"ആഗോളവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
1.39.62.79 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2224694 നീക്കം ചെയ്യുന്നു
വരി 65:
''ഏഴ്.'' സമ്പന്നരാജ്യങ്ങളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനാവശ്യമായ നയപരിപാടികൾ ഉടനീളം ഉണ്ടാകുന്നു. ലോകവ്യാപാരസംഘടനയുടെ ട്രിപ്സ് (Trips), ട്രിംസ് (Trims), ഗാറ്റ്സ് (GATS) എന്നീ കരാറുകൾതന്നെ ഉദാഹരണം. ബൗദ്ധികസ്വത്തു സംബന്ധിച്ച ഉപാധികളും ചുമതലകളുമാണ് ട്രിപ്സ് കരാറിന്റെ ഉള്ളടക്കം. ഇതിന്റെ ഫലമായി സ്വന്തം താത്പര്യങ്ങൾ അവഗണിച്ചുപോലും പേറ്റന്റ് നിയമം പൊളിച്ചെഴുതേണ്ടിവരുന്നു. കൃഷിക്കാർക്ക് വിത്തിന്മേലുള്ള അവകാശങ്ങൾ നഷ്ടപ്പെടുന്നു. ട്രിംസ് കരാർ അനുസരിച്ച് വിദേശമൂലധനനിക്ഷേപകർക്ക് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയിൽ പരമാധികാരം കൈവരുന്നു. വിദേശനിക്ഷേപകർക്കും സ്വന്തം നാട്ടിലെ നിക്ഷേപകർക്കു നൽകുന്ന അതേ അവകാശങ്ങളും സംരക്ഷണവും നൽകേണ്ടിവരുന്നു. ആഭ്യന്തരകമ്പോളം വിദേശക്കമ്പനികൾക്കു പൂർണമായി തുറന്നിടാനും. ചൂഷണം നടത്തി കൊള്ളലാഭം യഥേഷ്ടം കൊണ്ടുപോകാനുമുള്ള സ്വാതന്ത്യ്രം കിട്ടുന്നു. വിദേശക്കമ്പനികൾ അതതു രാജ്യത്തെ തൊഴിലാളികളെയും വിഭവങ്ങളെയും ഉപയോഗിക്കണം എന്നു പറയാൻ ആർക്കും അവകാശമുണ്ടായിരിക്കില്ല. അതുപോലെ വിദേശകമ്പനികൾ ഉത്പാദിപ്പിക്കുന്ന ചരക്കിന്റെ നിശ്ചിതഭാഗം കയറ്റുമതി ചെയ്യണമെന്നുള്ള നിബന്ധനയും നിലനിർത്താൻ കഴിയില്ല. അതിന്റെ ഫലമായി രാജ്യങ്ങളുടെ വിദേശനാണ്യശേഖരം ക്ഷയിക്കാൻ സാധ്യതയേറെയാണ്.
 
സേവനവ്യാപാരത്തെക്കുറിച്ചുള്ളതാണു ഗാറ്റ്സ് കരാർ. 1994-ൽ പരിസമാപ്തിയിലെത്തിയ ഉറുഗ്വേവട്ടം ബഹുമുഖവ്യാപാര ചർച്ചയിലാണ് ആദ്യമായി ചരക്കുകളുടെ വ്യാപാരത്തിനൊപ്പം സേവനങ്ങളുടെ വ്യാപാരവും ഉൾപ്പെടുത്തിയത്. വികസ്വരരാജ്യങ്ങൾ ഒന്നടങ്കം ഇതിൽ പ്രതിഷേധിച്ചു. ഇന്ന് ആഗോള ഉത്പാദനമൂല്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗം സേവനവ്യാപാരത്തിൽനിന്നും ഉണ്ടാകുന്നതാണ്. ദൃശ്യ-ശ്രാവ്യമാധ്യമങ്ങൾ (ഓഡിയോ, വീഡിയോ, സിനിമ), പത്രമാധ്യമങ്ങൾ, ടെലിക്കോം, ഗതാഗതം, ടൂറിസം, ബാങ്കിങ്, ഫൈനാൻഷ്യൽ സർവീസുകൾ, മെഡിക്കൽ സർവീസ്, വാസ്തുശില്പ എൻജിനീയറിങ്, ചാർട്ടേർഡ് അക്കൌണ്ടൻസി എന്നീ പ്രൊഫഷനുകൾ, ചിത്രകല, സാഹിത്യം എന്നിവയൊക്കെ സേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ആഗോളവത്കരണനയങ്ങളുടെ ഭാഗമായി ഇവയൊക്കെ ആഗോളക്രമത്തിന്റെ ചട്ടവട്ടത്തിന്റെയും നിബന്ധനകളുടെയും പൊതുമാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യണമെന്നു പറഞ്ഞാൽ സ്റ്റേറ്റിന്റെ പരമാധികാരം ബലികഴിക്കുന്നതിന്àaബലികഴിക്കുന്നതിന് തുല്യമാണ്. സേവനം നൽകുന്നവരുടെയും സേവനം സ്വീകരിക്കുന്നവരുടെയും (Service providers and service) അവകാശങ്ങളും ചുമതലകളും ഇനി ആഗോളക്രമത്തിന്റെ മാനദണ്ഡങ്ങൾക്കു വിധേയമായിരിക്കും. മൂലധന ഒഴുക്ക് സ്വതന്ത്രമാക്കാമെങ്കിൽ സേവനം നൽകുന്നവർക്കു ചലനസ്വാതന്ത്ര്യം/കുടിയേറ്റം അനുവദിക്കേണ്ടതാണ്. എന്നാൽ സേവനവ്യാപാരമേഖലയിൽ മുൻതൂക്കമുള്ള സമ്പന്നരാജ്യങ്ങൾ വികസ്വരരാജ്യങ്ങളിൽ നിന്നുള്ള സേവനദാതാക്കളുടെ സ്വതന്ത്രമായ കുടിയേറ്റം തടയാനായി വിസാ, വർക്ക്പെർമിറ്റ്, വിദേശനാണ്യനിയന്ത്രണം എന്നിവ കർക്കശമാക്കിയിരിക്കുന്നു. സേവനവ്യാപാരത്തിന്റെ മേഖലയിൽ സമ്പന്നരാജ്യങ്ങളും രാജ്യാന്തരക്കമ്പനികളും വികസ്വരരാജ്യങ്ങളെ അടിമകളാക്കാൻവേണ്ടി സേവനവ്യാപാരമേഖല പൂർണമായും തുറന്നിടാൻ ആവശ്യപ്പെടുകയാണ്.
തുല്യമാണ്. സേവനം a സേവനം സ്വീകരിക്കുന്നവരുടെയും (Service providers and service) അവകാശങ്ങളും ചുമതലകളും ഇനി ആഗോളക്രമത്തിന്റെ മാനദണ്ഡങ്ങൾക്കു വിധേയമായിരിക്കും. മൂലധന ഒഴുക്ക് സ്വതന്ത്രമാക്കാമെങ്കിൽ സേവനം നൽകുന്നവർക്കു ചലനസ്വാതന്ത്ര്യം/കുടിയേറ്റം അനുവദിക്കേണ്ടതാണ്. എന്നാൽ സേവനവ്യാപാരമേഖലയിൽ മുൻതൂക്കമുള്ള സമ്പന്നരാജ്യങ്ങൾ വികസ്വരരാജ്യങ്ങളിൽ നിന്നുള്ള സേവനദാതാക്കളുടെ സ്വതന്ത്രമായ കുടിയേറ്റം തടയാനായി വിസാ, വർക്ക്പെർമിറ്റ്, വിദേശനാണ്യനിയന്ത്രണം എന്നിവ കർക്കശമാക്കിയിരിക്കുന്നു. സേവനവ്യാപാരത്തിന്റെ മേഖലയിൽ സമ്പന്നരാജ്യങ്ങളും രാജ്യാന്തരക്കമ്പനികളും വികസ്വരരാജ്യങ്ങളെ അടിമകളാക്കാൻവേണ്ടി സേവനവ്യാപാരമേഖല പൂർണമായും തുറന്നിടാൻ ആവശ്യപ്പെടുകയാണ്.
 
''എട്ട്.'' പൊതുവികസനതന്ത്രങ്ങൾക്കു പകരമായി കമ്പോളവത്കൃത വികസനതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതും ആഗോളവത്കരണത്തിന്റെ ഭാഗമാണ്. സ്റ്റേറ്റിനെ എപ്പോഴും കമ്പോളത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നതിനുവേണ്ടി സജ്ജമാക്കുക എന്ന ലക്ഷ്യം ആഗോളവത്കരണത്തിനുണ്ട്.
"https://ml.wikipedia.org/wiki/ആഗോളവത്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്