"രവീന്ദർ കൗശിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) + 5 വർഗ്ഗങ്ങൾ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 3:
[[റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്|റോയുടെ]] ഒരു [[ചാരപ്രവർത്തകൻ|ചാരപ്രവർത്തകനായിരുന്നു]] രവീന്ദർ കൗശി എന്ന നബി അഹമ്മദ് ഷാക്കിർ.<ref>[http://www.asianetnews.tv/magazine/article/28743_The-Thrilling-story-of-Indian-spy-Ravinder-Kaushik ഏഷ്യാനെറ്റ്‌ ന്യൂസ്‌]</ref>
== ആദ്യകാല ജീവിതം ==
1952 ഏപ്രിൽ 11 ന് [[രാജസ്ഥാൻ|രാജസ്ഥാനിലെ]] ശ്രീഗംഗാനഗറിൽ ജനിച്ചു. നല്ലൊരു നാടക നടനായിരുന്ന അദ്ദേഹം [[ലഖ്‌നൗ|ലഖ്‌നൗൽ]] വെച്ച് നടന്ന ദേശിയതല നാടക മീറ്റിങ്ങിൽ തന്റെ അഭിനയ പാടവം പ്രദർശിപ്പിക്കുകയുണ്ടായി. ഇതിന് [[റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്|റോയിലെ]] ചില ഉദ്യോഗസ്ഥർ സാക്ഷ്യം വഹിക്കുകയുണ്ടായി. തുടർന്ന് റോ കൗശിയുമായി ബന്ധപ്പെടുകയും റോയിലെ ഇന്ത്യയുടെ [[പാക്കിസ്താൻ|പാക്കിസ്താനിലെ]] ചാരപണിക്ക് വിളിക്കുകയും ചെയ്തു. അങ്ങനെ തന്റെ 23ആം വയസ്സിൽ കൗശി പാക്കിസ്താനിലേക്ക് അയയ്ക്കപ്പെട്ടു. കൗശിക്കിന്റെ ജോലി ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് പാക്കിസ്താനിൽ പോയ ശേഷം അവിടെ നിന്ന് പഠിച്ചു, അവിടെ നിന്നു തന്നെ വിവാഹം കഴിച്ച്, പാക് സൈന്യത്തിൽ ജോലി നേടുക. പിന്നീട് അവിടുത്തെ വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറുക എന്നതായിരുന്നു.
 
== പാക്കിസ്താനിൽ കൗശി ==
യാത്രക്ക് മുന്നോടിയായി കൗശി ദില്ലിയിൽ രണ്ട് വർഷം കഠിന പരിശീലനം നേടി. പിന്നീട് മതം മാറി സുന്നത്ത് ചെയ്ത് നബി അഹമ്മദ് ഷാക്കിർ എന്ന പേര് സ്വീകരിച്ചു. ഉർദുവും ഇസ്ലാം മതപഠനവും പഠിച്ചു. പാക്കിസ്താന്റെ ഭൂപ്രകൃതിയെയും സംസ്‌കാരത്തെയും കുറിച്ച് നന്നായി മനസിലാക്കി. പാകിസ്താനിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന [[പഞ്ചാബി ഭാഷ|പഞ്ചാബി ഭാഷയിൽ]] കൗശി നിപുണനായിരുന്നു. പിന്നീട്, 1975ൽ പാക്കിസ്താനിലേക്ക് പോയി. വൈകാതെ കൗശിക്ക് [[കറാച്ചി|കറാച്ചി സർവകലാശാലയിൽ]] നിയമ [[ബിരുദം|ബിരുദത്തിന്]] ചേർന്നു. ബിരുദ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം പാക് സൈന്യത്തിൽ കമീഷൻഡ് ഓഫീസറായി ചേർന്നു. അതിവേഗം സൈന്യത്തിൽ ശ്രദ്ധേയനായ കൗശിക്കിന് മേജർ പദവി ലഭിച്ചു. ഇതിനിടെ, പാക് കുടുംബത്തിൽനിന്ന് [[വിവാഹം]] കഴിച്ചു. അപ്പോഴും മുറ തെറ്റാതെ കൗശി തന്റെ സ്വന്തം വീട്ടിലേക്ക് കത്തുകൾ അയക്കുമായിരുന്നു.1979 മുതൽ 1983 വരെ പാക് സൈന്യത്തിൽ പ്രവർത്തിച്ച കൗശിക്ക് അതീവ നിർണായകമായ വിവരങ്ങൾണ് ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യൻ സൈന മുന്നേറ്റത്തിന് ഏറ്റവും സഹായകരമായ അനേകം വിവരങ്ങൾ അതിലുൾപ്പെടുന്നു. പാക് സൈന്യത്തിന്റെ തന്ത്രങ്ങൾ മുൻ കൂട്ടി അറിഞ്ഞത് ഇന്ത്യയ്ക്ക് മുൻകൈ ലഭിക്കാൻ സഹായകമായി. രാജസ്ഥാൻ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ പാക് സൈന്യം നടത്തിയ ശ്രമങ്ങളെല്ലാം ഇന്ത്യ പരാജയപ്പെടുത്തിയത് കൗശിക്ക് നൽകിയ വിവരങ്ങൾ വഴിയായിരുന്നു. അന്നത്തെ [[ഇന്ത്യൻ പ്രധാനമന്ത്രി]] [[ഇന്ദിരാഗാന്ധി]] കൗശിക്കിന്റെ ചങ്കൂറ്റത്തെ മാനിച്ച് ബ്ലാക്ക് ടൈഗർ എന്ന ഓമന പേര് നൽകി.
"https://ml.wikipedia.org/wiki/രവീന്ദർ_കൗശിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്