"അൽസിഡിസ് ഗിഗ്ഗിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 57:
1950ലെ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ബ്രസീലിനെതിരെ ഉറൂഗ്വായുടെ വിജയഗോൾ നേടിയതോടെയാണ് ഗിഗ്ഗിയ ലോകഫുട്ബോളിന്റെ നെറുകയിലെത്തിയത്. 1950 ജൂലൈ 16ന് ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള മരാക്കാനാ സ്റ്റേഡിയത്തിൽ വച്ചായിരുന്നു മത്സരം. മറ്റ് ലോകകപ്പുമത്സരങ്ങളിൽ നിന്നു വ്യത്യസ്തമായി 1950ലെ ലോകകപ്പിൽ നോക്കൗട്ട് സ്റ്റേജിനു പകരം റൗണ്ട് - റോബിൻ ഫോർമാറ്റിലായിരുന്നു മത്സരം. ഫൈനൽ മത്സരം ആരംഭിക്കുമ്പോൾ ബ്രസീലിനു നാലും ഉറൂഗ്വേയ്ക്ക് മൂന്നും പോയിന്റുണ്ട്. ഫൈനൽ ജയിക്കാൻ ബ്രസീലിന് ഈ പോയിന്റ് നിലനിർത്തിയാൽ മാത്രം മതിയായിരുന്നു. ഒരു സമനിലതന്നെ ധാരാളം.
 
എന്നാൽ മത്സരത്തിൽ ഉറൂഗ്വേ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ബ്രസീലിനെ തോൽപ്പിച്ച് കപ്പിൽ മുത്തമിട്ടു. രണ്ടുലക്ഷത്തോളം കാണികൾ സാക്ഷിനിൽക്കെ ഏറ്റ ഈ പരാജയം ബ്രസീൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേദനാജനകമാോയ ഒന്നായിരുന്നു. ലോകം അതിനെ മരാക്കാനാസോ എന്നു വിളിച്ചു.; മരാക്കാനോ ദുരന്തം.
 
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ രണ്ടു മിനുട്ടുമാത്രം ശേഷിക്കേ ഫ്രയാക്ക ബ്രസീലിനുവേണ്ടി ഗോൾ നേടി. എന്നാൽ ആറുപത്തിയാറാം മിനുട്ടിൽ ജുവാൻ ആൽബെർട്ടോ ഷിയാഫിനോ ഉറൂഗ്വേയ്ക്കുവേണ്ടി സമനില പിടിച്ചു. ഒടുവിൽ കളിതീരാൻ പതിനൊന്നു മിനുട്ട് ശേഷിക്കെയാണ് ബ്രസീലിനെ ‍ഞെട്ടിച്ചുകൊണ്ട് ഗിഗ്ഗിയോ വിജയഗോൾ നേടിയത്. വിജയഗോൾ നേടിയ മുഹൂർത്തത്തെ അനുസ്മരിച്ചുകൊണ്ട് ഗിഗ്ഗയതന്നെ പിന്നീട് പറഞ്ഞിട്ടുണ്ട് "മൂന്നുപേർ മാത്രമേ ഇതുവരെ മരാക്കാനയെ നിശ്ശബ്ദമാക്കിയിട്ടുള്ളൂ; [[ഫ്രാങ്ക് സിനാത്ര|ഫ്രാങ്ക് സിനാത്രയും]] [[ജോൺ പോൾ രണ്ടാമൻ|പോപ്പും]], പിന്നെ ഞാനും" "<ref>{{cite web|url=http://www.bbc.com/news/magazine-27767298|title=How Uruguay broke Brazilian hearts in the 1950 World Cup|work=BBC News}}</ref>
"https://ml.wikipedia.org/wiki/അൽസിഡിസ്_ഗിഗ്ഗിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്