"ട്യൂമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 55 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q133212 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 18:
==കോശങ്ങൾ വളരുന്നതെങ്ങനെ==
[[File:Adenome hypophyse.JPG|thumb|250px|right|പിറ്റ്യൂറ്ററി അഡിനോമ]]
ട്യൂമറുകൾ എല്ലാം തന്നെ അവയുടെ മാതൃകലകളേക്കാൾ വേഗത്തിലാണ് വിഭജിക്കുന്നത്. മാരക ട്യൂമറുകളെയപേക്ഷിച്ച് ലഘുട്യൂമറുകളുടെ വളർച്ച പൊതുവേ മെല്ലെയായിരിക്കും. ലഘു ട്യൂമർ കോശങ്ങൾ പൂർണമായും വ്യാവർത്തനം (differentiated) ചെയ്തവയാണ്. അതായത് അവയുടെ ഘടന യും വലുപ്പവുംവലിപ്പവും പ്രവർത്തനവും സാധാരണ കോശങ്ങളുടേതു തന്നെയായിരിക്കും. അസംഖ്യം അവികസിത കോശങ്ങൾ ഉണ്ടാവുന്ന വിധത്തിലുള്ള ത്വരിതമായ കോശ പ്രവൃദ്ധി (cell proliferation) ഇവയിൽ ഉണ്ടാകുന്നില്ല; സ്ട്രോമയുടെ പ്രവൃദ്ധി നിരക്കും തുല്യമായിരിക്കും. അതിനാൽ രക്തസ്രാവവും കോശ മൃതിയും ഇത്തരം ട്യൂമറുകളിൽ സാധാരണ സംഭവിക്കാറില്ല. തന്തുകലകൾ കൊണ്ടുള്ള ഒരു ആവരണം ലഘു ട്യൂമറുകൾക്കുള്ളതു കൊണ്ട് അവ സമീപ കലകളിലേക്ക് വ്യാപിക്കുന്നില്ല. എന്നാൽ ലഘു ട്യൂമറുകളുടെ പ്രഭാവം രണ്ടു വിധത്തിലാണ് അനുഭവപ്പെടുന്നത്. ട്യൂമർ വളരുന്നതിനനുസരിച്ച് സമീപാവയവങ്ങളുടെ മേൽ അതു സമ്മർദം ചെലുത്തുന്നു. ഇതുമൂലം അവയവങ്ങൾ സങ്കോചിക്കാനും രന്ധ്രങ്ങൾ അടയുവാനും ഇടയാകുന്നു. ഗ്രന്ഥികളുടെ ആവരണ കലയിലുണ്ടാവുന്ന ലഘു ട്യൂമറുകൾ ഹോർമോണുകളുടെ ഉത്പാദനത്തിൽ വ്യതിയാനം വരുത്താറുണ്ട്. ലഘു ട്യൂമറുകൾ പൂർണമായും വിജയകരമായും നീക്കം ചെയ്യാൻ മിക്കവാറും സാധിക്കും.
[[File:H&E 10x papilloma.jpg|thumb|250px|right|പാപ്പില്ലോമ]]
മാരകമായ അർബുദ ട്യൂമറുകൾ ശീഘ്രഗതിയിലാണ് വളരുന്നത്. മറ്റു കോശങ്ങളിലേക്ക് അവ വളരെ വേഗത്തിൽ വ്യാപിക്കുന്നു. അർബുദ കോശങ്ങൾ പൂർണമായും വ്യാവർത്തനം ചെയ്തവയല്ല. ഇത്തരം അവികസിത കോശങ്ങൾ (anaplastic cells)ക്ക് ഇരുണ്ട നിറവും അസാമാന്യ വലുപ്പവുംവലിപ്പവും ഉണ്ടായിരിക്കും. ഇവയുടെ കോശകേന്ദ്രം വലുതും ക്രമരഹിതവുമായിരിക്കും. രക്തസ്രാവമുണ്ടാകുന്നതും കോശങ്ങൾ മൃതമാവുന്നതും സാധാരണമാണ്. അർബുദ ട്യൂമറുകൾ പൂർണമായും ആവരണം ചെയ്യപ്പെടാത്തതിനാൽ അവ സമീപ കലകളിലേക്ക് വ്യാപിക്കുന്നു. മാത്രമല്ല, ശാഖാചംക്രമണവും (metastasis) നടക്കുന്നു. അതായത് ട്യൂമറിന്റെ ചെറു ഭാഗങ്ങൾ വേർപെട്ട് രക്തത്തിലൂടെയും ലസികയിലൂടെയും വിദൂര ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. സമീപത്തുള്ള രക്ത ധമനികളിൽ നിന്ന് പോഷണം നേടുന്ന ഈ അനുജാത ട്യൂമറുകൾ പ്രഥമ ട്യൂമറിൽ നിന്ന് വ്യതിരിക്തമായി വളരുന്നു. പിന്നീട് ഇവ സ്വന്തം രക്തചംക്രമണ സംവിധാനങ്ങൾ (സ്ട്രോമ) വികസിപ്പിക്കുന്നു. അർബുദ ട്യൂമറുകൾ പൂർണമായും നീക്കം ചെയ്യാൻ താരതമ്യേന പ്രാരംഭ ഘട്ടങ്ങളിലേ സാധിക്കുകയുള്ളു.
 
==ട്യൂമർ കോശങ്ങളുടെ ജീവശാസ്ത്രം==
"https://ml.wikipedia.org/wiki/ട്യൂമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്