"ആൽഫ്രെഡ് ഡോബ്ലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 28:
 
==സൈന്യത്തിലെ മെഡിക്കൽ ഓഫീസർ==
ഡെർ സ്റ്റുർമ് എന്ന ആനുകാലികത്തിൽ പ്രസിദ്ധീകരിച്ച അഭിവ്യഞ്ജനാത്മക (expresionist) കഥകളിലൂടെയാണ് ഡോബ്ലിൻ സാഹിത്യവൃത്തത്തിൽ ശ്രദ്ധേയനായത്. ഈ കഥകൾ 1913-ൽ ''ഡീ എർമോർഡങ് എയ്നെർ ബട്ടർബ്ലയും'' എന്ന പേരിൽ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തി. [[ഇന്ദ്രിയം|ഇന്ദ്രിയ]] അവബോധങ്ങൾ കലാസുഭഗമായി ആവിഷ്കരിക്കുകയാണ് എക്സ്പ്രഷനിസ്റ്റിന്റെ മുഖ്യധർമമെന്ന് ഡോബ്ലിൻ വിശ്വസിച്ചിരുന്നു. 1920-ൽ ഷുറ്റ്സ് വെർ ബെൻഡ് ഡോയ്ഷെർ ''ഷ്റിഫ്റ്റ്സ് സെല്ലർ അസോസിയേഷൻ ഒഫ് ജർമൻ റൈറ്റേഴ്സിൽ'' അംഗമായി. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധകാലത്ത്]] [[ജർമൻ]] [[സൈന്യം|സൈന്യത്തിലെ]] മെഡിക്കൽ ഓഫീസറായിരുന്ന ഡോബ്ലിൻ യുദ്ധമുന്നണിയിൽ സേവനമനുഷ്ഠിച്ചു. നോവൽ രചനയ്ക്ക് സൈനികസേവനം തടസ്സമായില്ല. 1920-ൽ ''വാലൻ സ്റ്റീൻ'' എന്ന ചരിത്രനോവൽ പുറത്തുവന്നു. വിഷാദാത്മകമായ ഒരു ഭവിഷ്യദ്ദർശനം കാഴ്ചവയ്ക്കുന്ന നോവലാണ് ''സെർജ്, മീർ ഉൺ ജൈജാന്റൻ (1924)''. സാങ്കേതിക വിദഗ്ധർവിദഗ്ദ്ധർ ഭരണം കൈയാളുന്ന ഒരു വ്യവസ്ഥിതിയിൽ [[പ്രകൃതി|പ്രകൃതിയും]] [[മനുഷ്യൻ|മനുഷ്യനും]] തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നതായിട്ടാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.
==ഏറ്റവും മികച്ച നോവൽ==
1929-ൽ പ്രസിദ്ധീകരിച്ച ''ബർലിൻ അലക്സാണ്ടർപ്ലാറ്റ്സ്'' ആണ് ഡോബ്ലിന്റെ ഏറ്റവും മികച്ച നോവലായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. വിവിധ വീക്ഷണങ്ങളിലൂടെ ബർലിനെ നോക്കിക്കാണുന്ന നോവലിസ്റ്റ് പലപ്പോഴും ഇംഗ്ലീഷ് നോവലിസ്റ്റായ ജെയിംസ് ജോയിസിന്റെ സ്വാധീനത്തിൽപ്പെടുന്നതു കാണാം. അലക്സാണ്ടർപ്ലാറ്റ്സിനെ കേന്ദ്രീകരിച്ചുള്ള ഒരു ചെറിയ വൃത്തത്തിനുള്ളിലാണ് ക്രിയാവ്യാപാരം അരങ്ങേറുന്നത്. സൈനികരുടെ [[ഗാനം|ഗാനങ്ങൾ]], [[കാലാവസ്ഥ|കാലാവസ്ഥാ]] പ്രവചനങ്ങൾ, തെരഞ്ഞെടുപ്പു പ്രസംഗങ്ങൾ, കമ്പോളനിലവാരാവലോകനങ്ങൾ തുടങ്ങിയവയുടെ അവതരണത്തിലൂടെ ബർലിന്റെ മെട്രോപൊളിറ്റൻ അന്തരീക്ഷം പ്രത്യക്ഷവത്കരിക്കാൻ നോവലിസ്റ്റ് പ്രത്യേകം ശ്രദ്ധിക്കുന്നതായി കാണാം.
"https://ml.wikipedia.org/wiki/ആൽഫ്രെഡ്_ഡോബ്ലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്