"താങ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 17:
ടാറിം തടത്തിലെ ഒയാസിസ് രാജ്യങ്ങളുടെ മേൽ തൈഡ് സുങ് ആധിപത്യം സ്ഥാപിച്ചതോടുകൂടി പ്രഖ്യാതമായ സിൽക്ക് റോഡിന്റെ നിയന്ത്രണം തങ് വംശത്തിന്റെ കീഴിൽ വന്നുചേർന്നു. അറബികൾ, ജൂതന്മാർ, ക്രിസ്ത്യാനികൾ, പേർഷ്യക്കാർ, ഇന്ത്യക്കാർ, എന്നിവർ വാണിജ്യവ്യാപാരങ്ങൾക്കായി ഇവിടെ തുടർച്ചയായി വന്നുകൊണ്ടിരുന്നു. ഇതിലൂടെ നിരവധി വ്യത്യസ്ത സംസ്കാരങ്ങളുമായി അടുത്തിടപഴകാൻ ചൈനയ്ക്ക് അവസരം ലഭിച്ചു. ഈ സമ്പർക്കവും സഹവർത്തിത്വവും മൂലം ചൈനയ്ക്ക് ഒരു സാർവലൗകിക സ്വഭാവം കൈവരിക്കുവാൻ സാധിച്ചു. ചൈനയുടെ സംഗീതം, കവിത, സാഹിത്യം, കല എന്നീ സാംസ്കാരിക ധാരകളെ എല്ലാം അന്യസംസ്കൃതികൾ പ്രബലമായി സ്വാധീനി ക്കുകയുണ്ടായി. ചൈനാസമൂഹത്തെ ഏറ്റവും അധികം സ്വാധീനിച്ചത് ബുദ്ധമതമായിരുന്നു. തങ് കാലത്ത് ബുദ്ധമതം ചൈനയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്വാംശീകരിക്കുകയുണ്ടായി. തൈഡ് സുങ് കൺഫ്യൂഷ്യസ് മതത്തിൽ വിശ്വസിച്ചിരുന്നെങ്കിലും ഇതരമതങ്ങളോട് സഹിഷ്ണുത പുലർത്തിയിരുന്നു. മറ്റു മതസ്ഥർക്ക് ചൈനയിൽ ആരാധനാലയങ്ങൾ പണിയുവാനുള്ള അനുമതിയും ഇദ്ദേഹം നല്കി.
 
തൈഡ് സുങ് നടപ്പിലാക്കിയ ഭരണ പരിഷ്കാരങ്ങൾ ചൈനയുടെ വളർച്ചയ്ക്കും വികാസത്തിനും വളരെയധികം സഹായകമായി ഭവിച്ചു. ഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചൈനയെ പത്ത് സർക്യൂട്ടുകളായി വിഭജിച്ച ഇദ്ദേഹം ഇവയുടെ ഭരണം കാര്യക്ഷമമാക്കുന്നതിനായി 'കമ്മീഷണേഴ്സ് ഒഫ് ഇൻസ്പെക്ഷൻ' എന്ന ഉദ്യോഗസ്ഥന്മാരെ നിയമിച്ചു. പ്രിഫക്ച്ചറുകളുടേയും കൌണ്ടികളുടേയും എണ്ണം പരിമിതപ്പെടുത്തിയതുവഴി ഭരണയന്ത്രത്തിന്റെ വലുപ്പംവലിപ്പം കുറയ്ക്കുവാൻ സാധിച്ചു. പ്രകൃതിക്ഷോഭകാലത്ത് പട്ടിണിയും ദുരിതങ്ങളും ഉണ്ടാകാതിരിക്കുവാനുള്ള മുൻകരുതലായി സംഭരണശാലകൾ സ്ഥാപിച്ചത്. ഇദ്ദേഹത്തിന്റെ ഭരണനിപുണതയുടേയും ദീർഘവീക്ഷണത്തിന്റേയും ദൃഷ്ടാന്തമായിക്കരുതാം. സിവിൽ സർവീസ് പരീക്ഷാ സമ്പ്രദായംവഴി ഏറ്റവും യോഗ്യരായ ഉദ്യോഗാർഥികളെയാണ് ഉന്നത ഭരണസ്ഥാനങ്ങളിൽ നിയമിച്ചത്. ഇതും ജനപ്രീതിയുളവാക്കുന്ന പ്രവൃത്തിയായിരുന്നു.
 
മിലിട്ടറി ജനറൽമാർ ഭരണസിരാകേന്ദ്രത്തിനെതിരായി ഉണ്ടാക്കിയേക്കാവുന്ന ഭാവിവിപത്തിനെക്കുറിച്ച് തൈഡ് സുങ് ബോധവാനായിരുന്നു. രാജഭരണത്തിന്റെ ഭാവിയേയും സുരക്ഷയേയും അപകടത്തിലേക്കു നയിക്കുന്ന ശക്തിയായി അവർ വളർന്നേക്കാം എന്ന് മുൻകൂട്ടി കണ്ടു. ഇതിനൊരു മുൻകരുതലായി സൈനിക സർവീസിലെ ആഭിജാത്യവർഗക്കാരായ പ്രഭുക്കന്മാരുടെ അനുപാതം ഗണ്യമായി കുറയ്ക്കുകയും തത്സ്ഥാനങ്ങളിൽ സാധാരണക്കാരെ നിയോഗിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/താങ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്