"ആംഗ്ലിക്കൻ സഭാ കൂട്ടായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിലെ ആംഗ്ലിക്കൻ സഭ' പ്രത്യേക വിഭാഗമാക്കുന്നു
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 15:
 
==ഇന്ത്യയിൽ==
ആംഗ്ലിക്കൻസഭയുടെ പ്രവർത്തനം പതിനേഴാം ശതകത്തിന്റെ പ്രാരംഭത്തിൽത്തന്നെ ഇന്ത്യയിൽ ആരംഭിച്ചു. ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ഉദ്യോഗസ്ഥൻമാരായി ഇന്ത്യയുടെ പലഭാഗങ്ങളിൽ താമസിച്ചിരുന്ന ഇംഗ്ലീഷുകാർക്ക് മതകർമങ്ങൾ നടത്തിക്കൊടുക്കുന്നതിന് ആംഗലേയ പുരോഹിതൻമാർ കമ്പനിയുടെ ചാപ്ളേന്മാരായി നിയമിക്കപ്പെട്ടു. [[സൂറത്ത്]], [[ചെന്നൈ]], [[മുംബൈ]], [[കൊൽക്കത്ത]] എന്നിവിടങ്ങളിൽ യഥാക്രമം 1614, 1647, 1661, 1690 എന്നീ വർഷങ്ങളിൽ പുരോഹിതൻമാർ നിയമിതരായി. ഇംഗ്ലീഷുകാരുടെ ആത്മീയാവശ്യങ്ങൾ നടത്തിക്കൊടുക്കുന്നതിനു മാത്രമേ അവർക്ക് ഉത്തരവാദിത്വമുണ്ടായിരുന്നുള്ളുവെങ്കിലുംഉത്തരവാദിത്തമുണ്ടായിരുന്നുള്ളുവെങ്കിലും ചില പുരോഹിതൻമാർ അങ്ങിങ്ങായി മതാധ്യാപനത്തെ ലക്ഷ്യമാക്കി വിദ്യാലയങ്ങൾ ആരംഭിക്കുകയുണ്ടായി. തുറമുഖപ്പട്ടണങ്ങളിൽ മാത്രമല്ല, ഇംഗ്ലീഷുകാർ താമസിച്ചിരുന്ന ഉൾനാടുകളിലും (ഉദാ. കാൺപൂർ, ബഹറൻപൂർ, ആഗ്ര, തിരുനെൽവേലി) ചാപ്ളേൻമാർ നിയമിക്കപ്പെട്ടു. തന്നെയുമല്ല സുവിശേഷസംഘടനകളായ എസ്.പി.സി.കെ. (Society for the Propagation of Christian Knowledge), എസ്.പി.ജി. (Soceity for the Propagation of Gospel) മുതലായവ പതിനെട്ടാം ശതകം മുതലും സി.എം.എസ്. (ചർച്ച് മിഷൻ സൊസൈറ്റി) പത്തൊമ്പതാം ശതകത്തിലും ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു. 1771-ൽ പാളയംകോട്ടയിൽ ക്രിസ്തുമതം സ്വീകരിച്ചവർ ചേർന്നുണ്ടായ ആംഗ്ലിക്കൻ സഭ രൂപമെടുത്തു. സഭയിലെ ഒരു പ്രമുഖനായിരുന്ന സത്യനാഥൻ 1790-ൽ ആംഗ്ളിക്കൻ പൗരോഹിത്യം സ്വീകരിച്ചു. 1805-ൽ അവിടെ ആയിരക്കണക്കിനു ഭാരതീയർ ആംഗ്ലിക്കൻ സഭയിൽ ചേരുകയുണ്ടായി. ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ചാപ്ളേനായിരുന്ന ഹെന്റി മാർട്ടിൻ സുവിശേഷപ്രചരണാർഥം അക്ഷീണം പ്രവർത്തിച്ചവരുടെ കൂട്ടത്തിൽപ്പെടുന്നു.
 
ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ചാർട്ടർ 1813-ൽ പുതുക്കിയതോടുകൂടിയാണ് ഇന്ത്യയിൽ ബിഷപ്പിനെ അയയ്ക്കുവാൻ വ്യവസ്ഥയുണ്ടായത്. ഒന്നാമത്തെ ബിഷപ്പായ മിഡിൽട്ടൺ 1814-ൽ ഇന്ത്യയും ഓസ്ട്രേലിയയും പൂർവദ്വീപുകളും ചേർന്ന രാജ്യങ്ങളുടെയും ബിഷപ്പായി നിയമിതനായി. ഇദ്ദേഹത്തിന്റെ ആസ്ഥാനം കൊൽക്കത്തയായിരുന്നു; പിന്നീട് ചെന്നൈ (1835), മുംബൈ (1837) തുടങ്ങിയ സ്ഥലങ്ങളിലും. 1877-ൽ തിരുവിതാംകൂർ-കൊച്ചിയെയും ഒരു മഹായിടവകയായി തിരിച്ച് ബിഷപ്പിന്റെ ഭരണത്തിൻകീഴിലാക്കി.
"https://ml.wikipedia.org/wiki/ആംഗ്ലിക്കൻ_സഭാ_കൂട്ടായ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്