"കൊൽക്കത്ത മെട്രോ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 50:
പക്ഷേ ഫലത്തിൽ യാതൊരു വിധ പ്രായോഗിക ഫലങ്ങളും കണ്ടില്ല. [[കൊൽക്കത്ത|കൊൽക്കത്തയിലെ]] ഗതാഗത പ്രശ്നം വിണ്ടു രൂക്ഷമായിക്കൊണ്ടിരുന്നു.
 
ഈ ഗതാഗത പ്രശ്നത്തിനു പരിഹാരമായി [[1969]] ൽ [[മെട്രോപൊളിറ്റൻ ട്രാൻസ്പോർട് പ്രൊജക്ട്]] രൂപപ്പെടുത്തി. വളരെ വിശദമായ പഠനത്തിനു ശേഷം ഒരു [[അതിവേഗ ഗതാഗതമാർഗം]] പണിയുക എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. ഇതിനുവേണ്ടി ഒരു മാസ്റ്റർ പ്ലാൻ 1971ൽ രൂപപ്പെടുത്തുകയും ചെയ്തു. കൊൽക്കത്തയിലെ അഞ്ച് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 97.5 കി. മി. ദൂരത്തിലുള്ള റെയിൽ‌വേ പാത ഈ പദ്ധതിയിൽ വിവരിച്ചിരിന്നു. ഇതിൽ ഏറ്റവും പ്രാധാന്യം തിരക്കേറിയ [[ഡം ഡം]] [[ടോളിഗഞ്ച്]] എന്നീ സ്റ്റേഷനുകൾക്കിടയിലുള്ളതിനായിരുന്നു. ഇതിന് 16.45 കി.മി നീളമുണ്ടായിരുന്നു. പദ്ധതിക്ക് [[1972]] [[ജൂൺ 1]]-ന് അനുമതി ലഭിച്ചു. അന്നത്തെ ഇന്ത്യൻ പ്രധാനമന്തിയായിരുന്ന [[ഇന്ദിരാഗാന്ധി]] [[1972]] [[ഡിസംബർ 29]]-ന് തറക്കല്ലിട്ടു. 1973ൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു<ref name=hindu/>.2010 ഡിസംബർ 28ന് കൊൽക്കത്ത മെട്രോ റെയിൽവേ ഇന്ത്യൻ റെയിൽ വേയുടെ പതിനേഴാമത്തെ മേഘലയായിമേഖലയായി പ്രഖ്യാപിക്കപ്പെട്ടു.<ref>http://articles.timesofindia.indiatimes.com/2010-12-29/india/28264643_1_metro-railway-kolkata-metro-foundation-stone</ref><ref>http://www.mtp.indianrailways.gov.in/index.jsp?lang=0</ref>
 
പക്ഷേ നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ തന്നെ ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ധനലഭ്യതയിലുള്ള കുറവ് മൂലം പ്രവർത്തനങ്ങൾ 1977-78 ലേക്ക് നീണ്ടു. കൂടാതെ കോടതി പ്രശ്നങ്ങൾ, സാധനസാമഗ്രികളുടെ അലഭ്യത തുടങ്ങിയ മറ്റു പ്രശ്നങ്ങളും ഈ പാതയുടെ നിർമ്മാണപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. തുടക്കത്തിലെ തടസ്സങ്ങൾക്കു ശേഷം ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ അഞ്ചാമത്തേതുമായ ഭൂഗർഭ റെയിൽ‌വേ പാത [[1984]] [[ഓക്ടോബർ 24]]-ന്‌ ഭാഗികമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 3.40 കി. മി നീളമുള്ളതും ഇടയിൽ അഞ്ച് സ്റ്റേഷനുകളും ഉള്ളതായ [[എസ്പ്ലാന്റേ]] - [[ഭൊവാനിപ്പുർ]] പാതയിലാണ് ആദ്യ സേവനം തുടങ്ങിയത്. ഇതിനു പിന്നാലെയായി 2.15 കി. മി നീളമുള്ള [[ഡം ഡം]] - [[ബെൽഗാച്ചിയ]] പാത [[1984]] [[നവംബർ 12]]-ന് ആരംഭിച്ചു. [[1986]] [[ഏപ്രിൽ 29]]-ന് യാത്രാസംവിധാനം [[ടോളിഗഞ്ച്]] വരെ നീട്ടി. ഇതിന്റെ നീളം 4.24 കി. മി ആയിരുന്നു. ഇതുംകൂടിയായപ്പോൾ കൊൽ‌ക്കത്ത മെട്രോയുടെ നീളം അക്കാലത്ത് 9.79 കി. മി യും, 11 സ്റ്റേഷനുകളും അടങ്ങുന്നതുമായിരുന്നു<ref name=hindu/>
"https://ml.wikipedia.org/wiki/കൊൽക്കത്ത_മെട്രോ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്