"ഒപ്റ്റിക്കൽ ഫൈബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 28:
ഓരോ ഒപ്റ്റിക്കൽ ഫൈബർ കമ്പികളും വ്യത്യസ്തമായ ശബ്‌ദതരംഗദൈർഘ്യം (വേവ്-ലെങ്ങ്ത് ഡിവിഷൻ മൽട്ടിപ്ലെക്സിങ്ങ് (ഡബ്ലെഉ. ഡി. എം) ) ഉപയോഗിച്ച് നിരവധി സന്ദേശങ്ങൾ ഒരേ സമയം വഹിക്കുന്നു. രേഖപ്പെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗത്തിൽ ഒറ്റ കമ്പിയിലൂടെ സന്ദേശം അയച്ചത്‌ 2011ൽ 101 Tbit/സെക്കന്റ്‌ വേഗതയിലാണ്. എന്നാൽ അനേകം കമ്പിയിലൂടെ ഏറ്റവും വേഗത്തിൽ സന്ദേശം അയച്ചത്‌ 2013ൽ 1.05 പെടബിറ്റ്/സെക്കന്റ്‌ വേഗതയിലാണ്. ഓഫീസിലും മറ്റും ചെറിയ ധൂരത്തെക്കുള്ള സന്ദേശം അയക്കാൻ ഏറ്റവും ഉചിതമായത് ഒപ്റ്റിക്കൽ ഫൈബർ ആണ്. കാരണം അതു വൈദ്യുത കമ്പിയെക്കാളും ധാരാളം സന്ദേശം വഹിക്കും എന്നുള്ളത് തന്നെ. സാധാരണ കമ്പ്യൂട്ടറുകളുടെ ഒരു ശൃംഖലയിൽ കാറ്റെഗരി 5 ഇനത്തിൽ പെട്ട കമ്പികൾക്ക്‌ വഹിക്കാൻ കഴിയുന്നത്‌ 100 Mbit/s or 1 Gbit/s സ്പീഡ് സന്ദേശമാണ്.
 
കൂടാതെ സന്ദേശ പ്രസരണ നഷ്ടം വളരെ കുറവും ആണ് എന്ന മേന്മ കൂടി ഒപ്റ്റിക്കൽ ഫൈബർന് ഉണ്ട്. വൈദ്യുതി, മറ്റു സന്ദേശങ്ങൾ വഹിക്കുന്ന കമ്പികൾ, ചുറ്റുപാടുമുള്ള ശബ്ദം എന്നിവ ഒന്നും തന്നെ ഒപ്റ്റിക്കൽ ഫൈബർന് സന്ദേശ കൈമാറ്റത്തിൽ തടസ്സം നില്ക്കില്ല. കവചിതമായ ഫൈബർ കമ്പികൾ വിദ്യുച്ചക്തിയെ പ്രധിരോധിക്കുന്നതിനാൽ ഇതു വളരെ ഉയർന്ന വൈദ്യുത മേഖലകളിൽ, അതായത് വൈദ്യുതി ഉത്പാധന കേന്ദ്രങ്ങളിലും, ഇടി-മിന്നൽ ഏല്ക്കാൻ സാധ്യതയുള്ള മേഘലകളിലുംമേഖലകളിലും, സന്ദേശ കൈമാറ്റത്തിനായി ഉപയോഗിച്ച് വരുന്നു. കൂടാതെ ഹൈ ഡെഫനിഷൻ ടി.വി കളിലും മറ്റും ശബ്ദം ഡിജിറ്റൽ (ശബ്‌ദത്തെ ബൈനറി രൂപത്തിൽ പരിവർത്തനം ചെയ്‌ത്‌ ആവിഷ്‌ക്കരിച്ച സമ്പ്രദായമാണിത്‌) രൂപത്തിൽ പുറത്തുവിടാനും ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിക്കുന്നു.
==അവലംബം==
* Gambling, W. A., "The Rise and Rise of Optical Fibers", IEEE Journal on Selected Topics in Quantum Electronics, Vol. 6, No. 6, pp. 1084–1093, Nov./Dec. 2000.
"https://ml.wikipedia.org/wiki/ഒപ്റ്റിക്കൽ_ഫൈബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്