"റെയർ എർത്ത് മൂലകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (യന്ത്രം നീക്കുന്നു: fi:Maametalli (strong connection between (2) ml:അപൂർവമൃത്തുകൾ and fi:Harvinaiset maametallit))
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
==രാസികവും ഭൗതികവുമായ ഗുണധർമങ്ങൾ==
 
അപൂർവമൃത്തുകളും അവയുടെ ഇതരയൌഗികങ്ങളും തമ്മിൽ രാസികവും ഭൌതികവും ആയ ഗുണധർമങ്ങളിൽ വിസ്മയാവഹമായ സാദൃശ്യമുണ്ട്. കൂടാതെ, ഖനിജങ്ങളിൽ ഇവയുടെ മിശ്രിതമാണ് പ്രായേണ കാണപ്പെടുന്നത്. ഗുണധർമസാദൃശ്യത്താൽ ഇവയുടെ പൃഥക്കരണം അടുത്തകാലം വരെ അതീവ ദുഷ്കരമായിരുന്നു. എന്നാൽ അയോൺ-വിനിമയം<ref>http://www.indianionexchange.com/</ref> (ion exchange), ലായകനിഷ്കർഷണം<ref>http://www.srsbiodiesel.com/SolventExtraction.aspx</ref> (solvent extraction) മുതലായ നൂതനവിശ്ലേഷണതന്ത്രങ്ങൾ ഉപയോഗിച്ച് ഈ യൌഗികങ്ങളെ അനായാസേന പരസ്പരം വേർതിരിച്ചെടുക്കാം എന്നായിട്ടുണ്ട്. ഈ 17 മൂലകങ്ങളുടേയും അണുക്കളുടെ ഇലക്ട്രോൺ വിന്യാസത്തിൽ കാണുന്ന ഒരു സവിശേഷത, അവയുടെ ഏറ്റവും പുറമേയുള്ള ഷെല്ലിൽ 2-ഉം തൊട്ടു പിന്നിലുള്ള ഷെല്ലിൽ 9-ഉം ഇലക്ട്രോണുകൾ വീതം ഉണ്ട് എന്നുള്ളതാണ്.അപൂർവമൃത്തുകളുടെ പരസ്പരസാദൃശ്യം ഇത്ര വർധിക്കുവാൻ കാരണവും ഇതുതന്നെയാണ്. അപൂർവമൃത്തുകളുടെ ക്ലോറൈഡുകളെ വിദ്യുദപഘടനത്തിന്<ref>http://www.nmsea.org/Curriculum/7_12/electrolysis/electrolysis.htm</ref> (electrolysis) വിധേയമാക്കിയും, ആൽക്കലി ലോഹങ്ങൾ ചേർത്തു ചൂടാക്കിയും അതതു മൂലകങ്ങൾ നിർമിക്കാംനിർമ്മിക്കാം.
 
==വ്യാവസായിക പ്രയോജനങ്ങൾ==
 
അപൂർവമൃത്തുകളുടെ യൌഗികങ്ങൾക്കും മൂലകങ്ങൾക്കും അനേകം വ്യാവസായിക പ്രയോജനങ്ങൾ ഉണ്ട്. [[സീറിയം]], [[ഇരുമ്പ്]] എന്നിവയുടെ മിശ്രലോഹം, ഉരസുമ്പോൾ തീപ്പൊരി ഉണ്ടാക്കുന്നതിനാൽ, സിഗരറ്റ് ലൈറ്ററുകളിൽ ഫ്ലിന്റ്-ലോക്ക് ആയി ഉപയോഗിക്കുന്നു. ഗ്ലാസ്-കളിമൺ വ്യവസായങ്ങളിൽ പാത്രങ്ങൾക്കും മററും ചില പ്രത്യേകനിറം ഉണ്ടാക്കുന്നതിനും [[അക്ഷരം|അക്ഷരങ്ങളും]] ചിത്രങ്ങളും പതിപ്പിക്കാനുള്ള പ്രത്യേക രാസമിശ്രിതങ്ങൾ നിർമിക്കുന്നതിനുംനിർമ്മിക്കുന്നതിനും അപൂർവമൃത്തുകൾ ഉപയോഗിച്ചുവരുന്നുണ്ട്. [[ടെലിവിഷൻ]]‍, [[ലേസർ]] മുതലായ ആധുനികയന്ത്രങ്ങളിൽ ഇവ അത്യന്താപേക്ഷിതങ്ങളാണ്. കണ്ണടകൾക്കുപയോഗിക്കുന്ന ക്രൂക്സ് ഗ്ളാസ്സിൽ അപൂർവമൃത്തുകൾ ചേർക്കപ്പെടുന്നു. ഇവ അൾട്രാ വയലറ്റ് രശ്മികളെ അവശോഷണം ചെയ്യുകയും ദൃശ്യരശ്മികളെ കടത്തിവിടുകയും ചെയ്യും. പ്രസിയോഡൈമിയവും നിയോഡൈമിയവും ഇതിന് വിശേഷിച്ചും ഉപകരിക്കുന്നു. മൈക്രൊവേവ് കുഴലുകൾ, വൈദ്യുതമോട്ടോറുകൾ, ഉച്ചഭാഷിണികൾ എന്നിങ്ങനെയുള്ള ഉപകരണങ്ങളിൽ അപൂർവമൃത്‌ലോഹങ്ങളും കോബാൾടും അടങ്ങിയ പ്രത്യേകതരം [[കാന്തം|കാന്തങ്ങൾ]] ഉപയോഗിക്കുന്നു. പ്രവർത്തനശേഷിയും ആയുർദൈർഘ്യവുമുള്ള ഉത്കൃഷ്ടങ്ങളായ അനേകം ഉത്പ്രേരകങ്ങൾ അപൂർവമൃത്തുകളിൽനിന്ന് ഉണ്ടാക്കപ്പെടുന്നു.
 
==കേരളത്തിൽ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2280158" എന്ന താളിൽനിന്ന് ശേഖരിച്ചത്