സമകാലീന [[തമിഴ്]] സാഹിത്യത്തിലെ ശ്രദ്ധേയരായ സ്ത്രീ-പക്ഷ എഴുത്തുകാരികളിൽ ഒരാളാണ് കവയത്രിയായകവയിത്രിയായ '''കുട്ടി രേവതി'''<ref name=pi>{{cite web | url=http://www.poetryinternationalweb.net/pi/site/poet/item/6288/27/Kutti-Revathi| title=Kutti Revathi|location=[[Rotterdam]]|publisher=''Poetry International''|accessdate=20 June 2013}}</ref>. [[1976]]ൽ [[തിരുച്ചിറപ്പള്ളി|തിരുച്ചിറപ്പള്ളിക്കടുത്തുള്ള]] തിരുവെമ്പൂരിൽ ജനിച്ചു. അച്ഛൻ സ്വയംഭൂലിംഗം, അമ്മ തങ്ക ലക്ഷ്മി. ബി. എസ്. എം. എസ്. (Bach. of Sidha Medicine and Surgery) ബിരുദധാരിയാണ്. [[പനിക്കുടം]] എന്ന വനിതാ മാസികയുടെ പത്രാധിപയാണ്. 'The Silence of Withering Tree', [[കമലാ സുറയ്യ|കമലാ സുറയ്യയെ]] കുറിച്ചെടുത്ത 'The Looking Glass' എന്നീ ഡോക്യുമെൻറ്റി ചിത്രങ്ങളുടെ സംവിധായികയാണ്.