"ഡേവിഡ് കോപ്പർഫീൽഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Charles Dickens}}
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 32:
 
==രചനാരീതി==
ഉത്തമപുരുഷാഖ്യാന രീതിയിലാണ് ഡിക്കൻസ് ഈ കൃതി രചിച്ചിരിക്കുന്നത്. കഥാഖ്യാനത്തെ യാഥാർഥ്യ പ്രതീതി ജനിപ്പിക്കാൻ തികച്ചും പര്യാപ്തമാക്കുന്നതോടൊപ്പം കഥാനായകനുമായി താദാത്മ്യം പ്രാപിക്കാൻ വായനക്കാരന് അവസരം നല്കാനും ഈ രീതി ഉപകരിക്കുന്നു. കഥാനായകന്റെ ഔദ്യോഗിക ജീവിത വിജയത്തേക്കാൾ മറ്റു കഥാപാത്രങ്ങളുമായുള്ള ബന്ധത്തിനാണ് നോവലിസ്റ്റ് ഊന്നൽ നല്കുന്നത്. തികഞ്ഞ ഏകാഗ്രതയോടെയാണ് ഡിക്കൻസ് നോവൽശില്പം മെനഞ്ഞെടുത്തിരിക്കുന്നത്. നിരവധി കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുകയും നിരവധി സംഭവങ്ങൾ അരങ്ങേറുകയും ചെയ്യുന്നുണ്ടെങ്കിലും വൈകാരികവും പ്രമേയപരവുമായ ഐക്യം എല്ലാറ്റിനും അന്തർധാരയായി വർത്തിക്കുന്നു. കഥാനായകന്റെ വ്യക്തിത്വത്തിന്റെ വികാസം എന്ന ചരടിന്മേൽ എല്ലാ ഇഴകളും വിദഗ്ധമായിവിദഗ്ദ്ധമായി കോർത്തിണക്കുകയാണ് ഡിക്കൻസ് ചെയ്തിരിക്കുന്നത്. ഡേവിഡ് പൂർണമായും ഡിക്കൻസിന്റെ പ്രതി രൂപമല്ലെങ്കിലും അയാളുടെ സ്വഭാവവും ജീവിതഗതിയും ഡിക്കൻസിന്റേതിനോട് സാദൃശ്യമുള്ളതാണ്. മിസ്റ്റർ മിക്കാബർ എന്ന കഥാപാത്രത്തിന് ഡിക്കൻസിന്റെ പിതാവിനോടും ഡോറയ്ക്ക് ഡിക്കൻസിന്റെ ആദ്യ പ്രണയിനിയായ മറിയ ബീഡ്നെലിനോടുമുള്ള സാദൃശ്യം ഇതിനു തെളിവാണ്. പണ്ടകശാലയിൽ ഡേവിഡിന് ഉണ്ടാകുന്നതായി ചിത്രീകരിക്കപ്പെടുന്ന അനുഭവങ്ങൾ ഡിക്കൻസിന്റെ ബാല്യകാലത്തെ തിക്താനുഭവങ്ങൾ തന്നെയാണ്. സർവോപരി കഥാ നായകനെ നോവലിസ്റ്റായി ഉയർത്തിക്കാട്ടിക്കൊണ്ടാണ് ഡിക്കൻസ് കഥ അവസാനിപ്പിച്ചിരിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡേവിഡ്_കോപ്പർഫീൽഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്