"എഴുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 6:
[[സാധനക്കൈമാറ്റസമ്പ്രദായം|സാധനക്കൈമാറ്റങ്ങൾ]] കുറിച്ചുവെക്കേണ്ടിവന്നതിന്റെ ഫലമായാണ് എഴുത്ത് രൂപപ്പെട്ടത്. ഉദ്ദേശ്യം ബി.സി. 4-ആം സഹസ്രാബ്ദത്തിൽ വാണിജ്യവും അതിന്റെ നടത്തിപ്പും ഓർമ്മയിൽ സൂക്ഷിക്കാനാവാത്ത വിധം സങ്കീർണ്ണമാകുകയും എഴുത്ത് ക്രയവിക്രയങ്ങൾ രേഖപ്പെടുത്തുന്നതിനും സ്ഥിരമായ രൂപത്തിൽ അവതരിപ്പിക്കുന്നതിനും കൂടുതൽ ആവശ്യമായിവരികയും ചെയ്തു. മദ്ധ്യഅമേരിക്കയിൽ എഴുത്ത് രൂപപ്പെട്ടത് കാലഗണന, ചരിത്രസംഭവങ്ങൾ രേഖപ്പെടുത്തുകയെന്ന രാഷ്ട്രീയാവശ്യം എന്നിവക്ക് വേണ്ടിയാണെന്ന് കരുതുന്നു.
 
അറിയപ്പെടുന്ന ആദ്യത്തെ എഴുത്തുരീതി സുമേരിയ(യൂഫ്രട്ടീസ് - ടൈഗ്രീസ് നദീതടങ്ങൾ)യിൽ നിന്നാണു കണ്ടെത്തിയിട്ടുള്ളത്. മുദ്രകളുണ്ടാക്കി ആവശ്യാനുസരണം നനവുള്ള കളിമൺ കട്ടകളിൽ അമർത്തിയെടുത്തു ഉണക്കി സൂക്ഷിക്കുകയായിരുന്നു അന്നു ചെയ്തിരുന്നത്. സമാനമായ രീതി സിന്ധുനദീതടത്തിലെ ഹാരപ്പൻ- മൊഹഞ്ജദാരൊ സംസ്കാരത്തിലും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് സുമേർ പ്രദേശങ്ങളിൽ മുളംകമ്പുകൾകൊണ്ട് കളിമൺഫലകങ്ങളിൽ നേരിട്ടെഴുതുന്ന രീതി നടപ്പിലായി. ഈജിപ്തിൽ ഹീറൊഗ്ലിഫിക് എന്നു പറയുന്ന ചിത്രലിപികൾ പുരാതനകാലത്തു ഉപയോഗത്തിലിരുന്നു. ജന്തുക്കളുടേയും പക്ഷികളുടേയും മറ്റു വസ്തുക്കളുടേയും ചിത്രങ്ങളും അവയുടെ സങ്കലനങ്ങളും ഇതിനു ഉപയോഗിച്ചുവന്നു. പിരമിഡ്ഡുകളിലും ക്ഷേത്രങ്ങളിലും മറ്റും ഇങ്ങിനെയാണുഇങ്ങനെയാണു എഴുതിവന്നിരുന്നത്. <ref> ലിപികളും മാനവസംസ്കാരവും, പ്രൊ.കെ.എ. ജലീൽ, കേരള ഭാഷാ ഇന്സ്ടിറ്റ്യൂട്ട്. </ref>
 
==ലിപികൾ==
"https://ml.wikipedia.org/wiki/എഴുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്