അൽസിഡിസ് ഗിഗ്ഗിയ
പ്രശസ്ത ഇറ്റാലിയൻ - ഉറൂഗ്വൻ ഫുട്ബോൾ കളിക്കാരനാണ് അൽസിഡിസ് എഡ്ഗാർദോ ഗിഗ്ഗിയ ([ˈɡiddʒa]; 22 ഡിസംബർ 1926 – 16 ജൂലൈ 2015). വലതു വിങ്ങറായണ് കളിച്ചിരുന്നത്. 1950 ലോകകപ്പ് ഫൈനലിൽ ഉറൂഗ്വായുടെ വിജയഗോൾ നേടിയതോടെയാണ് ഇദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയിലേക്കുയർന്നത്.
Personal information | |||
---|---|---|---|
Full name | അൽസിഡിസ് എഡ്ഗാർദോ ഗിഗ്ഗിയ | ||
Date of birth | 22 ഡിസംബർ 1926 | ||
Place of birth | Montevideo, Uruguay | ||
Date of death | 16 ജൂലൈ 2015 | (പ്രായം 88)||
Place of death | Montevideo, Uruguay | ||
Height | 1.69 മീ (5 അടി 6+1⁄2 ഇഞ്ച്) | ||
Position(s) | Winger | ||
Senior career* | |||
Years | Team | Apps | (Gls) |
1945–1948 | Sud América | ||
1948–1953 | Peñarol | 169 | (26) |
1953–1961 | Roma | 201 | (19) |
1961–1962 | Milan | 4 | (0) |
1962–1967 | Danubio | 128 | (12) |
Total | 502 | (57) | |
National team | |||
1950–1952[1] | Uruguay | 12 | (4) |
1957–1959[1] | Italy | 5 | (1) |
Teams managed | |||
1980 | Peñarol | ||
*Club domestic league appearances and goals |
ജീവിതരേഖ
തിരുത്തുകഉറൂഗ്വയിലെ മൊണ്ടേവീഡിയോയിലാണ് ഗിഗ്ഗിയ ജനിച്ചത്. ഉറൂഗ്വായുടെയും ഇറ്റലിയുടെയും ദേശീയ ടീമുകളിൽ കളിച്ചിട്ടുള്ള ഗിഗ്ഗിയ 1926ൽ ഉറൂഗ്വൻ ക്ലബ്ബായ സി എ പെനാറോളിലൂടെ(ക്ലബ്ബ് അത്ലറ്റിക്കോ പെനറോൾ)യാണ് പ്രൊഫഷണൽ ഫൂട്ബോളറാകുന്നത്. ഉറൂഗ്വായിലെ ഡാനുബിയോ ക്ലബ്ബിനുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. കൂടാതെ ഇറ്റാലിയൻ ക്ലബ്ബുകളായ എ എസ് റോമ,എ.സി മിലാൻ എന്നിവയിലും ഗിഗ്ഗിയ കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഉറൂഗ്വേയ്ക്കായി നാലു ഗോളുകളും ഇറ്റലിക്കായി ഒരു ഗോളും നേടി.
1980ൽ ഗിഗ്ഗിയയായിരുന്നു പെനറോളിന്റെ മാനേജർ.[2]
അവസാന നാളുകളിൽ ഉറൂഗ്വേയിലെ ലാസ് പെഡ്രാസിലെ വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 16 July 2015 ജൂലൈ 16ന് മൊണ്ടേവീഡിയോയിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ വച്ച് തന്റെ 88 വയസ്സിൽ അദ്ദേഹം അന്തരിച്ചു.
മരാക്കാനാദൂരന്തം
തിരുത്തുക1950ലെ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ബ്രസീലിനെതിരെ ഉറൂഗ്വായുടെ വിജയഗോൾ നേടിയതോടെയാണ് ഗിഗ്ഗിയ ലോകഫുട്ബോളിന്റെ നെറുകയിലെത്തിയത്. 1950 ജൂലൈ 16ന് ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള മരാക്കാനാ സ്റ്റേഡിയത്തിൽ വച്ചായിരുന്നു മത്സരം. മറ്റ് ലോകകപ്പുമത്സരങ്ങളിൽ നിന്നു വ്യത്യസ്തമായി 1950ലെ ലോകകപ്പിൽ നോക്കൗട്ട് സ്റ്റേജിനു പകരം റൗണ്ട് - റോബിൻ ഫോർമാറ്റിലായിരുന്നു മത്സരം. ഫൈനൽ മത്സരം ആരംഭിക്കുമ്പോൾ ബ്രസീലിനു നാലും ഉറൂഗ്വേയ്ക്ക് മൂന്നും പോയിന്റുണ്ട്. ഫൈനൽ ജയിക്കാൻ ബ്രസീലിന് ഈ പോയിന്റ് നിലനിർത്തിയാൽ മാത്രം മതിയായിരുന്നു. ഒരു സമനിലതന്നെ ധാരാളം.
എന്നാൽ മത്സരത്തിൽ ഉറൂഗ്വേ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ബ്രസീലിനെ തോൽപ്പിച്ച് കപ്പിൽ മുത്തമിട്ടു. രണ്ടുലക്ഷത്തോളം കാണികൾ സാക്ഷിനിൽക്കെ ഏറ്റ ഈ പരാജയം ബ്രസീൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേദനാജനകമാോയ ഒന്നായിരുന്നു. ലോകം അതിനെ മരാക്കാനാസോ എന്നു വിളിച്ചു; മരാക്കാനോ ദുരന്തം.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ രണ്ടു മിനുട്ടുമാത്രം ശേഷിക്കേ ഫ്രയാക്ക ബ്രസീലിനുവേണ്ടി ഗോൾ നേടി. എന്നാൽ ആറുപത്തിയാറാം മിനുട്ടിൽ ജുവാൻ ആൽബെർട്ടോ ഷിയാഫിനോ ഉറൂഗ്വേയ്ക്കുവേണ്ടി സമനില പിടിച്ചു. ഒടുവിൽ കളിതീരാൻ പതിനൊന്നു മിനുട്ട് ശേഷിക്കെയാണ് ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് ഗിഗ്ഗിയോ വിജയഗോൾ നേടിയത്. വിജയഗോൾ നേടിയ മുഹൂർത്തത്തെ അനുസ്മരിച്ചുകൊണ്ട് ഗിഗ്ഗയതന്നെ പിന്നീട് പറഞ്ഞിട്ടുണ്ട് "മൂന്നുപേർ മാത്രമേ ഇതുവരെ മരാക്കാനയെ നിശ്ശബ്ദമാക്കിയിട്ടുള്ളൂ; ഫ്രാങ്ക് സിനാത്രയും പോപ്പും, പിന്നെ ഞാനും" "[3]
2009 ഡിസംബർ 29ന്, ബ്രസീലിനെതിരെ നേടിയ നിർണ്ണായക ഗോളിനെ പ്രകീർത്തിച്ചുകൊണ്ട് ബ്രസീൽ ഗിഗ്ഗിയയെ ആദരിച്ചു. അങ്ങനെ ഏതാണ്ട് അറുപതു വർഷങ്ങൾക്കുശേഷം ഗിഗ്ഗിയ വീണ്ടും മരാക്കാന സന്ദർശിച്ചു. ഗിഗ്ഗിയയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ കാലടിപ്പാട് സ്റ്റേഡിയത്തിൽ സ്ഥാപിച്ചു. പെലെ, പോർച്ചുഗൽതാരം യുസേബിയ, ജർമ്മനിയുടെ ഫ്രാൻസ് ബെക്കൻബോവർ ഗിഗ്ഗിയ എന്നീ നാലുപേരുടെ കാലടിപ്പാടുകളാണ് മരാക്കാന സ്റ്റേഡിത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്.
2015 ജൂലൈ 16ന് അൽസിഡിസ് ഗിഗ്ഗിയ മരിക്കുമ്പോൾ അന്ന് മരാക്കാനാസോയുടെ 65ആം വാർഷികമായിരുന്നു എന്നത് കൗതുകകരമായ ഒരു യാദൃച്ഛികതയായി അവശേഷിക്കുന്നു.
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- FIFA Profile Archived 2015-07-21 at the Wayback Machine.
- enciclopediadelcalcio.com
- webs.montevideo.com.uy
- futbol.com.uy