"ഗ്വേർണിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 46 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q175036 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 17:
{{Quote|.....റോഡുകൾ, പാലങ്ങൾ, നഗരപ്രാന്തങ്ങൾ തുടങ്ങിയവ തിരിച്ചറിയുക എളുപ്പമായിരുന്നില്ല. അതിനാൽ അവർ എല്ലാം നഗരമദ്ധ്യത്തിലേക്കു തന്നെ ചൊരിഞ്ഞു.....ഒട്ടേറെ വീടുകളും ജലശ്രോതസ്സുകളും തകർന്നു. തീകത്തിപ്പടരുമ്പോൾ അതു ഫലമുണ്ടാക്കും. വീടുകളുടെ കൂരയോടുകളും, തടികൊണ്ടുള്ള പോർച്ചുകളും മറ്റും പൂർണ്ണനാശത്തെ സഹായിച്ചു. അവധിദിവസം ആയിരുന്നതിനാൽ മിക്കവാറും പട്ടണവാസികൾ സ്ഥലത്തിലായിരുന്നു; അവശേഷിച്ചവരിൽ ഭൂരിഭാഗവും ബോംബാക്രമണം തുടങ്ങിയതോടെ സ്ഥലം വിടുകയും ചെയ്തു. ആഘാതമേറ്റ ചില അഭയകേന്ദ്രങ്ങളിൽ ഒരു ചെറിയ സംഖ്യ ആളുകൾ മരിച്ചു.<ref>Oppler, Ellen C. (ed). (1988). Picasso's Guernica (Norton Critical Studies in art History). New York: W. W. Norton. ISBN 0-393-95456-0</ref>}}
 
ചന്തദിവസമായിരുന്നതിനാൽ പട്ടണവാസികൾ നഗരമദ്ധ്യത്തിൽ ഒത്തുചേർന്നിരിക്കുകയായിരുന്നെന്നും, ബോംബാക്രമണത്തിൽ, നഗരകേന്ദ്രത്തിലേക്കുള്ള വഴികൾ കെട്ടിടങ്ങൾ വീണും പാലങ്ങൾ തകർന്നും തടസ്സപ്പെട്ടതിനാൽ അവർക്ക് അഗ്നിബാധയിൽ നിന്നു രക്ഷപെടാനായില്ലെന്നും ഉള്ള ഇതരശ്രോതസുകളിലെഇതരസ്രോതസ്സുകളിലെ ഭാഷ്യവുമായി റിച്ച്തോഫന്റെ വിവരണം ഒത്തുപോകുന്നില്ല.
 
ഗ്വേർണിക്കാ പ്രശാന്തമായ നാട്ടിൻപുറമായിരുന്നു. അതിനടുത്തെങ്ങാൻ സൈനികപ്രാധാന്യമുള്ളതെന്നു പറയാനായി ഉണ്ടായിരുന്നത് പ്രാന്തത്തിലുള്ള ഒരു യുദ്ധോപകരണ നിർമ്മാണശാല ആയിരുന്നു. അതാവട്ടെ ബോംബാക്രമണത്തെ അതിജീവിക്കുകയും ചെയ്തു. അതിനാൽ, മനുഷ്യരിൽ ഭീതി വിതക്കുക എന്ന ലക്ഷ്യമാണ് ഈ ആക്രമണത്തിന് ഉണ്ടായിരുന്നതെന്നു കരുതണം. പട്ടണത്തിലെ പുരുഷന്മാരിൽ ഭൂരിഭാഗവും ഗണതന്ത്രസൈന്യത്തിൽ ചേർന്ന് നഗരത്തിനു പുറത്തായിരുന്നതിനാൽ ആക്രമണം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നത് മിക്കവാറും സ്ത്രീകളും കുഞ്ഞുങ്ങളും മാത്രമായിരുന്നു.<ref>Preston, Paul. (2007) "George Steer and Guernica." History Today 57 (2007): 12–19</ref> ജനസംഖ്യയുടെ ഈ സ്വഭാവം, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ബിംബങ്ങൾ മുന്നിട്ടുനിൽക്കുന്ന [[പിക്കാസോ|പിക്കാസോയുടെ]] ചിത്രത്തിൽ പ്രതിഫലിക്കുന്നുമുണ്ട്. ബാസ്ക് സംസ്കാരത്തിനു വേണ്ടി നിലകൊണ്ട ഒരു നഗരത്തിലെ നിരപരാധികളുടെ മേൽ തങ്ങളുടെ സൈനികശക്തി പ്രയോഗിച്ച ദേശീയപക്ഷം ലക്ഷ്യമിട്ടത്, ഗണതന്ത്രപക്ഷത്തിന്റേയും പൗരസമൂഹത്തിന്റേയും മനോവീര്യം കെടുത്തുകയായിരുന്നു എന്നു കരുതാം.<ref name="Arnheim 1973"/>
വരി 48:
== ആസ്വാദനം ==
 
ഗ്വേർണിക്കയുടെ സന്ദേശത്തെക്കുറിച്ച് വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. ചിത്രത്തിന്റെ രണ്ടു മുഖ്യഘടകങ്ങളായ കാളയുടേയും [[കുതിര|കുതിരയുടേയും]] സൂചനകളെക്കുറിച്ചു തന്നെ പലവിധം അഭിപ്രായങ്ങളുണ്ട്. ഇതേക്കുറിച്ച്, കലാചരിത്രകാരിയായ പട്രീഷ്യാ ഫെയ്‌ലിങ്ങ് ഇങ്ങനെ അഭിപ്രായപ്പെട്ടു: "കാളയും കുതിരയും [[സ്പെയിൻ|ഹെസ്പാനിയ]] സംസ്കാരത്തിലെ പ്രധാന ബിംബങ്ങളാണ്. ഇതേ ബിംബങ്ങളെ വ്യത്യസ്ഥവ്യത്യസ്ത ലക്ഷ്യങ്ങളോടെ [[പിക്കാസോ]] തന്നെ ഉപയോഗിച്ചിട്ടുണ്ടെന്നത്, ചിത്രത്തിൽ ഇവയുടെ കൃത്യമായ പ്രസക്തി നിർണ്ണയിക്കുകയെന്നത് കൂടുതൽ വിഷമകരമാക്കുന്നു. അവ തമ്മിലുള്ള ബന്ധം [[പിക്കാസോ]] തന്റെ ദീർഘമായ കലാസപര്യയിൽ ഒരു തരം Ballet ആയി പലവിധത്തിൽ അവതരിപ്പിക്കുന്നു."
 
ഗ്വേർണിക്കയിൽ അവയുടെ സ്ഥാനം വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, [[പിക്കാസോ]] പ്രതികരിച്ചത് ഇങ്ങനെയാണ്:
"https://ml.wikipedia.org/wiki/ഗ്വേർണിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്