"അധ്യാപകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 81 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q37226 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 19:
[[ലോകചരിത്രം|ലോകചരിത്രത്തിന്റെ]] പ്രാരംഭത്തിൽ അധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല. തന്മൂലം അന്ന് അധ്യാപകർ എന്ന ഒരു പ്രത്യേകവർഗം ഉണ്ടായിരുന്നില്ല. പൌരോഹിത്യവും അധ്യാപനവും ഒരുമിച്ചു കൊണ്ടുപോവുകയായിരുന്നു അന്നത്തെ സമ്പ്രദായം. പുരാതന [[യഹൂദർ|യഹൂദ]] പുരോഹിതന്മാർ ഇതിന് ദൃഷ്ടാന്തമാണ്. പ്രാചീന [[ഈജിപ്റ്റ്|ഈജിപ്റ്റിൽ]] രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസാർഥം ചില ഉദ്യോഗസ്ഥന്മാരെ പ്രത്യേകം നിയോഗിച്ചിരുന്നു. സ്പാർട്ടായിൽ തിരഞ്ഞെടുക്കപ്പെട്ട ചില പൌരന്മാരാണ് അധ്യാപനം നടത്തിയിരുന്നത്. എന്നാൽ [[ഏഥൻസ്|ഏഥൻസിൽ]] തദ്ദേശീയർക്കു പുറമേ വിദേശീയരും [[അടിമ|അടിമകളും]] അത് നിർവഹിച്ചിരുന്നു. പ്രതിഫലം വാങ്ങിക്കൊണ്ട് ആദ്യമായി അധ്യാപനം നടത്തിയിരുന്നത് ആഥൻസിലെ സോഫിസ്റ്റുകളാണ്. ആധ്യാത്മികകാര്യത്തിന് പ്രാധാന്യം കല്പിച്ചിരുന്ന പ്രാചീനജനത മതപുരോഹിതന്മാരെ അധ്യാപകരായി അംഗീകരിച്ചു. [[ബുദ്ധൻ]], [[ക്രിസ്തു]], [[മുഹമ്മദ്|മുഹമ്മദ്നബി]] മുതലായ മഹാന്മാർ അധ്യാപകന്മാരായിരുന്നു. ആദിമവർഗക്കാരിൽ പല കൂട്ടരിലും പ്രത്യേകം അധ്യാപകവിഭാഗം ഇല്ലായിരുന്നു. കുടുംബത്തിലെ പുരുഷന്മാർ തൊഴിലും ഭാഷയും അഭ്യസിപ്പിക്കുക എന്നതായിരുന്നു അവർക്കിടയിലെ പതിവ്. മധ്യകാലഘട്ടത്തിൽ പാശ്ചാത്യരാജ്യങ്ങളിൽ അധ്യാപകവൃത്തിയിലേർപ്പെട്ടിരുന്നത് ക്രൈസ്തവ പുരോഹിതന്മാരായിരുന്നു. നവോത്ഥാനത്തോടുകൂടി അതുവരെ പുരോഹിതന്മാരുടെ കുത്തകയായിരുന്ന അധ്യാപനകർമം മറ്റുള്ളവരും ഏറ്റെടുത്തു തുടങ്ങി. അന്ന് മുതൽക്കാണ് യൂറോപ്പിൽ ഒരു പ്രത്യേക അധ്യാപകവർഗം ഉരുത്തിരിഞ്ഞുവന്നത്.
[[File:Jewish Children with their Teacher in Samarkand cropped.jpg|thumb|250px|right|അധ്യാപകനും ജൂതകുട്ടികളും]]
[[ഇന്ത്യ|ഇന്ത്യയിൽ]] പണ്ട് [[ഗുരുകുലവിദ്യാഭ്യാസം|ഗുരുകുലവിദ്യാഭ്യാസമാണ്]] നിലവിലുണ്ടായിരുന്നത്. അധ്യാപനം നടത്തിയിരുന്നവർ ഋഷികളും ഋഷിതുല്യരുമായിരുന്നു. ആധ്യാത്മികാചാര്യൻമാരായിരുന്ന അവർ തന്നെയാണ് അധ്യേതാക്കൾക്കു ഭൌതികവിദ്യാഭ്യാസവും നല്കിയിരുന്നത്. വിദ്യാഭ്യാസത്തിന്റെ പരമലക്ഷ്യം അധ്യാത്മജ്ഞാനമാണെന്നും വിജ്ഞാനം അതിലേക്കുള്ള മാർഗങ്ങളാണെന്നും വിശ്വസിക്കപ്പെട്ടിരുന്നതുകൊണ്ടാണ് ആധ്യാത്മികാചാര്യന്മാരെ അധ്യാപകരായി സമൂഹം അംഗീകരിച്ചത്. ഇന്ത്യയിൽ ബൌദ്ധ-ജൈനകാലഘട്ടത്തിൽ ഭൌതികവിദ്യാഭ്യാസം നിർവഹിക്കുന്നതിന് ഒരു പ്രത്യേക വർഗംതന്നെ ഉടലെടുത്തു. [[നളന്ദ]], [[തക്ഷശില]] മുതലായവ ബൌദ്ധകാലഘട്ടത്തിലെ വിഖ്യാത വിദ്യാഭ്യാസകേന്ദ്രങ്ങളായിരുന്നു. ഇന്ത്യയിൽ മുഗൾഭരണകാലത്ത് [[മദ്രസ|മദ്രസകളിൽ]] മതപുരോഹിതന്മാരും മതപണ്ഡിതന്മാരും അധ്യാപനം നടത്തിയിരുന്നു. ശില്പകലയും ഇതര കലകളും പ്രായോഗിക പരിശീലനത്തിലൂടെ വിദഗ്ധൻമാരിൽനിന്ന്വിദഗ്ദ്ധൻമാരിൽനിന്ന് അഭ്യസിക്കുവാൻ കളം ഒരുക്കിയത് മതശാലകളാണ്. എങ്കിലും വിദ്യാഭ്യാസം സാർവത്രികമായിരുന്നില്ല. അതു സാർവത്രികമായതോടെയാണ് ''അധ്യാപകൻ'' എന്ന ഒരു പുതിയ വർഗം പ്രത്യേകമായി രൂപംകൊണ്ടത്. ക്രമേണ ഒരു അധ്യാപകൻ മാത്രമുള്ള പാഠശാലകൾ ആവിർഭവിച്ചു. കുടിപ്പള്ളിക്കൂടങ്ങൾ അഥവാ എഴുത്തുപള്ളികൾ എന്നാണ് കേരളത്തിൽ അവയെ വിളിച്ചിരുന്നത്. ആശാൻ അഥവാ എഴുത്തശ്ശൻ (എഴുത്തച്ഛൻ) എന്ന പേരിൽ അധ്യാപകൻ അറിയപ്പെട്ടിരുന്നു. വിദ്യാഭ്യാസത്തിനായി കുട്ടികൾ അധികം വന്നുതുടങ്ങിയതോടെ ബഹ്വധ്യാപകവിദ്യാലയങ്ങൾ സ്ഥാപിതങ്ങളായി. അങ്ങനെ അധ്യാപകസമൂഹവും വികസിതമായി.
 
==അധ്യാപക പദവി==
വരി 39:
അധ്യാപകന്റെ കർത്തവ്യങ്ങൾ പലതാണ്. വിദ്യാർഥികളുടെ ശാരീരികവും മാനസികവും സാമ്പത്തികവും സാമൂഹികവും ജാതിപരവും മതപരവും ആയ പരിഗണനകൾ കൂടാതെ അവരോട് നിഷ്പക്ഷമായി പെരുമാറണം. ഓരോ വിദ്യാർഥിയുടെയും വ്യക്തിത്വ വ്യത്യാസത്തെ കണക്കിലെടുത്ത് ആവശ്യങ്ങൾക്കനുസരണമായി പ്രവർത്തിച്ച് ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി, ബുദ്ധിപരവും സർഗാത്മകവും ആത്മപ്രകാശനപരവുമായ സിദ്ധികൾ പുഷ്ടിപ്പെടുത്തുന്നതിന് അവരെ പ്രോത്സാഹിപ്പിക്കണം. രക്ഷാകർത്താക്കളുടെ അടിസ്ഥാനോത്തരവാദിത്വത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത് അവരോട് സഹകരിച്ച് ഓരോ വിദ്യാർഥിയുടെയും സ്വഭാവ രൂപവത്കരണത്തിന് ശ്രമിക്കണം.
 
അക്രമണാസക്തി, കലഹപ്രിയം, അപക്വവ്യക്തിത്വം ഇവയുള്ള അധ്യാപകൻ തന്റെ കീഴിൽ ശിക്ഷണത്തിന് വിധേയരാകുന്നവരുടെ മാനസിക വളർച്ചയെ മുരടിപ്പിക്കുന്നു. ധൈര്യം, [[ഭാവന]], [[അച്ചടക്കം]], സഹിഷ്ണുത, ക്ഷമാശീലം, സമർപ്പണമനോഭാവം, കർത്തവ്യബോധം, സ്വയം ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ ഉറച്ച നില സ്വീകരിക്കൽ എന്നിവയിൽ നിപുണനായ അധ്യാപകൻ വിദ്യാർഥികൾക്ക് അനുകരണീയമായ മാതൃകയായിത്തീരുന്നു. നിലവിലുള്ള കാലഘട്ടത്തിന്റെ സവിശേഷതകളെ കണക്കിലെടുത്തുകൊണ്ട് അധ്യാപകൻ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്. സമൂഹത്തിന്റെ ഉന്നതിക്ക് നിദാനമായ കാര്യങ്ങൾ തന്റെ കഴിവനുസരിച്ച് സമർപ്പണമനോഭാവത്തോടെ ചെയ്യാനുള്ള സന്നദ്ധത അദ്ദേഹത്തിന് ഉണ്ടായിരിക്കണം. ജനാധിപത്യത്തെ കാത്തു ശക്തിപ്പെടുത്തുകയും പൌരന്മാരെ സ്വാശ്രയശീലമുള്ളവർ ആക്കുകയുമാണ് ആധുനികഭരണസംവിധാനത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യങ്ങൾ. ഈ ലക്ഷ്യപ്രാപ്തിക്കു വേണ്ടതായ അറിവും വൈദഗ്ധ്യവുംവൈദഗ്ദ്ധ്യവും ജനലക്ഷങ്ങളിൽ വളർത്തിയെടുക്കുന്നതിന് അധ്യാപകൻ മാർഗനിർദേശംമാർഗനിർദ്ദേശം നൽകണം. ജനായത്തസംവിധാനത്തിന്റെ ഉത്കൃഷ്ടവശങ്ങളെപ്പറ്റി അറിവും, അതിനോട് തനിക്കുള്ള കടമയെക്കുറിച്ചുള്ള യാഥാർഥ്യബോധവും അദ്ദേഹത്തിന് ഉണ്ടായിരിക്കണം. ലോകജനതയോടും അവരുടെ സംസ്കാരത്തോടും സഹാനുഭൂതി പ്രകടിപ്പിച്ച് രാഷ്ട്രങ്ങളിലെ ജനകോടികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനുംവേണ്ടി പ്രവർത്തിച്ച് ഏകലോകചിന്താഗതി വളർത്തിയെടുക്കാനും അധ്യാപകർ സദാസന്നദ്ധരായിരിക്കണം.
 
==അവലംബം==
"https://ml.wikipedia.org/wiki/അധ്യാപകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്