"എൻസിലാഡസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 44:
നിരീക്ഷണങ്ങളിൽ നിന്ന് എൻസിലാഡസ് ആന്തരികതാപം പുറത്തു വിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇതിന്റെ ദക്ഷിണധ്രുവപ്രദേശത്ത് വളരെ കുറച്ച് ചെറിയ ഗർത്തങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കാണിക്കുന്നത് എൻസിലാഡസ് ഭൂമിശാസ്ത്രപരമായി സജീവമാണ് എന്നാണ്. [[വാതകഭീമൻ|വാതകഭീമന്മാരുടെ]] ഉപഗ്രഹങ്ങൾക്ക് അവയുടെ മറ്റു ഉപഗ്രഹങ്ങളുടെ സ്വാധീനഫലമായി ഭ്രമണവഴിയിൽ ചില കമ്പനങ്ങൾ അനുഭവപ്പെടാറുണ്ട്. എൻസിലാഡസിന് ഇപ്രകാരം [[ശനി|ശനിയുടെ]] വലിപ്പം കൊണ്ട് നാലാമത്തെ ഉപഗ്രഹമായ [[ഡിയോൺ|ഡിയോണിന്റെയും]] ശനിയുടെയും സ്വാധീനഫലമായി വേലിയേറ്റ-വേലിയിറക്ക പ്രതിഭാസങ്ങൾ അനുഭവപ്പെടുന്നു. ഇതിന്റെ ഫലമായാണ് എൻസിലാഡസിന്റെ അന്തർഭാഗത്ത് താപോൽപാദനം നടക്കുന്നത്. 2014ൽ [[നാസ]] എൻസിലാഡസിന്റെ തെക്കുഭാഗത്ത് പ്രതലത്തിനു താഴെയായി വൻതോതിലുള്ള ദ്രവജലം കണ്ടെത്തുകയുണ്ടായി.<ref name="NASA-20140403" /><ref name="Witze2014" /><ref name="SCI-20140404" />
 
എൻസിലാഡസിന്റെ [[സമുദ്രം|സമുദ്രത്തിൽ]] ഊർജ്ജസ്രോതസ്, പോഷകാംശങ്ങൾ, ജൈവതന്മാത്രകൾ എന്നിവ ഉള്ളതിന് ശക്തമായ തെളിവുകൾ [[കാസ്സിനി ബഹിരാകാശപേടകം|കാസ്സിനി]] നൽകിയിട്ടുണ്ട്. ഈ അനുകൂലനങ്ങൾ കാരണം എൻസിലാഡസിനെ [[ഭൂമി|ഭൂമിക്കു]] പുറത്തുള്ള ജൈവസാധ്യതാ മേഖലയായി കണക്കാക്കുന്നു.<ref name="Ciclops1881">{{cite web |url=http://ciclops.org/view.php?id=1881 |title=Cassini Images of Enceladus Suggest Geysers Erupt Liquid Water at the Moon’s South Pole |last= |first= |work= |publisher= |date= |accessdate=2006-03-22 }}</ref><ref name="LCPM Enceladus" /> [[വ്യാഴം|വ്യാഴത്തിന്റെ]] ഉപഗ്രഹമായ [[യൂറോപ്പ|യൂറോപ്പയിൽ]] ദ്രാവകാവസ്ഥയിലുള്ള ജലം കട്ടികൂടിയ മഞ്ഞുകട്ടകളാൽ കൂടുതൽ സുരക്ഷിതമാക്കപ്പെട്ടിരിക്കുന്നു. എങ്കിലും പുതിയ പഠനങ്ങൾ കാണിക്കുന്നത് യൂറോപ്പയും ചെറിയ തോതിൽ ജലശീകരങ്ങൾ പുറംതള്ളുന്നുണ്ട് എന്നു തന്നെയാണ്.<ref name="yahoo.546">{{cite web |url=http://news.yahoo.com/jupiter-moon-europa-may-water-geysers-taller-everest-161418546.html |title=Jupiter Moon Europa May Have Water Geysers Taller Than Everest – Yahoo News |publisher=Yahoo News |date=2013-12-12 |accessdate=2014-04-03 }}</ref> എൻസിലാഡസിൽ നിന്ന് പുറത്തു വരുന്ന ജലത്തിന്റെയും മറ്റുവസ്തുക്കളുടെയും രാസപരിശോധനയിൽ നിന്നും മനസ്സികുന്നത് ഇതിന്റെ അന്തർഭാഗത്ത് ശിലാസാന്നിദ്ധ്യമുണ്ട് എന്നാണ്.<ref name="Witze2014" /> ഇതിലെ ഊർജ്ജസ്രോതസുകളെഊർജ്ജസ്രോതസ്സുകളെ കുറിച്ചും ജൈവസാന്നിദ്ധ്യത്തെ കുറിച്ചും കുറിച്ച് അറിയുന്നതിന് കൂടുതൽ വിപുലമായ പഠനങ്ങൾ ആവശ്യമാണ്.<ref name="Kane2014">{{cite web |last=Kane |first=Van |authorlink= |title= Discovery Missions for an Icy Moon with Active Plumes |work=[http://www.planetary.org/blogs/ Planetary Society blogs] |publisher=[[The Planetary Society]] |date=2014-04-02 |url=http://www.planetary.org/blogs/guest-blogs/van-kane/20140402-discovery-missions-for-an-icy-moon-with-plumes.html |accessdate=2014-04-07 }}</ref>
 
==കണ്ടെത്തലും നാമകരണവും==
"https://ml.wikipedia.org/wiki/എൻസിലാഡസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്