"തിലാപ്പിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 33:
==നിറഭേദങ്ങൾ==
[[പ്രമാണം:Tilapia mariae Australia.jpg|thumb|left|[[ആസ്ത്രേലിയ|ആസ്ത്രേലിയയിൽ]] കാണപ്പെടുന്ന തിലാപ്പിയ]]
വളരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് തിലാപ്പിയയുടെ ശരീരത്തിന്റെ നിറത്തിനും മാറ്റമുണ്ടാകും. ഇവയ്ക്ക് [[കറുപ്പ്|കറുപ്പോ]] [[തവിട്ട്|തവിട്ടോ]] ചാരം കലർന്ന [[ഒലിവു നിറം|ഒലിവു നിറമോ]] ആണ്. മുൻ പാർശ്വച്ചിറകും വാൽച്ചിറകും കറുപ്പുനിറവും മുതുച്ചിറകിന്റേയും വാൽച്ചിറകിന്റേയും അറ്റത്തിന് [[മഞ്ഞ]] നിറവും ആണ്. പ്രജനന കാലത്ത് ആൺ പെൺ മത്സ്യങ്ങളിൽ വർണഭേദം പ്രകടമാണ്. പെൺ മത്സ്യത്തിന് ചാരനിറമുള്ള ശരീരത്തിൽ കറുത്ത പുള്ളികൾ ഉണ്ടായിരിക്കും. ആൺ മത്സ്യത്തിന്റെ ശരീരം കറുപ്പു നിറവും, [[വായ|വായയുടെ]] കീഴ്ഭാഗം മാത്രം വെളുത്ത നിറവുമായിരിക്കും. ആൺ മത്സ്യത്തിന്റെ മുൻ പാർശ്വച്ചിറകുകളുടേയും വാൽച്ചിറകുകളുടേയും അരികുകൾക്ക് ചുവപ്പു നിറമായിരിക്കും. ഇവയുടെ [[ഗില്ല്|ഗില്ലുകൾ]] മഞ്ഞയും, കണ്ണുകൾ കറുപ്പു നിറം കൂടിയതുമാണ്. ആൺ മത്സ്യങ്ങൾ വലുപ്പംവലിപ്പം കൂടിയവയും പെൺ മത്സ്യങ്ങളെയപേക്ഷിച്ച് വളരെ വേഗത്തിൽ വളരുന്നവയുമാണ്. പെൺ മത്സ്യത്തിന്റെ ശരീരത്തിലെ കുറുകെയുള്ള വരകൾ കൂടുതൽ തെളിഞ്ഞുകാണും.
 
==ഭക്ഷണരീതി==
വരി 41:
==പ്രജനനം==
രണ്ടോ മൂന്നോ മാസം പ്രായമാകുമ്പോൾ മുതൽ തിലാപ്പിയകൾ [[മുട്ട|മുട്ടയിടാൻ]] തുടങ്ങും. ഒരു പെൺ മത്സ്യം വർഷത്തിൽ 10-15 പ്രാവശ്യം മുട്ടകളിടുന്നു. ഇവയുടെ മുട്ടകൾക്ക് 0.7 മില്ലിമീറ്റർ വ്യാസമുണ്ട്. [[ബീജസങ്കലനം]] നടന്ന മുട്ടകൾ പെൺമത്സ്യം വായിലാക്കുന്നു. മൂന്നു മുതൽ അഞ്ചുവരെ ദിവസങ്ങൾക്കകം മുട്ടകൾ വിരിയും. പെൺ മത്സ്യത്തിന്റെ വായിൽ നിന്ന് ഇര തേടാനും മറ്റും പുറത്തിറങ്ങുന്ന കുഞ്ഞുങ്ങൾ ഭയം തോന്നിയാലുടനെ തിരിച്ച് വായിൽ തന്നെ കയറി ഒളിക്കുന്നു.
ലവണാംശം കൂടിയ സമുദ്രജലത്തിൽപ്പോലും തിലാപ്പിയ പ്രജനനം നടത്താറുണ്ട്. ശുദ്ധജലത്തിൽ വളരുന്ന തിലാപ്പിയയുടെ മുട്ടകൾക്ക് മഞ്ഞനിറവും സമുദ്രജലത്തിലുള്ളവയുടേതിന് വെളുത്ത നിറവും ആയിരിക്കും. പെൺ മത്സ്യത്തിന്റെ വലുപ്പഭേദമനുസരിച്ച്വലിപ്പഭേദമനുസരിച്ച് മുട്ടകളുടെ എണ്ണത്തിലും വ്യത്യാസമുണ്ടായിരിക്കും. 100-120 മില്ലിമീറ്റർ വലുപ്പമുള്ളവലിപ്പമുള്ള പെൺമത്സ്യങ്ങൾ 250 വരെയും 200-220 മില്ലിമീറ്റർ വലുപ്പമുള്ളവവലിപ്പമുള്ളവ ശരാശരി 900 വരെയും മുട്ടകളിടുന്നു.
 
==വളർച്ചാനിരക്ക്==
തിലാപ്പിയ നല്ലൊരു വളർത്തു മത്സ്യമാണ്. വളർത്തു [[കുളം|കുളങ്ങളിൽ]] അമിതമായി പെരുകുന്നത് ഇവയുടെ വളർച്ചാനിരക്ക് കുറയ് ക്കാനിടയാക്കുന്നു. അതിനാൽ വലുപ്പംവലിപ്പം കൂടിയവയെ മാറ്റി എണ്ണം കുറയ്ക്കുകയാണു പതിവ്. തിലാപ്പിയയോടൊപ്പം അതിന്റെ കുഞ്ഞുങ്ങളെ ഭക്ഷിക്കുന്ന മത്സ്യങ്ങളെ വളർത്തിയും പെരുപ്പം നിയന്ത്രിക്കാനാകും. ഇതിനായി [[വാകവരാൽ]], [[വരാൽ]], [[നരിമീൻ]] തുടങ്ങിയ മത്സ്യങ്ങളെ തിലാപ്പിയയ്ക്കൊപ്പം വളർത്തുന്നു. 35 മില്ലിമീറ്റർ വളർച്ചയെത്തുന്ന കുഞ്ഞുങ്ങളെ ലിംഗനിർണയം നടത്തി ആൺ പെൺ മത്സ്യങ്ങളെ വേർതിരിച്ച് വളർത്തിയും പെരുപ്പം നിയന്ത്രിക്കാം. ആൺമത്സ്യങ്ങൾ വേഗത്തിൽ വളരുന്നതിനാൽ ധാരാളം വലുപ്പംവലിപ്പം കൂടിയവയെ ലഭിക്കുകയും ചെയ്യും. [[സങ്കരവർഗ്ഗം|സങ്കരവർഗത്തെയുത്പാദിപ്പിച്ചും]] പെരുപ്പം നിയന്ത്രിക്കാവുന്നതാണ്.
 
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/തിലാപ്പിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്