"ഓക്കമിലെ വില്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 24:
==ജീവിതം==
===തുടക്കം===
ബാലപ്രായത്തിൽ തന്നെ ഫ്രാൻസിസ്കൻ സഭയിൽ ചേർന്ന വില്യം ഓക്സ്ഫോർഡിൽ ദൈവശാസ്ത്രം പഠിക്കാൻ തുടങ്ങി. അവിടത്തെ പഠനം അവസാനിപ്പിച്ച് അധികം താമസിയാതെ അദ്ദേഹം വിവാദപുരുഷനായി. മദ്ധ്യയുഗങ്ങളിൽ [[പീറ്റർ ലൊംബാർഡ്|പീറ്റർ ലോംബാർഡിന്റെ]] 'സെന്റൻസുകൾ' എന്ന കൃതി ദൈവശാസ്ത്രത്തിലെ മാനകപാഠം ആയിരുന്നു. മഹത്വാകാംക്ഷികളായമഹത്ത്വാകാംക്ഷികളായ യുവദൈവശാസ്ത്രജ്ഞന്മാർ അതിനു വ്യാഖ്യാനം എഴുതുക പതിവായിരുന്നു. ഓക്സ്ഫോർഡിലെ പഠനം നിർത്തി അധികം താമസിയാതെ അത്തരമൊരു വ്യാഖ്യാനം വില്യമും എഴുതി. അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സഭാധികാരികളും അതിനെ വിമർശിച്ചു. പ്രാദേശിക മെത്രാന്മാരുടെ ഒരു സഭാസമ്മേളം വില്യമിന്റെ ഭാഷ്യത്തെ വേദവിരുദ്ധമായി പ്രഖ്യാപിച്ചു.
===അവിഞ്ഞോണിൽ===
[[ചിത്രം:William of Ockham - Logica - 1341.jpg|thumb|right|200px|വില്യമിന്റെ "സുമ്മാ ലോജീസേ"-യുടെ 1341-ലെ ഒരു കയ്യെഴുത്തു പ്രതിയിലുള്ള ചിത്രം]]
വരി 40:
[[സ്കൊളാസ്റ്റിസിസം|സ്കൊളാസ്റ്റിക്]] ചിന്തയിൽ ലളിത്യം കൊണ്ടുവരാൻ, അതിന്റെ ഉള്ളടക്കത്തിലും രീതികളിലും വില്യം പരിഷ്കാരങ്ങൾ നിർദ്ദേശിച്ചു. [[ജോൺ ഡൺസ് സ്കോട്ടസ്|ജോൺ ഡൺസ് സ്കോട്ടസിനെപ്പോലുള്ള]] പൂർവഗാമികളുടെ ആശയങ്ങളിൽ ഏറെ അദ്ദേഹം സ്വന്തമാക്കി. ദൈവത്തിന്റെ അപരിമിതമായ ശക്തി, ദൈവകൃപ, മനുഷ്യന്റെ നീതീകരണം, വിജ്ഞാനശാസ്ത്രം, സാന്മാർഗ്ഗികത എന്നീ വിഷയങ്ങളിൽ ഡൺസ് സ്കോട്ടസിനെ അദ്ദേഹം പിന്തുടർന്നു.
 
ദൈവത്തിന്റെ വഴികൾ യുക്തിക്കു ഗ്രഹിക്കാനാവുന്നവയല്ലാത്തതിനാൽ ദൈവികരഹസ്യങ്ങളുടെ ശരിയായ അറിവിനുള്ള ഏകമാർഗ്ഗം വിശ്വാസമാണെന്ന് വില്യം കരുതി. മനുഷ്യന്റെ തർക്കനൈപുണ്യത്തിനും യുക്തിക്കും പിന്തുടരാവുന്ന നിയമങ്ങളുടെ ബന്ധനമില്ലാതെ ദൈവം പ്രപഞ്ചത്തെ സ്വതന്ത്രമായി സൃഷ്ടിക്കുകയും അതിൽ രക്ഷക്കുള്ള മാർഗ്ഗം സ്ഥാപിക്കുകയുമാണു ചെയ്തത്. വില്യമിന്റെ ദൈവസങ്കല്പം പൂർണ്ണമായും വെളിപാടിനേയും വിശ്വാസത്തേയും ആശ്രയിച്ചുള്ളതായിരുന്നു. ശാസ്ത്രം, കണ്ടെത്തലുകൾ മാത്രമാണെന്നും അനിവാര്യതസത്തയായി ദൈവം മാത്രമേയുള്ളു എന്നും അദ്ദേഹം വിശ്വസിച്ചു. ഓക്കമിലെ വില്യമിന്റെ ചിന്ത, യുക്തിയും വിശ്വാസവും തമ്മിൽ [[തോമസ് അക്വീനാസ്]] സാധിച്ചെടുത്ത 'മംഗല്യ'-ത്തിന്റെ വേർപിരിയലിനെ സൂചിപ്പിച്ചു. കാര്യത്തിൽ തുടങ്ങി കാരണത്തിലെത്തുന്ന യുക്തിചിന്ത പിഴച്ചതാണെന്നു വില്യം കരുതി. യുക്തിയുടെ ശരിയായ വഴി കാരണത്തിൽ നിന്ന് കാര്യത്തിലേക്കാണ്. ലോകം ഉള്ളതിനാൽ അതിനു സൃഷ്ടാവായിസ്രഷ്ടാവായി ഒരു ദൈവം ഉണ്ടായിരിക്കും എന്ന വാദം അബദ്ധമാണ്. പ്രകൃതിയിലുള്ളവയ്ക്കൊന്നിനും നമ്മെ ദൈവത്തിലേക്കോ ദൈവികസത്യങ്ങളിലേക്കോ നയിക്കാൻ കഴിവില്ല. [[ക്രിസ്തുമതം|ക്രിസ്തുമതത്തിലെ]] വിശ്വാസസത്യങ്ങളെ അംഗീകരിക്കാൻ നമുക്കു ബാദ്ധ്യതയുള്ളത്, വിശ്വാസരഹസ്യങ്ങൾ യുക്തിസഹമായതിനാലല്ല, ബൈബിളിലെ ദൈവവെളിപാടിനനുസരിച്ച് നാം വിശ്വസിക്കണമെന്ന ദൈവകല്പന അനുസരിക്കാനാണ്.<ref>ജോർജ്ജ് ക്ലാർക്ക് സെല്ലറി: The Renaissance, Its Nature and Origins (പുറങ്ങൾ 175-78)</ref>
 
===നാമവാദം===
"https://ml.wikipedia.org/wiki/ഓക്കമിലെ_വില്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്