"കുണ്ടൂർ നാരായണമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:
[[പച്ചമലയാളപ്രസ്ഥാനം|പച്ചമലയാളപ്രസ്ഥാനത്തിന്റെ]] നായകരിലൊരാളായ മലയാള കവിയാണ് '''കുണ്ടൂർ നാരായണമേനോൻ'''. തൃശൂരിനടുത്ത് [[ഊരകം]] ദേശത്തുള്ള കുണ്ടൂർ തറവാട്ടിൽ കല്യാണിയമ്മയുടെയും കോമത്ത് കൃഷ്ണമേനോന്റെയും മകനായി 1861-ൽ (കൊ.വ. 1036 മിഥുനം 11) ജനിച്ചു. മദ്രാസ് പ്രസിഡൻസി കോളജിൽനിന്ന് മലയാളം ഐച്ഛികമായി ബി.എ. പാസ്സായി. കോഴിക്കോട് പൊലീസ് ട്രെയിനിങ് കോളജിൽനിന്നു പരിശീലനം നേടിയ ഇദ്ദേഹം കൊച്ചി പൊലീസ് സൂപ്രണ്ട് ഓഫീസിൽ ഹെഡ്ക്ളാർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ചു. കുറച്ചുനാൾ തഹസിൽദാരായിരുന്നു. പാലിയം മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 
ആദ്യത്തെ ബി.എ.ക്കാരനായ ഭാഷാകവി എന്ന നിലയിൽ വളരെവേഗം ശ്രദ്ധേയനായി. കൊ.വ. 1065-ൽ വിദ്യാവിനോദിനി ആരംഭിച്ചതുമുതൽ നിരന്തരമായി സാഹിത്യസേവനത്തിൽ മുഴുകി. വെൺമണി പ്രസ്ഥാനത്തിൽ പങ്കുചേർന്നു കാവ്യരംഗത്തു സ്ഥിരപ്രതിഷ്ഠ നേടി. പച്ചമലയാളത്തിൽ കവിതയെഴുതുന്നതിനു [[കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ|കുഞ്ഞിക്കുട്ടൻ തമ്പുരാൻ]] പോലും കുണ്ടൂരിനു തുല്യനായിരുന്നില്ല എന്നും, നല്ല ഭാഷ തിരിയാണെങ്കിൽ കോമപ്പൻ അതിൽനിന്നും കൊളുത്തിയ പന്തമാണെന്നും [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂർ]] രേഖപ്പെടുത്തുന്നു.
 
കോമപ്പൻ, കൊച്ചി ചെറിയ ശക്തൻതമ്പുരാൻ, പാക്കനാർ, അജാമിള മോക്ഷം, ഒരു രാത്രി, നാറാണത്തു ഭ്രാന്തൻ തുടങ്ങി പന്ത്രണ്ടു കാവ്യങ്ങളും കിരാതം പതിന്നാലു വൃത്തം കൈകൊട്ടിക്കളിപ്പാട്ട്, പൂതനാമോക്ഷം വഞ്ചിപ്പാട്ട് തുടങ്ങിയ ഗാനങ്ങളും കുണ്ടൂരിന്റെ സ്വതന്ത്രകൃതികളിലുൾപ്പെടുന്നു. രത്നാവലി, ദ്രൗപദീഹരണം, പ്രമദ്വരാചരിതം തുടങ്ങിയവ കൂട്ടുകവിത (ഒന്നിലധികം പേർ ചേർന്നെഴുതുന്ന കവിത)കളാണ്.
"https://ml.wikipedia.org/wiki/കുണ്ടൂർ_നാരായണമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്