"അൽസിഡിസ് ഗിഗ്ഗിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61:
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ രണ്ടു മിനുട്ടുമാത്രം ശേഷിക്കേ ഫ്രയാക്ക ബ്രസീലിനുവേണ്ടി ഗോൾ നേടി. എന്നാൽ ആറുപത്തിയാറാം മിനുട്ടിൽ ജുവാൻ ആൽബെർട്ടോ ഷിയാഫിനോ ഉറൂഗ്വേയ്ക്കുവേണ്ടി സമനില പിടിച്ചു. ഒടുവിൽ കളിതീരാൻ പതിനൊന്നു മിനുട്ട് ശേഷിക്കെയാണ് ബ്രസീലിനെ ‍ഞെട്ടിച്ചുകൊണ്ട് ഗിഗ്ഗിയോ വിജയഗോൾ നേടിയത്. വിജയഗോൾ നേടിയ മുഹൂർത്തത്തെ അനുസ്മരിച്ചുകൊണ്ട് ഗിഗ്ഗയതന്നെ പിന്നീട് പറഞ്ഞിട്ടുണ്ട് "മൂന്നുപേർ മാത്രമേ ഇതുവരെ മരാക്കാനയെ നിശ്ശബ്ദമാക്കിയിട്ടുള്ളൂ; [[ഫ്രാങ്ക് സിനാത്ര|ഫ്രാങ്ക് സിനാത്രയും]] [[ജോൺ പോൾ രണ്ടാമൻ|പോപ്പും]], പിന്നെ ഞാനും" "<ref>{{cite web|url=http://www.bbc.com/news/magazine-27767298|title=How Uruguay broke Brazilian hearts in the 1950 World Cup|work=BBC News}}</ref>
 
2009 ഡിസംബർ 29ന്, ബ്രസീലിനെതിരെ നേടിയ നിർണ്ണായക ഗോളിനെ പ്രകീർത്തിച്ചുകൊണ്ട് ബ്രസീൽ ഗിഗ്ഗിയയെ ആദരിച്ചു. അങ്ങനെ ഏതാണ്ട് അറുപതു വർഷങ്ങൾക്കുശേഷം ഗിഗ്ഗിയ വീണ്ടും മരാക്കാന സന്ദർശിച്ചു. ഗിഗ്ഗിയയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ കാലടിപ്പാട് സ്റ്റേഡിയത്തിൽ സ്ഥാപിച്ചു. [[പെലെ]], പോർച്ചുഗൽതാരം യുസേബിയ, ജർമ്മനിയുടെ ഫ്രാൻസ് ബെക്കൻബോവർ എന്നിവരുടേതുൾപ്പെടെഗിഗ്ഗിയ എന്നീ നാലുപേരുടെ കാലടിപ്പാടുകളാണ് മരാക്കാന സ്റ്റേഡിത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്.
 
2015 ജൂലൈ 16ന് അൽസിഡിസ് ഗിഗ്ഗിയ മരിക്കുമ്പോൾ അന്ന് മരാക്കാനാസോയുടെ 65ആം വാർഷികമായിരുന്നു എന്നത് കൗതുകകരമായ ഒരു യാദൃശ്ചികതയായി അവശേഷിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അൽസിഡിസ്_ഗിഗ്ഗിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്