"അഭിനയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 30 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q222749 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 11:
മതപരമായ ആചാരാനുഷ്ഠാനങ്ങളോടു ബന്ധപ്പെട്ടാണ് ഭാരതീയ അഭിനയവേദി വികാസം പ്രാപിച്ചിട്ടുള്ളത്. എ.ഡി. 2-ാം ശതകത്തോടുകൂടി ഭാരതീയ അഭിനയവേദി ഗണ്യമായി വികസിച്ചു. അഭിനയത്തിന്റെ ധർമത്തെയും ഘടകങ്ങളെയും സങ്കേതങ്ങളെയും പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളും പ്രാചീനകാലത്തുതന്നെ ഇന്ത്യയിൽ ഉണ്ടായി. വേദങ്ങളുടെ കാലത്തുതന്നെ ഇന്ത്യയിൽ വികാസം പ്രാപിച്ചുകഴിഞ്ഞിരുന്ന വൈദിക പാരമ്പര്യത്തിന്റെ ഭാഗമായ മാർഗി സമ്പ്രദായത്തിനുപുറമേ ദേശി എന്നൊരു സമ്പ്രദായംകൂടി കലയിൽ ഉണ്ടെന്ന് [[നാട്യശാസ്ത്രം]] തന്നെ സൂചിപ്പിക്കുന്നു്. പുരാതനമായ ഒരു സംയുക്ത പാരമ്പര്യത്തിൽ നിന്നാണ് ഭാരതീയാഭിനയം രൂപം കൊണ്ടത്. താരതമ്യേന പഴക്കം കുറഞ്ഞതെങ്കിലും ഇതിനോടു സാദൃശ്യമുള്ള ഒരഭിനയപാരമ്പര്യം ചൈനയിലും ജപ്പാനിലും ആവിർഭവിച്ചു. യൂറോപ്പിലെ അഭിനയ പാരമ്പര്യത്തിന് അടിസ്ഥാനമിട്ടത് ഗ്രീസാണ്. നാടകചിന്ത ഗ്രീസിലും വികാസം പ്രാപിച്ചു. [[അരിസ്റ്റോട്ടിൽ]] പോലും അഭിനയത്തിന്റെ വിശദാംശങ്ങളെ കുറിച്ചു പ്രതിപാദിച്ചിട്ടില്ല. എങ്കിലും അഭിനയസങ്കേതത്തിൽ ഭാരതീയ അഭിനയവേദിയെപ്പോലെ വിപുലവും വിശാലവുമായ ശാസ്ത്രീയവീക്ഷണം പുലർത്തുവാൻ അവയ്ക്കു കഴിഞ്ഞിട്ടില്ല.ഇന്ത്യയിൽ ഓരോ വിശദാംശവും പരീക്ഷിക്കപ്പെടുകയും ചർച്ചാവിഷയമാക്കുകയും ചെയ്തു. അഭിനയകലയിൽ വിദഗ്ദ ശിക്ഷണം നൽകാനുള്ള പദ്ധതികളും സംവിധാനങ്ങളും പ്രാചീനകാലത്തുതന്നെ ഉണ്ടായി.ഭാരതീയ അഭിനയകല മൊത്തത്തിൽ സ്വതന്ത്രവും തികച്ചും ഭാരതീയവുമായ സങ്കല്പങ്ങൾ ഉൾക്കൊണ്ട് വികസിച്ചിട്ടുള്ളതാണ്. ഭാരതീയദൃശ്യകലാവേദിയിലെ അഭിനയപ്രധാനമായ കലാരൂപങ്ങളുടെ എല്ലാം സാങ്കേതികാടിസ്ഥാനം മൌലികമായി ഒന്നുതന്നെയാണ്.
 
ഭാരതീയദൃശ്യകലാവേദിയിലെ ക്ളാസിക് കാലഘട്ടം ഏതാണ്ട് 8-ഉം 11-ഉം ശ-ങ്ങൾക്കിടയിൽ വികാസത്തിന്റെ പരമകാഷ്ഠയെപ്രാപിച്ചിരിക്കുന്നു. 14-ാം ശ.-ത്തോടുകൂടി അത് തകർച്ചയിലേക്ക് വഴുതിവീണു. ഈ കാലഘട്ടങ്ങൾക്കിടയിൽ ഭാവോജ്വലങ്ങളായ നിരവധി കലാസൃഷ്ടികൾക്കും ആകർഷകങ്ങളായ വിവിധ കലാശൈലികൾക്കും രൂപം നല്കുവാനും ആശയാദർശങ്ങൾക്ക് പ്രചാരം നല്കുവാനും അതിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹികവും സദാചാരപരവുമായ മൂല്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ആയിരുന്നു ഇക്കാലമത്രയും അതു നിലകൊണ്ടിരുന്നത്. സാധാരണക്കാർക്ക് അപ്രാപ്യവും ദുർഗ്രഹവുമായിരുന്ന കലാരൂപങ്ങൾ നിഷ്കൃഷ്ടമായ ശിക്ഷണം ലഭിച്ചിട്ടുള്ള അഭിനേതാക്കളും രംഗശില്പികളും ചേർന്ന് അവതരിപ്പിച്ചു. ഇവ കണ്ട് ആസ്വദിക്കുന്നതിനും ഒരുവക ശിക്ഷണം തന്നെ ആവശ്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കാലത്തിന്റെ ആവശ്യം എന്ന നിലയിൽ ഉരുത്തിരിഞ്ഞതാണ് ഭരതമുനിയുടെ നാട്യശാസ്ത്രം. ക്ളാസിക് കാലഘട്ടത്തിലെ ഭാരതീയ ദൃശ്യകലാവേദിയുടെയും അഭിനയസമ്പ്രദായങ്ങളുടെയും വിപുലമായ വളർച്ചയും വികാസവും പ്രകാശിപ്പിക്കുന്ന മഹത്തായ ഒരു ലക്ഷണഗ്രന്ഥമാണിത്. ഭാരതീയ ക്ളാസിക് അഭിനയകലയുടെ ഉദാത്തമായ സംഭാവനകളിൽ ഒന്നായി നിലകൊള്ളുന്ന നാട്യശാസ്ത്രത്തിന് സമാനമായ മറ്റൊരു ലക്ഷണഗ്രന്ഥം ലോകദൃശ്യകലാരംഗത്ത് ഇന്നുവരെ ഉണ്ടായിട്ടില്ല. രംഗവേദിയുടെ ശില്പശൈലിതൊട്ട് നൃത്തം, നൃത്യം, നാടകാഭിരൂപകങ്ങൾ എന്നിവയുടെ അവതരണത്തിൽ ദീക്ഷിക്കേണ്ട എല്ലാ കാര്യങ്ങളുടെയും സൂക്ഷ്മാംശംവരെ ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അഭിനയത്തിൽ വിവിധവികാരങ്ങൾ പ്രകടിപ്പിക്കേണ്ട വിധങ്ങളെക്കുറിച്ചും ശബ്ദം, പ്രകാശം, വർണം, ചമയങ്ങൾ എന്നിവയുടെ ഉപയോഗത്തെപ്പറ്റിയും വിശദമായ നിർദേശങ്ങൾനിർദ്ദേശങ്ങൾ ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. അഭിനയകല പ്രാചീനഭാരതത്തിൽ എത്രമാത്രം വികാസം പ്രാപിച്ചിരുന്നു എന്നതിന് ഈ കൃതി സാക്ഷ്യം വഹിക്കുന്നു.
 
==നിർവചനങ്ങൾ==
വരി 76:
മേൽ വിവരിച്ച ഉപാംഗങ്ങളുടെ വ്യാപാരാദികൾ സാധകം ചെയ്തു സ്വായത്തമാക്കിയശേഷം സ്വാഭാവികം, പ്രസന്നം, രക്തം, ശ്യാമം എന്നീ നാലുവിധം മുഖരാഗങ്ങളെ അതതു സന്ദർഭത്തിനും സ്ഥായിക്കും ആശയപ്രകാശനത്തിനും യോജിച്ചവിധം സമ്മേളിപ്പിച്ച് മുഖാഭിനയം നടത്തേണ്ടതാണ്.
 
കാവ്യത്തിന്റെയും നാട്യത്തിന്റെയും ആത്മാവായി കണക്കാക്കപ്പെട്ടിരിക്കുന്നത് രസമാണ്. ശൃംഗാരം, വീരം, കരുണം, ഹാസ്യം, അദ്ഭുതംഅത്ഭുതം, ഭയാനകം, ബീഭത്സം, രൌദ്രം, ശാന്തം എന്ന് ഒൻപതാണ് രസങ്ങൾ. ഇവയെ ആണ് നവരസങ്ങൾ എന്നു പറഞ്ഞുവരുന്നത്. ഇവയ്ക്കോരോന്നിനും പ്രത്യേകം സ്ഥായിഭാവമുണ്ട്. ഒരു രസത്തെ പ്രകടിപ്പിക്കുമ്പോൾ മറ്റുള്ള ഭാവങ്ങളെക്കൊണ്ട് അവയ്ക്ക് തടസ്സം വരാതെ നിർത്തുന്ന മനോവികാരങ്ങൾക്കാണ് സ്ഥായിഭാവം എന്നു പറയുന്നത്. ശൃംഗാരത്തിനു സ്ഥായിഭാവം രതി, കരുണത്തിനു ശോകം, ഹാസ്യത്തിനു ഹാസം, അദ്ഭുതത്തിനുഅത്ഭുതത്തിനു ആശ്ചര്യം, ഭയാനകത്തിനു ഭയം, ബീഭത്സത്തിനു ജുഗുപ്സ, രൌദ്രത്തിനു ക്രോധം, ശാന്തത്തിനു നിർവേദം എന്നീ ക്രമത്തിലാണ് സ്ഥായിഭാവം അഥവാ മനോവികാരങ്ങൾ നവരസാഭിനയത്തിൽ നിലനിർത്തേണ്ടത്. ഓരോ രസത്തിനു യോജിച്ചവിധമുള്ള ഉപാംഗക്രിയകളും ഉപയോഗിച്ചാണ് മുഖാഭിനയം പൂർണമാക്കുന്നത്. നോ: നവരസങ്ങൾ
 
'''2.മുദ്രാഭിനയം'''<br />[[File:ചതുർവിംശതി മുദ്രകൾ.png|thumb|ഹസ്തലക്ഷണദ്വീപിക പ്രകാരമുള്ള ചതുർവിംശതി മുദ്രകൾ]]
ശബ്ദഭാഷകൊണ്ട് ആശയം അന്യനെ ധരിപ്പിക്കുന്നതിന് നാക്ക്, പല്ല്, ചുണ്ട്, മൂക്ക്, കണ്ഠം എന്നിവ എപ്രകാരം ഉപകരിക്കുന്നുവോ അതുപോലെയാണ് മുദ്രാഭിനയത്തിന് അംഗുഷ്ടം, തർജനി, മധ്യമ, അനാമിക, കനിഷ്ഠിക എന്നീ അഞ്ചു കൈവിരലുകളും ഉപകാരപ്പെടുന്നത്. ഭാഷയ്ക്ക് അകാരാദി വ്യഞ്ജകാക്ഷരങ്ങൾ പോലെയാണ് ആംഗ്യഭാഷയ്ക്ക് ചതുർവിംശതി കൈമുദ്രകൾ. ഹസ്തലക്ഷണദീപിക എന്ന ശാസ്ത്രഗ്രന്ഥമനുസരിച്ചുള്ള ഇരുപത്തിനാലു പ്രധാനമുദ്രകളാണ് കേരളത്തിൽ പ്രചാരത്തിലുള്ളത്. പതാകം , മുദ്രാഖ്യം ,കടകം, മുഷ്ടി, കർത്തരീമുഖം , ശുകതുണ്ഡം , കപിത്ഥം , ഹംസപക്ഷം , ശിഖരം , ഹംസാസ്യം , അഞ്ജലി , അർധചന്ദ്രം , മുകുരം, ഭ്രമരം, സൂചിമുഖം, പല്ലവം, ത്രിപതാകം, മൃഗശീർഷം, സർപ്പശിരസ്സ്, വർധമാനകം, അരാളം, ഊർണനാഭം, മുകുളം, കടകാമുഖം എന്നിവയാണവ.
 
മേൽ വിവരിച്ച മുദ്രയെ ഒരു കൈകൊണ്ട് കാണിക്കുന്നതിന് അസംയുതമെന്നും രണ്ടു കൈകൊണ്ടു കാണിക്കുന്നതിന് സായുതമെന്നും പറഞ്ഞുവരുന്നു. ഇവ കൂടാതെ സമാനമെന്നും മിശ്രമെന്നും ചില വകഭേദങ്ങൾ കൂടിയുണ്ട്. ഒരേ മുദ്ര ഒന്നിലധികം വാക്കുകൾക്ക് ഉപയോഗിക്കുന്നതാണ് സമാനമുദ്ര. ഓരോ കൈയിലും വിഭിന്നമായ മുദ്രപിടിച്ച് വാക്കുകളും സംജ്ഞകളും പ്രകടിപ്പിക്കുന്നതാണ് മിശ്രമുദ്ര. കൈമുദ്രകളെ പൊതുവേ മൂന്നു പ്രകാരത്തിൽ തരംതിരിക്കാം: അനുകരണാത്മകം, വ്യഞ്ജകം, സാങ്കേതികം. ഏതെങ്കിലും ഒന്നിന്റെ രൂപത്തെയോ ഭാവത്തെയോ അനുകരിച്ച് കാണിക്കുന്നത് അനുകരണാത്മകവും ഏതെങ്കിലും ഒന്നിനെ വ്യഞ്ജിപ്പിച്ച് കാണിക്കുന്നത് വ്യഞ്ജകവും കേവലം സാങ്കേതികങ്ങളായവയെ കാണിക്കുന്നത് സാങ്കേതികവുമാകുന്നു. മുദ്രാപ്രകടനംകൊണ്ടു മാത്രം അർഥസംപുഷ്ടി ഉണ്ടാകയില്ല. ഒരർഥത്തിൽ മുദ്ര എന്നു പറഞ്ഞാൽ അടയാളം എന്നു മാത്രമാണ് അർഥം. മുദ്രയോടുകൂടി ഉപാംഗചലനങ്ങളും അംഗചലനങ്ങളും തത്തൽസ്ഥായിക്കും സന്ദർഭത്തിനും അർഥപ്രകാശത്തിനും യോജിപ്പിച്ച് പ്രവർത്തിപ്പിക്കേണ്ടതാണ്, എന്നാൽ മാത്രമേ അഭിനയം പൂർണമാകയുള്ളു (നോ: കൈമുദ്രകൾ). അതിനുള്ള ഒരു ശാസ്ത്രീയ നിർദേശംനിർദ്ദേശം ഇതാണ്:
 
'യതോ ഹസ്തസ്തതോ ദൃഷ്ടിഃ
വരി 103:
നടന്റെ ചമയവും വേഷഭൂഷാദികളും രംഗസജ്ജീകരണങ്ങളും ചേർന്നതാണ് ആഹാര്യം. പാത്രഭാവം ആവിഷ്കരിക്കാൻ ആവശ്യമായ പ്രാഥമിക ഉപാധികളാണ് ഇവ.
 
ഇപ്രകാരം ശരീരാവയവങ്ങൾകൊണ്ടും വാക്കുകൊണ്ടും വേഷഭൂഷാദികൾകൊണ്ടും സത്വംകൊണ്ടും കവിയുടെ അന്തർഗതമായ ആശയത്തെ വെളിവാക്കുന്ന ഒരു പ്രദർശനശൈലിയാണ് അഭിനയത്തിലുള്ളത്. 'അഭിനയ' ശബ്ദത്തിന്റെ ഒരു പര്യായമായ 'വ്യഞ്ജക'ത്തിലും ഈ ഭാവത്തെ ഊന്നിപ്പറയുന്നു. എന്തായാലും അഭിനയത്തിന്റെ എല്ലാ ഘടകങ്ങളും രസാഭിവ്യക്തിയെ ലക്ഷ്യമാക്കിക്കൊണ്ടായിരിക്കണം എന്ന് നിഷ്കർഷിക്കുന്നതിൽ നാട്യശാസ്ത്രകാരന്മാരെല്ലാവരും ഒരുപോലെ ശ്രദ്ധിച്ചിരുന്നു. അഭിനയസങ്കേതങ്ങളെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ വിവിധ പ്രദേശങ്ങളിൽ രൂപംകൊണ്ടിട്ടുള്ള ദൃശ്യകലാരൂപങ്ങൾ എല്ലാംതന്നെ നാട്യശാസ്ത്രപ്രോക്തങ്ങളായ നിർദേശങ്ങളുംനിർദ്ദേശങ്ങളും നിബന്ധനകളുമാണ് മൌലികമായി സ്വീകരിച്ചിട്ടുള്ളത്. കൂത്ത്, കൂടിയാട്ടം, കഥകളി, തുള്ളൽ, മോഹിനിയാട്ടം, ഭരതനാട്യം, യാത്ര, യക്ഷഗാനം, കുച്ചിപ്പുടി, കഥക്, മണിപ്പൂരി തുടങ്ങിയവയിലെല്ലാം ഉൾക്കൊള്ളുന്ന അഭിനയാംശം ഇത്തരത്തിലുള്ളതാണ്
==അംഗങ്ങൾ==
അഭിനയത്തിൽ ഭാഗഭാക്കാകുന്ന അംഗങ്ങൾ, ഉപാംഗങ്ങൾ, പ്രത്യംഗങ്ങൾ അവയുടെ ഫലപ്രദ ഉപയോഗം എന്നിവയെക്കുറിച്ച് നാട്യശാസ്ത്രം, അഭിനയ ദർപ്പണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടു്. [[ശിരസ്സ്]], [[കണ്ണ്]], [[പുരികം]], [[കവിൾ]], [[നാസിക]], [[ചുണ്ട്]], [[താടി]], [[കഴുത്ത്]], [[കൈ]], [[ഉരസ്സ്]] തുടങ്ങിയവയുടെ ചലന ഭേദങ്ങളും നിലകളും ചാരികൾ, ഗതികൾ തുടങ്ങിയ പദവിന്യാസ വിശേഷങ്ങളുമാണ് ഈ ഗ്രന്ഥങ്ങളിൽ മുഖ്യമായി വിവരിച്ചിട്ടുള്ളത്.
"https://ml.wikipedia.org/wiki/അഭിനയം" എന്ന താളിൽനിന്ന് ശേഖരിച്ചത്