"ആൽപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 25:
ആ‌ൽപ്സിന്റെ ഉയരവും വലിപ്പവും യൂറോപ്പിന്റെ കാലാവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. 3400 മീറ്റർ വരെ ഉയരത്തിൽ [[ibex|ഐബെക്സ്]] പോലുള്ള മൃഗങ്ങൾ കാണപ്പെടുന്നു. [[Edelweiss|എഡൽവൈസ്]] പോലുള്ള സസ്യങ്ങൾ അധികം ഉയരമില്ലാത്ത പാറകൾ നിറഞ്ഞ പ്രദേശങ്ങളിലും ഉയരമുള്ള സ്ഥലങ്ങളിലും കാണപ്പെടുന്നുണ്ട്. [[Paleolithic|പ്രാചീന ശിലായുഗത്തിൽ]] തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു. ഉദ്ദേശം 5000 വർഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെറ്റുന്ന മഞ്ഞിൽ പെട്ടുപോയ ഒരു [[Ötzi the Iceman|മനുഷ്യശരീരം]] 1991-ൽ ഓസ്ട്രിയയും ഇറ്റലിയും തമ്മിലുള്ള അതിർത്തിപ്രദേശത്ത് കണ്ടെത്തപ്പെടുകയുണ്ടായി. [[Hannibal|ഹാനിബാൾ]] ഒരുപറ്റം ആനകളുമായി ആൽപ്സ് മുറിച്ചുകടന്നിട്ടുണ്ടാവാം എന്ന് കരുതപ്പെടുന്നു. 1800-ൽ [[Napoleon Bonaparte|നെപ്പോളിയൺ]] മലനിരകളിലെ ഒരു ചുരത്തിലൂടെ 40,000 പേരുള്ള സൈന്യവുമായി കടക്കുകയുണ്ടായി. പതിനെട്ടും പ‌ത്തൊൻപതും നൂറ്റാണ്ടുകളിൽ ഇവിടെ പരിസ്ഥിതിപ്രേമികളും എഴുത്തുകാരും കലാകാരന്മാരും (പ്രത്യേകിച്ച് [[Romanticism|കാല്പനികതാവാദികൾ]]) എത്തിയതിനെത്തുടർന്ന് [[golden age of alpinism|ആൽപൈനിസത്തിന്റെ സുവർണ്ണകാലം ആരംഭിച്ചു]]. മലകയറ്റക്കാർ കൊടുമുടികൾ കീഴടക്കാനും ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് [[Third Reich|ജർമനി]] സ്വിറ്റ്സർലാന്റ്, ലിച്ചൻസ്റ്റൈൻ എന്നിവ ഒഴികെയുള്ള ആൽപൈൻ രാജ്യങ്ങൾ കീഴടക്കുകയുണ്ടായി. ബവേറിയൻ ആൽപ്സിൽ [[Adolf Hitler|അഡോൾഫ് ഹിറ്റ്ലർക്ക്]] ഒരു [[Berghof (residence)|താമസസൗകര്യത്തോടുകൂടിയ]] ഒരു നിയന്ത്രണസംവിധാനം ഉണ്ടായിരുന്നു.
 
കൃഷി, ചീസ് നിർമാണംനിർമ്മാണം, മരപ്പണി എന്നിവ ഇപ്പോഴും ആൽപ്സിലെ ഗ്രാമങ്ങളിലുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിനോദസഞ്ചാരത്തിൽ വലിയ വർദ്ധനയാണുണ്ടായത്. ഇതാണ് ഇപ്പോൾ ഈ പ്രദേശത്തെ പ്രധാന വരുമാനമാർഗ്ഗം. [[Winter Olympic Games|ശീതകാല ഒളിമ്പിക്സ്]] സ്വിറ്റ്സർലാന്റ്, ഫ്രാൻസ്, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങളുടെ ആ‌ൽപ്സ് പ്രദേശത്ത് നടത്തപ്പെട്ടിട്ടുണ്ട്. 1.4 കോടി ആൾക്കാർ ഇവിടെ സ്ഥിരമായി താമസിക്കുന്നുണ്ട്. 12 കോടി ആൾക്കാർ വർഷം തോറും ഈ പ്രദേശം സന്ദർശിക്കുന്നുമുണ്ട്. <ref name = "Chatré8">Chatré, Baptiste, et. al. (2010), 8</ref>
 
=അതിർത്തികൾ=
"https://ml.wikipedia.org/wiki/ആൽപ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്