കാവുന്ന തരം യന്ത്രത്തോക്കുകളുടെ നിർമാണത്തിലേയ്ക്ക്നിർമ്മാണത്തിലേയ്ക്ക് നയിച്ചത് ഈ കണ്ടുപിടുത്തമായിരുന്നു.
 
ഈ കണ്ടുപിടുത്തം നടക്കുന്നതിനു മുൻപ് കാട്രിഡ്ജ് എന്നറിയപ്പെട്ടിരുന്നത് അളന്നെടുത്ത ഒരളവ് വെടിമരുന്നും ഒരു വെടിയുണ്ടയും വാഡും ഒരു പൊതിയിൽ വിതരണം ചെയ്യുന്നതിനെയായിരുന്നു. ഇത് തോക്കിന്റെ കുഴലിലൂടെ അകത്തേയ്ക്കിട്ട് തീ കൊടുത്തായിരുന്നു വെടിവയ്ക്കാനായി തോക്കിനെ തയ്യാറാക്കിയിരുന്നത്. പ്രൈമർ മിശ്രിതം കാട്രിഡ്ജിന്റെ മദ്ധ്യത്തിൽ ഇരിക്കുന്ന സെന്റർ ഫയർ സംവിധാനവും ഒരു വലയമായി വിന്യസിക്കുന്ന സമ്പ്രദായവും (റിം ഫയർ) നിലവിലുണ്ട്. ഇതിൽ സെന്റർ ഫയർ സംവിധാനമാണ് സുരക്ഷിതവും കൂടുതൽ ശക്തിയിൽ വെടിയുണ്ട പായിക്കാനുള്ള സാദ്ധ്യത നൽകുന്നതും.
വരി 96:
 
====ഷോട്ട് ഗണ്ണുകൾ====
ഷോട്ട് (shot) എന്നറിയപ്പെടുന്ന അനേകം ചെറിയ ഗോളാകാര പെല്ലറ്റുകൾ (pellets) ഉതിർക്കാൻ കഴിവുള്ളയിനം തോക്കാണിത്. റൈഫിൾ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന പരാസത്തേക്കാൾ കൂടിയ പരാസം (wider range) ഷോട്ട്ഗണ്ണിലെ പെല്ലറ്റുകൾക്കുണ്ട്. മൊത്തം സ്ഫോടനശക്തി അനേകം പെല്ലറ്റുകൾക്കിടയിൽ വിഭജിച്ചുപോകുന്നതുകൊണ്ട് ഓരോ ഉണ്ടയുടെയും ഊർജംഊർജ്ജം താരതമ്യേന കുറവായിരിക്കും. പക്ഷികളെ വേട്ടയാടുന്നതിനും മറ്റു വിനോദാവശ്യങ്ങൾക്കുംവേണ്ടി ഇത്തരം തോക്കുകൾ ഉപയോഗിക്കാൻ ഇത് ഒരു കാരണമാണ്. ഷോട്ടുകളുടെ എണ്ണക്കൂടുതൽ ഷോട്ട്ഗണ്ണിനെ സൌകര്യപ്രദവും വിശ്വസനീയവുമായ ഒരു പ്രതിരോധ ആയുധമാക്കി മാറ്റുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ചെറിയ വസ്തുക്കളെ വെടിവയ്ക്കാൻ ഷോട്ട്ഗണ്ണാണ് യോജിച്ചത്. താരതമ്യേന കുറഞ്ഞ തുളച്ചുകയറൽ സ്വഭാവവും ഉയർന്ന സ്റ്റോപ്പിങ് പവറും നിശ്ചലമായ ലക്ഷ്യങ്ങളെ വെടിവയ്ക്കാൻ സഹായിക്കുന്ന അനുകൂല ഘടകങ്ങളാണ്.
 
====കാർബൈനുകൾ====
"https://ml.wikipedia.org/wiki/തോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്