"നീരുറവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഭൂമിക്കുള്ളിൽ ഉദ്ഭവിച്ച് ബാഹ്യപ്രേരണകളില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഭൂമിക്കുള്ളിൽ ഉദ്ഭവിച്ച് ബാഹ്യപ്രേരണകളില്ലാതെ സ്വയം ബഹിർഗമിക്കുന്ന ജലമാണ് നീരുറവ.
==ഉൽപ്പത്തി==
ഭൂതലത്തിൽ പതിക്കുന്ന മഴവെള്ളം ഭൂവൽക്കത്തിനുള്ളിലേക്ക് ഊർന്നിറങ്ങുന്നു. താഴോട്ടു പോയാൽ ഒടുവിൽ അത് അന്തർവ്യാപകത്വം ഇല്ലാത്ത ശിലാതലങ്ങളിലെത്തുന്നു. അന്തർവ്യാപകത്വം ഇല്ലാത്തതും ഉള്ളതുമായ ശിലാപടലങ്ങൾ സന്ധിക്കുന്ന ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നു. കൂടുതൽ ജലം വന്നു ചേരുന്നതിനനുസരിച്ച് ജലപീഠത്തിന്റെ നിരപ്പ് ക്രമേണ ഉയരും. ഈ ജലം ഒരു ജലശീർഷമായി രൂപപ്പെടുന്നു. ഭൂഗുരുത്വാകർഷണത്തിനു വിധേയമായി, പാറയിടുക്കുകളുടെ ചായ്വനുസരിച്ച് ചലീക്കാൻ തുടങ്ങുന്ന ഈ ജലം കുന്നിൻ ചെരിവുകളിൽ കണ്ടെത്തുന്ന ബഹിർഗമന മാർഗ്ഗങ്ങളിലൂടെ നീരുറവയായി പുറത്തുവരുന്നു. തടസ്സമില്ലാതെ ജലം പുറത്തു വരാൻ സൗകര്യം നൽകുന്ന സന്ധികൾ, വിള്ളലുകൾ, സൂക്ഷ്മരന്ധ്രങ്ങളുള്ള ശിലാതലങ്ങൾ എന്നിവയുള്ള പ്രദേശങ്ങളിലാണ് നീരുറവകൾ സാധാരണയായി കാണപ്പെടുന്നത്. ഭൂവൽക്കത്തുള്ള ഭ്രംശങ്ങളുടെ ഫലമായും നീരുറവകൾ കാണപ്പെടാം.
"https://ml.wikipedia.org/wiki/നീരുറവ" എന്ന താളിൽനിന്ന് ശേഖരിച്ചത്