"മൈക്രോക്രെഡിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
=== ആരംഭം ===
നൊബേൽ സമ്മാനജേതാവായ [[Muhammad_Yunus|പ്രൊഫ. മുഹമ്മദ് യൂനസാണ് ]]മൈക്രോഫിനാൻസിന്റെ പിതാവ്. മൈക്രോഫിനാൻസ് എന്ന ആശയം ഇന്ത്യയിൽ ഏറെ പ്രചാരത്തിലെത്തിക്കുവാൻ അദ്ദേഹം നൽകിയ പ്രയത്‌നം ഏറെ ശ്ലാഘനീയമാണ്. ദാരിദ്രനിർമ്മാർജ്ജനം ലക്ഷ്യമിട്ട് ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ യൂനസിന്റെ [[Grameen Bank|ഗ്രാമീൺ ബാങ്കിന്]] കഴിഞ്ഞു. ഈ വിപ്ലവകരമായ ആശയം ഇന്ത്യൻ ഗ്രാമീണ പശ്ചാത്തലത്തിൽ ജീവിക്കുന്ന ജീവിതങ്ങൾക്കിടയിലേക്ക് വെളിച്ചം വീശുകയും മൈക്രോഫിനാൻസ് സംരംഭങ്ങൾ ഭാരതത്തിലുടനീളം വളർച്ച പ്രാപിക്കുന്നതിനും കാരണമായി. മൈക്രോഫിനാൻസ് കമ്പനികൾ നൽകിവരുന്ന ചെറുകിടവായ്പകൾ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. ഇത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക സേവനങ്ങളും സാമൂഹിക പുരോഗതിയെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇതരപ്രവർത്തനങ്ങളും വ്യക്തികളിലും കുടുംബങ്ങളിലും തന്മൂലം സമൂഹത്തിനും സാരമായ പരിവർത്തനത്തിനും കാരണമാകുന്നു. വ്യക്തികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസ പുരോഗതി കൈവരിക്കുന്നതിനും ദുർബല വിഭാഗങ്ങളുടെ ശാക്തീകരണത്തിനും ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള പ്രേരകശക്തിയായി മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ സേവനങ്ങൾ വിലയിരുത്തപ്പെടുന്നു.
 
=== മൈക്രോഫിനാൻസ് ഇന്ത്യയിൽ ===
ഇന്ത്യയിൽ 3000-ൽ അധികം മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ ഉണ്ടെന്ന് കണക്കാക്കുന്നു. ഇതിൽ 74% കൈയടക്കിയിരിക്കുന്നത് ആദ്യ 10 സ്ഥാനങ്ങളിൽ വരുന്ന മൈക്രോഫിനാൻസ് സ്ഥാപനങ്ങളാണ്. ഇന്ത്യയിലെ മുൻനിര മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ ചിലത് എസ്.കെ.എസ് മൈക്രോഫിനാൻസ്, സ്പന്ദന സപൂർത്തി ഫിനാൻഷ്യൽ ലിമിറ്റഡ്, ഷെയർ മൈക്രോഫിൻ, അസ്മിത മൈക്രോഫിൻ, ബന്ധൻ മൈക്രോഫിൻ, ഇസാഫ് മൈക്രോഫിനാൻസ് എന്നിവയാണ്. 2010-ൽ ആന്ധ്രാപ്രദേശിലുണ്ടായ കർഷക കൂട്ട ആത്മഹത്യയെത്തുടർന്ന് എസ്.കെ.എസ് ഉൾപ്പെടെയുള്ള മൈക്രോഫിനാൻസ് കമ്പനികൾ സർക്കാർ നിരീക്ഷണത്തിലാകുകയും പിന്നീട് [[Reserve Bank of India|റിസർവ്വ് ബാങ്കിന്റെ]] നിർദ്ദശാനുസരണം കടുത്ത നിയന്ത്രണങ്ങൾ മൈക്രോഫിനാൻസ് കമ്പനികളിൽ ഏർപ്പെടുത്തുകയുമുണ്ടായി. മൈക്രോഫിനാൻസ് കമ്പനികൾ ഈടില്ലാതെ വായ്പകൾ നൽകുന്നുണ്ടെങ്കിൽ കൂടി ചുമത്തുന്ന പലിശ 26% മുതൽ 32% വരെയാണ്.
"https://ml.wikipedia.org/wiki/മൈക്രോക്രെഡിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്