"തറക്കരടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 49 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q173128 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 23:
== ശരീരഘടന ==
[[പ്രമാണം:Prague ZOO - Mellivora capensis 1.jpg|thumb|left|തറക്കരടി]]
തറക്കരടിയുടെ തലയ്ക്കും ഉടലിനും കൂടി 60 സെ.മീ. നീളമുണ്ട്; വാൽ 15 സെന്റിമീറ്ററും. 8-10 കിലോഗ്രാം തൂക്കമുണ്ടായിരിക്കും. ആൺ മൃഗങ്ങൾക്ക് 80 സെന്റിമീറ്ററോളം നീളവും 13 കിലോഗ്രാം വരെ തൂക്കവുമുണ്ട്. ഭൂരിഭാഗം സസ്തനി മൃഗങ്ങളുടേയും ശരീരത്തിന്റെ ഉപരിഭാഗം കീഴ്ഭാഗത്തേക്കാൾ നിറം കൂടിയതായിരിക്കും. ഇതിനു വിപരീതമായി തറക്കരടിയുടെ ശരീരത്തിന്റെ ഉപരിഭാഗം വെള്ളയോ വെള്ള കലർന്ന മഞ്ഞ നിറത്തിലോ ആയിരിക്കും; കീഴ്ഭാഗവും കാലുകളും വാലും കറുപ്പാണ്. ബലമുള്ള, തടിച്ചു കുറുകിയ കാലിന്റെ ഉള്ളങ്കാൽ മൃദുവായിരിക്കും. പരന്ന കാല്പത്തിയിൽ നീളംകൂടിയ മൂർച്ച കുറഞ്ഞ [[നഖം|നഖങ്ങളുണ്ട്]]. തറക്കരടിയുടെ മോന്തയും കണ്ണും ചെവിയും വലുപ്പംവലിപ്പം കുറഞ്ഞതാണ്; കഴുത്ത് നീളം കൂടിയതും. ഇതിന്റെ ചർമം കട്ടിയേറിയതും ദൃഢവും പരുപരുത്തതുമായതിനാൽ മറ്റു ജീവികളുടെ ആക്രമണത്തിൽ നിന്ന് അനായാസം രക്ഷനേടാൻ കഴിയുന്നു. കരടികളെപ്പോലെ തറക്കരടിക്കും ശരീരം നിറയെ നീളം കൂടിയ ദൃഢതയുള്ള രോമങ്ങളുണ്ട്. തറക്കരടിയുടെ പേശീചർമം വളരെ അയഞ്ഞ രീതിയിലുള്ളതാണ്.
== വാസസ്ഥലം ==
മരപ്പൊത്തുകളിലും പാറയിടുക്കുകളിലും മണ്ണുമാന്തിക്കുഴിച്ചുണ്ടാക്കുന്ന കുഴികളിലുമാണ് തറക്കരടികൾ സാധാരണ ജീവിക്കുന്നത്. വേഗത്തിൽ മണ്ണുമാന്തി കുഴികളുണ്ടാക്കാനാവുന്ന പ്രദേശങ്ങളാണ് ഇവയുടെ ഇഷ്ട വാസസ്ഥലം. നദീതടങ്ങളിലും മറ്റും കരടികളുണ്ടാക്കുന്നതുപോലെതന്നെ ഇവയും വലിയ കുഴികളുണ്ടാക്കാറുണ്ട്.
"https://ml.wikipedia.org/wiki/തറക്കരടി" എന്ന താളിൽനിന്ന് ശേഖരിച്ചത്