"ആഴമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 21 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q810826 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 1:
{{prettyurl|Bathymetry}}
[[File:AYool topography 15min.png|thumb|250px|right|ആധുനീകആധുനിക അഗാധതാമാപിനി]]
 
[[കടൽ|കടലുകളുടെ]] ആഴം അളന്നു തിട്ടപ്പെടുത്തുകയും ആഴമനുസരിച്ചു കടൽത്തറയുടെ ആകൃതി വിശദമാക്കുന്ന ചാർട്ടുകളും മാനചിത്രങ്ങളും (maps) നിർമിക്കുകയുംനിർമ്മിക്കുകയും ചെയ്യുന്ന സമുദ്ര വിജ്ഞാനീയശാഖയെ '''അഗാധതാമാപനം''' എന്ന പേരിൽ അറിയപ്പെടുന്നു.
 
സാധാരണയായി കടലിന്റെ ആഴം കരയിൽനിന്ന് അകലുന്തോറും വർധിച്ചുവരുന്നുവർദ്ധിച്ചുവരുന്നു; കടലിന്റെ പല ഭാഗങ്ങളിലെയും ആഴം വ്യത്യസ്തവുമാണ്. സ്ഥലമണ്ഡലത്തിന്റെ (Lithosphere)<ref>[http://www.wisegeek.com/what-is-the-lithosphere.htm സ്ഥലമണ്ഡലത്തിന്റെ (Lithosphere)]</ref> മൂന്നിരട്ടി വിസ്താരമുള്ള കടൽത്തറകളുടെ ആഴം വ്യക്തമായി നിർണയിക്കുക സുകരമല്ല; അതുപോലെ തന്നെ അവയുടെ സ്ഥലാകൃതി (Topography)<ref>[http://www.nationsencyclopedia.com/Asia-and-Oceania/India-TOPOGRAPHY.html സ്ഥലാകൃതി (Topography)]</ref> നിർണയിക്കുക എന്നതും. എന്നാൽ കടലിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിന് ആഴം അറിയേണ്ടത് അത്യാവശ്യമാണ്. കൃത്യമായി ആഴം രേഖപ്പെടുത്തുന്നതു കപ്പലുകളെ അപകടത്തിൽനിന്നു രക്ഷപ്പെടുവാൻ വളരെയധികം സഹായിക്കുന്നു. ഓരോ കപ്പലും പ്രയാണമാർഗത്തിലെപ്രയാണമാർഗ്ഗത്തിലെ ആഴമളന്നു മുന്നോട്ടുപോകുന്ന പതിവാണു മുൻപുണ്ടായിരുന്നത്. ഗതാഗതം വിപുലമായതോടെ കൂടുതൽ മേഖലകൾ വ്യാപകമായ അഗാധതാമാപനത്തിനു വിധേയമാക്കി കടൽത്തറയുടെ ആകൃതി രേഖപ്പെടുത്തുന്ന വിശദമായ ചാർട്ടുകൾ നിർമിക്കപ്പെട്ടുനിർമ്മിക്കപ്പെട്ടു.
 
സമുദ്രാന്തര കേബിളുകളിലൂടെ വാർത്താവിനിമയം ആരംഭിച്ചതോടെ കടൽത്തറകളെക്കുറിച്ചുള്ള പരിജ്ഞാനം കൂടുതൽ ആവശ്യമായിത്തീർന്നു. വ. അറ്റ്ലാന്റിക്കിന്റെ അടിത്തറയെ സംബന്ധിച്ച അറിവുകൾ ആദ്യമായി സംഗ്രഹിക്കപ്പെട്ടു. 19-ആം ശതകത്തിൽതന്നെ ഈ പഠനങ്ങൾ പുരോഗമിച്ചു. 20-ആം ശതകത്തിന്റെ ആരംഭത്തിൽ മുങ്ങിക്കപ്പലുകൾ സർവസാധാരണമായിത്തീർന്നു. മാസങ്ങളോളം ജലത്തിനടിയിൽ കഴിയുന്ന മുങ്ങിക്കപ്പലുകൾക്ക് അടിത്തറയുടെ ആകൃതി അറിയേണ്ടതാവശ്യമായി. അത്യഗാധതയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന ഗവേഷണക്കപ്പലുകളും കടൽത്തറയിൽ തങ്ങുന്നതിനുള്ള സജ്ജീകരണങ്ങളും അഗാധതലത്തിലെ സ്ഥലരൂപങ്ങളെക്കുറിച്ചുള്ള അറിവു പതിൻമടങ്ങായി വർധിപ്പിച്ചിട്ടുണ്ട്വർദ്ധിപ്പിച്ചിട്ടുണ്ട്.
 
==മാപനരീതികൾ==
വരി 16:
==ചാർട്ടുകളും മാനചിത്രങ്ങളും==
[[File:Atlantic-trench.JPG|thumb|250px|right|കറ്റലിനടിയിലെ സ്ഥലാകൃതി]]
അളന്നുകിട്ടുന്ന വിവരങ്ങളെ അക്കങ്ങളാലോ മറ്റു ഉപയുക്ത ചിഹ്നങ്ങളാലോ സൂചിപ്പിക്കുന്നതാണു ചാർട്ട് (Chart). കപ്പൽക്കാരുടെ വഴികാട്ടികളാണ് ചാർട്ടുകൾ. പണ്ടുമുതലേ ഇവ പ്രചാരത്തിലുണ്ടായിരുന്നു. [[ഇന്ത്യ|ഇന്ത്യാക്കാരെ]] കൂടാതെ [[ചൈന|ചീനർ]]‍, [[അറബി|അറബികൾ]] എന്നിവരും സമുദ്രചാർട്ടുകൾ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. എന്നാൽ ഇവയുടെ നിർമാണംനിർമ്മാണം വികസിച്ചത് 19-ആം ശതകത്തിന്റെ മധ്യത്തോടുകൂടിയാണ്. അറിയപ്പെട്ടിരുന്ന വസ്തുതകളെ ആധാരമാക്കി [[യു.എസ്.]] നാവികസേനയിലെ മാത്യു മൌറി ആധുനികരീതിയിലുള്ള ചാർട്ടുകളും ചില സമുദ്രങ്ങളുടെ മാനചിത്രങ്ങളും നിർമിച്ചു. ആദ്യത്തെ ആഗോളചാർട്ട് 1903-ൽ മൊണാക്കോ രാജകുമാരനായ ആൽബെർട്ട് തയ്യാറാക്കി. അത് ആഴമിതീയ ചാർട്ടു(Bathymetric)കളുടെ മൌലിക രൂപരേഖയായി ഇന്നും കരുതപ്പെടുന്നു. ഈയിടെയായി സമുദ്രവിജ്ഞാനീയപരവും പ്രതിരക്ഷാപരവുമായ കാരണങ്ങളാൽ അഗാധതാമാപനം പുറം കടലിലേക്കുകൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി എല്ലാ സമുദ്രങ്ങളുടെയും അടിത്തറകളുടെ ആകൃതിയെ സൂചിപ്പിക്കുന്ന ചാർട്ടുകളും മാനചിത്രങ്ങളും തയ്യാറാക്കപ്പെട്ടുവരുന്നു. മാനചിത്രങ്ങൾ പൊതുവേ സമോച്ചരേഖാ(contour) ചിത്രങ്ങളാണ്. ഒരേ ആഴമുള്ള ബിന്ദുക്കളെ യോജിപ്പിക്കുന്ന സാങ്കല്പികരേഖകളാണ് ഇവയിൽ സ്ഥലാകൃതിയെക്കുറിച്ചുള്ള സൂചന നല്കുന്നത്. മലകൾ, താഴ്വരകൾ, സമതലങ്ങൾ, ഗർത്തങ്ങൾ തുടങ്ങിയ വിവിധ സ്ഥലരൂപങ്ങളെ ഭൂപടങ്ങളിലെപോലെതന്നെ സമോച്ചരേഖകളുപയോഗിച്ചു പ്രദർശിപ്പിക്കുന്നു. കരയിലെ സർവേ നേരിൽ കാണുന്ന ദൃശ്യങ്ങളെക്കൂടി ആധാരമാക്കുന്നു; എന്നാൽ കടൽത്തറയുടെ ചിത്രീകരണം കുറെയൊക്കെ ഊഹാപോഹങ്ങളെ ആശ്രയിക്കുന്നു. അന്തർജലീയ ഛായാഗ്രഹണവും (Under water photography) അന്തർജലീയ ടെലിവിഷനും സ്ഥിതിഗതികളെ കുറേയൊക്കെ മെച്ചപ്പെടുത്തിയിട്ടുണ്ട്. എങ്കിൽപോലും കടൽത്തറകളുടെ മാനചിത്രങ്ങൾ നിർമിക്കുകനിർമ്മിക്കുക അത്യന്തം ദുഷ്കരമായിത്തന്നെ ശേഷിക്കുന്നു.
 
പ്രത്യേക മേഖലകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ശേഖരിച്ചു താത്കാലികമായി സമോച്ചരേഖാചിത്രങ്ങൾ നിർമിക്കുന്നുനിർമ്മിക്കുന്നു. അവയെ ആധാരമാക്കി പ്രസക്തമേഖലകൾ സൂക്ഷ്മപരിശോധനയ്ക്കും മാപനത്തിനും വിധേയമാക്കുന്നു. ഇങ്ങനെ കിട്ടുന്ന വിവരങ്ങൾ ഉൾപ്പെടുത്തി ആധാര ചിത്രത്തെ പരിഷ്കരിക്കുന്നു. സംശുദ്ധീകരണം പല തവണ ആവർത്തിക്കേണ്ടിവരും. കടൽത്തറകൾ സദാ പരിവർത്തനത്തിനു വിധേയമാണെന്നതും പരിഗണിക്കേണ്ടതുണ്ട്. [[ഭൂചലനം|ഭൂചലനങ്ങൾ]], സൂക്ഷ്മഭൂചലനങ്ങൾ, അടിയൊഴുക്കുകൾ, നിക്ഷേപണം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളുടെ ഫലമായി കടൽത്തറയ്ക്കു സ്പഷ്ടമായ വ്യതിയാനങ്ങൾ വന്നു ചേരാം. ഭൂവിജ്ഞാനീയപരമായ ഘടനയും വിവർത്തന സാധ്യതകളുംകൂടി ഗണിക്കേണ്ടതുണ്ട്.
 
ഋജുരേഖകളിലുള്ള ആഴമിതി അടിസ്ഥാനമാക്കി പരിച്ഛേദങ്ങൾ (profiles) നിർമിക്കപ്പെടാറുണ്ട്നിർമ്മിക്കപ്പെടാറുണ്ട്. ഇവയിൽ ആഴവും സ്ഥാനാന്തരവും ഒരേ തോതിൽ രേഖപ്പെടുത്തപ്പെടുന്നില്ല. ഊർധ്വാധരസവിശേഷതകൾ (vertical features) സ്പഷ്ടമാവുന്നതിനുവേണ്ടി നിർദേശാങ്കത്തിലെനിർദ്ദേശാങ്കത്തിലെ (ordinate) അങ്കനം (ആഴത്തിന്റെ) സ്ഥൂലീകരിച്ചു രേഖപ്പെടുത്തുന്നു. അതതിടത്തെഅതാതിടത്തെ ആഴവും കടൽത്തറയുടെ സംവിധാനവും ഒറ്റനോട്ടത്തിൽ അറിയാൻ ഇമ്മാതിരി പരിച്ഛേദങ്ങൾ സഹായകങ്ങളാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ആഴമിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്